'അജ്യാൽ' നവംബർ ഏഴു മുതൽ; പ്രദർശനത്തിന് 84 സിനിമകൾ
text_fieldsഅജ്യാൽ ഫെസ്റ്റിവൽ ഡയറക്ടർ ഫാത്തിമ ഹസൻ അൽ റിമൈഹി
ദോഹ: ഖത്തറിലെ ഏറ്റവും ജനകീയ ഫിലിം ഫെസ്റ്റിവലായ 'അജ്യാൽ' നവംബർ ഏഴിന് ആരംഭിക്കും. ദോഹ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിക്കുന്ന ഫെസ്റ്റിവലിൽ 44 രാജ്യങ്ങളിൽനിന്നുള്ള 85 സിനിമകൾ പ്രദർശിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു. നവംബർ ഏഴു മുതൽ 13വരെയാണ് രാജ്യത്തെ ചലച്ചിത്ര പ്രേമികളുടെ ഉത്സവമായ അജ്യാൽ. കോവിഡ് പശ്ചാത്തലത്തിൽ ഓൺലൈൻ ആയും, നേരിട്ടും പങ്കെടുക്കാനാവുന്ന രീതിയിലാണ് ഇത്തവണ ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു. സിനിമ പ്രദർശനം, ചർച്ചകൾ, മൾട്ടിമീഡിയ ആർട് എക്സിബിഷൻ, ഡ്രൈവ് ഇൻ സിനിമ, ഗീക്ഡോം തുടങ്ങിയവ ഉൾക്കൊള്ളിച്ചാണ് ഒമ്പതാമത് എഡിഷനും സംഘടിപ്പിക്കുന്നത്.
കതാറ, സികാത് വാദി മിഷൈരിബ്, ലുസൈൽ, ദോഹ ഫെസ്റ്റിവൽ സിറ്റിയിലെ വോക്സ് സിനിമാസ് എന്നിവിടങ്ങളിലായി കാണികൾക്ക് പ്രദർശനത്തിൽ പങ്കാളികളാവാം. അക്കാദമി അവാർഡ് ജേതാവായ ഇറാനിയൻ സംവിധായകൻ അസ്ഗർ ഫർഹാദിയുടെ 'എ ഹീറോ' എന്ന സിനിമയാണ് ഇത്തവണത്തെ ഉദ്ഘാടന പ്രദർശന ചിത്രം. മേളക്കുള്ള ടിക്കറ്റുകൾ ചൊവ്വാഴ്ച മുതൽ ദോഹ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിെൻറ വെബ്സൈറ്റ് വഴി വിൽപന ആരംഭിച്ചതായി ഫെസ്റ്റിവൽ ഡയറക്ടർ ഫാത്തിമ ഹസൻ അൽ റിമൈഹി അറിയിച്ചു.
രണ്ടുവർഷത്തെ കോവിഡ് കാലത്തിൽനിന്നും ലോകം അതിജയിച്ചു വരുന്നതിെൻറ അടയാളപ്പെടുത്തൽ കൂടിയാവും ഈ വർഷത്തെ 'അജ്യാൽ' എന്ന് ഫാത്തിമ ഹസൻ പറഞ്ഞു. 'പ്ലസ് േപ്ല' എന്ന ശീർഷകത്തിലാണ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്.
85 സിനിമകളിൽ 31 ഫീച്ചർ ഫിലിമുകളും, 54 ഷോർട് ഫിലിമുകളുമാണ്. 22 സിനിമകൾ അറബ് നിർമാതാക്കളുടേതാണ് എന്ന പ്രത്യേകതയുമുണ്ട്. 32 പേർ വനിതകളാണ്. 13 സിനിമകൾ ദോഹ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിെൻറ പിന്തുണയോടെ നിർമിച്ചതാണ്. മേഡ് ഇൻ ഖത്തർ വിഭാഗത്തിൽ ഇക്കുറി 10 സിനിമകൾ പ്രദർശിപ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

