‘എബോള ബാധിതൻ’ എത്തി; ഹമദ് വിമാനത്താവളത്തിൽ വൈദ്യസഹായം
text_fieldsദോഹ: ഹമദ് രാജ്യാന്തര വിമാനത്താവളത്തിെൻറ നാലാമത് അടിയന്തര പരിശീലനമായ ‘ഒറി ക്സ് ഗോൾഫ് 2019’ സമാപിച്ചു. വിമാനത്താവളത്തിലെ വിവിധ മേഖലകളിലെ അടിയന്തര സംവിധാ നങ്ങളുടെ പ്രവർത്തനം കാര്യക്ഷമമാക്കാനും പുതുക്കാനുമുള്ള പരിശീലനമാണിത്.
ലോക ാരോഗ്യ സംഘടനയുടെ നിർദേശപ്രകാരം എബോള ൈവറസ് ബാധിത രാജ്യത്തുനിന്ന് വരുന്ന ഖത ്തർ എയർവേസ് വിമാനത്തിലെ യാത്രക്കാരന് എബോള ൈവറസ് ബാധയുണ്ടെന്ന് ഹമദ് വിമാന ത്താവളത്തിൽ വിമാനം ഇറങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പ് അടിയന്തര സന്ദേശം വരുന്ന രൂപത്തിലായിരുന്നു പരിശീലനം.
വിമാനം വന്നയുടൻ എല്ലാ യാത്രക്കാർക്കും ൈവദ്യസേവനം നൽകി. അടിയന്തരഘട്ടത്തിൽ ൈവദ്യസഹായം നൽകാൻ ഒരുക്കമാണെന്ന് തെളിയിക്കുകയായിരുന്നു പരിശീലനത്തിലൂടെ. വിവിധ വിഭാഗങ്ങൾ ഒത്തൊരുമിച്ചുള്ള പ്രവർത്തനം എത്ര വേഗത്തിൽ സാധ്യമാവുന്നു എന്നുകൂടി ഇതിൽനിന്ന് തെളിഞ്ഞു. ഖത്തർ എയർവേസ്, എയർലൈൻ ഓപറേറ്റേഴ്സ് കമ്മിറ്റി, എയർപോർട്ട് കസ്റ്റംസ്, പൊതുജനാരോഗ്യമന്ത്രാലയം, ഹമദ് മെഡിക്കൽ കോർപറേഷൻ, ആഭ്യന്തര മന്ത്രാലയം, പ്രതിരോധമന്ത്രാലയം, സിവിൽ ഡിഫൻസ് വകുപ്പ്, നാഷനൽ കമാൻറ് സെൻറർ, ഗതാഗത വാർത്താവിനിമയ മന്ത്രാലയം, ഖത്തർ സിവിൽ ഏവിയേഷൻ അതോറിറ്റി എന്നിവയുമായി സഹകരിച്ചായിരുന്നു പരിശീലനം. ഇൻറർനാഷനൽ സിവിൽ ഏവിയേഷൻ ഓർഗൈനസേഷൻ നിർദേശപ്രകാരമാണിത്. കഴിഞ്ഞവർഷത്തേതിൽനിന്ന് വ്യത്യസ്തമായാണ് ഇത്തവണത്തെ പരിപാടികൾ.
കഴിഞ്ഞ വർഷങ്ങളിൽ വ്യോമയാന മേഖലയിലെ സംഭവങ്ങൾക്ക് പ്രാധാന്യം നൽകിയായിരുന്നു പരിശീലനം. യാത്രക്കാരുെട ആരോഗ്യവുമായി ബന്ധെപ്പട്ട അടിയന്തര സാഹചര്യം വന്നാൽ എങ്ങനെ കൈകാര്യം ചെയ്യുമെന്നതിന് പ്രാധാന്യം നൽകുകയായിരുന്നു ഇത്തവണ. ഖത്തറിലെ പൊതുജനാരോഗ്യമന്ത്രാലയത്തിെൻറ കഴിവുകൾ അളക്കുന്നതുകൂടിയായി പരിശീലനം.
ലക്ഷക്കണക്കിന് യാത്രക്കാരെ കൈകാര്യം ചെയ്യുന്ന ഇടം എന്നിരിക്കെ യാത്രക്കാരുടെ അടിയന്തര ൈവദ്യസഹായം പോലുള്ള സാഹചര്യങ്ങൾ ഏെറ പ്രധാനെപ്പട്ടതാണ്. ഹമദിെൻറ ആംബുലൻസ് സൗകര്യങ്ങൾ, പൊതുജനാേരാഗ്യമന്ത്രാലയത്തിലെ അടിയന്തര സേവനവിഭാഗം തുടങ്ങിയവയും അവരവരുടെ ഭാഗം വിജയകരമായി നിർവഹിച്ചു. തങ്ങളുെട യാത്രക്കാർക്ക് മികച്ച സേവനം നൽകുന്നുവെന്നതിെൻറ തെളിവാണ് പരിശീലനവിജയമെന്ന് വിമാനത്താവളം ഓപറേഷൻസ് വിഭാഗം വൈസ് പ്രസിഡൻറ് ഇയാൻ മെറ്റ്സോവിറ്റ്സ് പറഞ്ഞു.
നിരവധി പുരസ്കാരങ്ങളാണ് ഹമദ് വിമാനത്താവളം ഈയടുത്ത് നേടിയത്. ലോകത്തിലെ മികച്ച പുരസ്കാരങ്ങളിലൊന്നായ സ്കൈട്രാക്സിെൻറ 2020ലേക്കുള്ള വിമാനത്താവളങ്ങളുടെ പട്ടികയിൽ ദോഹ ഹമദ് രാജ്യാന്തര വിമാനത്താവളം ഇടംനേടിയിരുന്നു. 2020 ഏപ്രിൽ രണ്ടിന് പാരിസിലാണ് പുരസ്കാര പ്രഖ്യാപനം. വർഷങ്ങളായി സ്കൈട്രാക്സിെൻറ മികച്ച വിമാനത്താവളങ്ങൾക്കുള്ള പുരസ്കാര പട്ടികയിൽ ഇടംപിടിച്ച ചരിത്രമാണ് ഹമദ് വിമാനത്താവളത്തിനുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.