അജ്യാലിൽ ഇന്ന് മെയ്ഡ് ഇൻ ഖത്തർ വിഭാഗത്തിലെ അവസാന പ്രദർശനങ്ങൾ
text_fieldsദോഹ: ദോഹ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിെൻറ ആറാമത് അജ് യാൽ ചലച്ചിത്രമേളയിൽ ഇന്ന് മെയ് ഡ് ഇൻ ഖത്തർ വിഭാഗത്തിലെ അവസാന പ്രദർശനങ്ങൾ.
കൂടാതെ മികച്ച ഹ്രസ്വ ചിത്രങ്ങളും ജനറൽ വിഭാഗത്തിലെ ചിത്രങ്ങളും ഇന്ന് പ്രദർശിപ്പിക്കുന്നുണ്ട്. സിനിമയിലെ സംഗീതം എന്ന പ്രമേയത്തിലൂന്നിയുള്ള പാനൽ ചർച്ചയും മേളയോടനുബന്ധിച്ച് ഇന്ന് നടക്കും. ഖത്തറിൽ നിന്നും ഖത്തർ കേന്ദ്രീകരിച്ചുമുള്ള എട്ട് ഹ്രസ്വ ചിത്രങ്ങളാണ് ഇന്നത്തെ സുപ്രധാന പരിപാടി. മെയ്്ഡ് ഇൻ ഖത്തർ വിഭാഗത്തിലെ അവസാന പ്രദർശനങ്ങളായിരിക്കും ഇത്. കതാറ ഡ്രാമ തിയറ്ററിൽ വൈകിട്ട് ഏഴ് മണിക്കാണ് പ്രദർശനം ആരംഭിക്കുന്നത്. ഇതിന് ശേഷം മെയ്്്ഡ് ഇൻ ഖത്തർ വിഭാഗത്തിലെ വിജയികളെ പ്രഖ്യാപിക്കും. തുർക്കിഷ് നടി തൂബാ ഉൻസൽ, എച്ച് ബി കെ യൂനിവേഴ്സിറ്റി ഹ്യൂമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസ് കോളേജ് ഫൗണ്ടിംഗ് ഡീൻ ഡോ. അമൽ മുഹമ്മദ് അൽ മൽകി, ഐറിഷ് ചലച്ചിത്ര നിർമ്മാതാവായ കോളിൻ മക്ലോർ എന്നിവരടങ്ങുന്ന ജൂറിയാണ് ഫലപ്രഖ്യാപനം നടത്തുക.
ഏറ്റവും മികച്ച പ്രകടനത്തിനുള്ള അബ്ദുൽ അസീസ് ബിൻ ജാസിം അവാർഡും ചടങ്ങിൽ പ്രഖ്യാപിക്കും. മഹ്ദി അലിയുടെ ആംഫി തിയറ്റർ, ഐമാൻ മിർഗനിയുടെ ദി ബ്ലീചിംഗ് സിൻേഡ്രാം, മറിയം അൽ ദുബ്ഹാനിയുടെ ജസ്റ്റ് അനദർ മെമറി, മുഹമ്മദ് മഹ്മീദിെൻറ നാസർ ഗോസ് ടു സ്പേസ്, ഹദീർ ഒമറിെൻറ ദി റീസൺ ജൂലൈ 2017, നൂർ ഫവാസിയുടെ സംഹ, ഹുസാം ലഅബറിെൻറ അൺറെസ്ൈട്രനഡ്, മയ്സാം അൽ അനിയുടെ വേർ ആർ യൂ റെറ്റ് മിയോ എന്ന ീ ചിത്രങ്ങളാണ് മെയ്ഡ് ഇൻ ഖത്തർ വിഭാഗത്തിൽ പ്രദർശിപ്പിക്കുന്നത്. കുട്ടികൾക്കായുള്ള ദി ബരീഖ് ഷോർട്ട് ഫിലിം പരിപാടിയിൽ കതാറാ ഡ്രാമാ തിയറ്ററിൽ ഫ്ളോ(ജർമനി/നോറ മാരി), ദി ഹണ്ട് (ഫ്രാൻസ്/അലക്സി അലെക്സീവ്), പ്ലീസ് േഫ്രാഗ് ജസ്റ്റ് വൺ സ്ലിപ്(ദക്ഷിണാഫ്രിക്ക/ഡീക് േഗ്രാബ്ലർ) തുടങ്ങിയ ഉൾപ്പെടെയുള്ള ചിത്രങ്ങൾ പ്രദർശിപ്പിക്കും. കതാറ ഡ്രാമാ തിയറ്ററിൽ രാവിലെ 11ന് ആരംഭിക്കുന്ന പ്രദർശനത്തിൽ പൊതുജനങ്ങൾക്ക് പ്രവേശനം സൗജന്യമാണ്. ജനറൽ സ്ക്രീനിംഗിൽ അമേരിക്കയിൽ നിന്നുള്ള ലീവ് നോ േട്രസ്, കെനിയയിൽ നിന്നുള്ള സുപാ മോഡ എന്നിവ പ്രദർശിപ്പിക്കും. സിനിമയിൽ സംഗീതത്തിെൻറ ശക്തിയെന്ന പ്രമേയത്തിലുള്ള ചർച്ചയിൽ സംഗീത സംവിധായകനും നിർമാതാവുമായ ഖാലിദ് മൗസാനർ പങ്കെടുക്കും. ലബനാനിൽ നിന്നുള്ള കാഫർനൗം (നാദിൻ ലബാകി/2018) ഇതോടനുബന്ധിച്ച് പ്രദർശിപ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
