Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightസുരേന്ദ്രന്‍റെ...

സുരേന്ദ്രന്‍റെ മകൾക്കെതിരായ മോശം കമന്‍റ്; ആ അക്കൗണ്ട് വ്യാജം, കമന്‍റിട്ടത് ഞാനല്ല - ഖത്തറിൽ നിന്ന്​ അജ്​നാസ്​ പറയുന്നു

text_fields
bookmark_border
ajnas about fake account
cancel
camera_alt

1.അജ്​നാസ്​ 2. അജ്​നാസിൻെറ യഥാർത്ഥ ഫേസ്​ബുക്ക്​ അക്കൗണ്ട്​ 3. അജ്​നാസിൻെറ ഫോ​ട്ടോ ദുരുപയോഗിച്ചുള്ള വ്യാജ ഫേസ്​ബുക്ക്​ അക്കൗണ്ട്​. ഇതിൽ നിന്നാണ്​ മോശം പരാമർശം ഉണ്ടായത്​ 

ദോഹ: ബി.ജെ.പി സംസ്​ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്‍റെ മകളെ അധിക്ഷേപിച്ച്​ ഫേസ്​ബുക്കിൽ പരാമർശം നടത്തിയ വിഷയത്തിൽ നിരപരാധിയാണെന്നും തന്‍റെ ഫോ​ട്ടോ ചേർത്തുള്ള വ്യാജ ഫേസ്​ബുക്ക്​ അക്കൗണ്ടിൽ നിന്നാണ്​ കമൻറ്​ വന്നിരിക്കുന്നതെന്നും ഖത്തർ പ്രവാസിയും ടിക്​ടോക്​ താരവുമായ അജ്​നാസ്.

പേരാ​​മ്പ്ര മേപ്പയൂർ സ്വദേശിയായ അജ്​നാസ്​ വർഷങ്ങളായി ഖത്തറിൽ സ്വകാര്യകമ്പനിയിൽ ജോലി ചെയ്തുവരികയാണ്. അഞ്ചുവർഷമായി ടിക്​ടോകിൽ സജീവമാണ്​. നിരവധി ഫോളോവേഴ്​സുമുണ്ട്​. കഴിഞ്ഞ ദിവസം അന്താരാഷ്​ട്ര ബാലികാദിനത്തോടനുബന്ധിച്ച്​​ കെ. സുരേന്ദ്രൻ മകളോടൊപ്പമുള്ള ഫോ​ട്ടോ ഫേസ്​ബുക്കിൽ പോസ്​റ്റ്​ ​െചയ്​തിരുന്നു. ഇതിന്​ താഴെയാണ്​ വ്യാജ ഐഡിയിൽ നിന്ന്​ മോശം പരാമർശം വന്നത്​.

എന്നാൽ ബി.ജെ.പി പ്രവർത്തകരുടെ പരാതിയിൽ അജ്​നാസിനെതിരെ മേപ്പയൂർ പൊലീസ്​ കേസെടുക്കുകയായിരുന്നു. Ajnas Ashas Ajnas എന്നതാണ്​ അജ്​നാസിൻെറ ഫേസ്​ബുക്ക്​ അക്കൗണ്ട്​. എന്നാൽ Ajnas Ajnas എന്ന അക്കൗണ്ടിൽ നിന്നാണ്​ മോശം പരാമർശം വന്നിരിക്കുന്നത്​. ഇതിൻെറ ഡിസ്​​േപ്ല ഫോ​ട്ടോ ആയി ഉപയോഗിച്ചിരിക്കുന്നത്​ അജ്​നാസിൻെറ ഫോ​ട്ടോയാണ്​. kiran.chinju എന്ന യൂസർ ഐഡിയിൽ നിന്നാണ്​ ഈ അക്കൗണ്ട്​ ഉണ്ടാക്കിയിരിക്കുന്നത്​.

നിരവധി ഫോളോവേഴ്​സ്​ ഉള്ള ആളെന്ന നിലക്ക്​ തനിക്ക്​ ടിക്ക്​ടോക്കിൽ നിരവധി എതിർപ്പുകൾ ഉണ്ടാവാറുണ്ട്​. കഴിഞ്ഞ ജനുവരി 13ന്​ തന്‍റെ ഫേസ്​ബുക്ക്​ അക്കൗണ്ട് വ്യാജ പാസ്​വേർഡ്​ ഉപയോഗിച്ച്​ തുറക്കാൻ ശ്രമം നടത്തിയിട്ടുണ്ടെന്ന മെയിൽ ഫേസ്​ബുക്കിൽ നിന്ന്​ കിട്ടിയിരുന്നു. ഇതിന്​ ശേഷം ഫേസ്​ബുക്ക്​ പാസ്​വേർഡ്​ അജ്​നാസ്​ മാറ്റുകയും ചെയ്​തിരുന്നു. ഇതിന്​ ​േ​ശഷമാണ്​ വിവാദമായ കാര്യങ്ങൾ ഉണ്ടായിരിക്കുന്നത്​.

ആർക്കും മറ്റൊരാളുടെ ഫോ​ട്ടോ ഉപയോഗിച്ച്​ വ്യാജ അക്കൗണ്ടുകൾ ഉണ്ടാക്കാൻ സാധിക്കുമെന്നിരിക്കേ കാര്യങ്ങൾ അന്വേഷിക്കാതെയാണ്​ പൊലീസ്​ തനിക്കെതി​െര കേസ്​ എടുത്തത്​ എന്നും​ അജ്​നാസ്​ 'ഗൾഫ്​മാധ്യമ'ത്തോട്​ പറഞ്ഞു. സംഭവത്തിന്​ ശേഷം മേപ്പയൂരിലെ അജ്​നാസിൻെറ വീടിന്​ മുന്നിലൂടെ ബി.ജെ.പി പ്രവർത്തകർ പ്രകടനം നടത്തിയിരുന്നു. ഇവരോട്​ അജ്​നാസിൻെറ പിതാവ്​ സത്യാവസ്​ഥയെന്താണെന്ന്​ ബോധ്യപ്പെടുത്തിയിരുന്നു. ​

അജ്​നാസ്​ ഫോണിൽ വിളിച്ചും കാര്യങ്ങൾ ഇവരോട്​ പറഞ്ഞിരുന്നു. വ്യാജ അക്കൗണ്ടുമായി ബന്ധപ്പെട്ട്​ നിരവധി തെളിവുകൾ തൻെറ പക്കൽ ഉണ്ട്​. ഇത് സംബന്ധിച്ച്​ മുഖ്യമന്ത്രി, ഡി.ജി.പി, മേപ്പയൂർ പൊലീസ്​ എന്നിവർക്ക്​ പരാതി ഇമെയിൽ അയച്ചിട്ടുണ്ട്​. ഖത്തറിലെ ഇന്ത്യൻ എംബസി, ഖത്തർ ​ൈസബർ സെൽ തുടങ്ങിയവർക്കും പരാതി നൽകുമെന്നും അദ്ദേഹം​ പറഞ്ഞു.

അതേസമയം, ഫറോക്ക് സ്വദേശിയായ കിരൺദാസിൻെറ എഫ്​.ബി. അക്കൗണ്ട്​ മറ്റാരോ ഹാക്ക്​ ചെയ്​ത്​ അശ്ലീല സന്ദേശങ്ങൾ അയക്കുകയാണെന്നും പരാതിയുണ്ട്​. ഇക്കാര്യത്തിൽ നേരത്തേ തന്നെ ഡി.ജി.പി, ഫറോക്ക്​ പൊലീസ്​​ തുടങ്ങിയവർക്ക്​ ബന്ധപ്പെട്ടവർ പരാതികൾ നൽകിയിരുന്നു.

കാലങ്ങളായി സമൂഹമാധ്യമങ്ങളിൽ വ്യാജഅക്കൗണ്ടുകളുണ്ടാക്കി വർഗീയചേരിതിരിവുണ്ടാക്കുന്ന പരാമർശങ്ങൾ ചിലർ നടത്തുന്നത്​ കേരളത്തിൽ വ്യാപകമാണ്​. എന്നാൽ പൊലീസ്​ കാര്യക്ഷമമായി നടപടികൾ സ്വീകരികാത്തതാണ്​ നിരപരാധികൾ കുടുങ്ങാൻ കാരണമെന്നും ഈ രംഗത്തുള്ളവർ​ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:facebookK Surendranqatarajnas
Next Story