ഐഷ ബിൻത് ഹമദ് അൽ അതിയ്യ ആശുപത്രി, പിതാവ് അമീർ ഉദ്ഘാടനം ചെയ്തു
text_fieldsഐഷ ബിൻത് ഹമദ് അൽ അതിയ്യ ആശുപത്രി ഉദ്ഘാടനം പിതാവ് അമീർ ശൈഖ് ഹമദ് ബിൻ
ഖലീഫ ആൽഥാനി നിർവഹിക്കുന്നു
ദോഹ: ഖത്തറിെൻറ വടക്കുഭാഗത്ത് തെൻബക് മേഖലയിൽ ഹമദ് മെഡിക്കൽ കോർപറേഷനു കീഴിൽ സ്ഥാപിച്ച ഐഷ ബിൻത് ഹമദ് അൽ അതിയ്യ ആശുപത്രിയുടെ ഉദ്ഘാടനം പിതാവ് അമീർ ശൈഖ് ഹമദ് ബിൻ ഖലീഫ ആൽഥാനി നിർവഹിച്ചു.
ഉദ്ഘാടനത്തിനുശേഷം, ആതുര സേവനമേഖലയിലെ പുത്തൻ സാങ്കേതിക ഉപകരണങ്ങളും അത്യാധുനിക സംവിധാനങ്ങളും സജ്ജീകരിച്ച ആശുപത്രിയിൽ പിതാവ് അമീറും സംഘവും പര്യടനം നടത്തുകയും സൗകര്യങ്ങൾ വിലയിരുത്തുകയും ചെയ്തു.
ആശുപത്രിയിലെ വിവിധ സൗകര്യങ്ങൾ സംബന്ധിച്ചും പ്രത്യേക ചികിത്സാ സേവനങ്ങളുമായി ബന്ധപ്പെട്ടും പൊതുജനാരോഗ്യ മന്ത്രി ഡോ. ഹനാൻ മുഹമ്മദ് അൽ കുവാരിയും മുതിർന്ന ഉദ്യോഗസ്ഥരും നടത്തിയ ചർച്ചകൾ അദ്ദേഹം കേൾക്കുകയും ചെയ്തു.
ശൂറാ കൗൺസിൽ സ്പീക്കർ ഹസൻ ബിൻ അബ്ദുല്ല അൽ ഗാനിം, ശൈഖുമാർ, മുതിർന്ന വ്യക്തിത്വങ്ങൾ, ഹമദ് മെഡിക്കൽ കോർപറേഷൻ അധികൃതർ തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

