ദോഹ: ചെറിയ പെരുന്നാൾ അവധി പ്രമാണിച്ചുള്ള തരിക്ക് ഒഴിവാക്കാൻ ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍ (എച്ച്ഐഎ) യാത്രക്കാർ എത്തണമെന്ന് എയര്‍പോര്‍ട്ട് പാസ്പോര്‍ട്ട് വകുപ്പ് അറിയിച്ചു. യാത്രാനടപടികള്‍ വേഗത്തിലും അനായാസവുമാക്കാനും സുരക്ഷിതത്വം ഉറപ്പാക്കാനുമുള്ള മാര്‍ഗനിര്‍ദേശങ്ങളാണ് തയാറാക്കി യിരിക്കുന്നത്. ഓണ്‍ലൈന്‍ ചെക്ക് ഇന്‍ സൗകര്യങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്തണം. യാത്ര പുറപ്പെടുന്ന തിന് മൂന്നു മണിക്കൂര്‍ മുെമ്പങ്കിലും വിമാനത്താവളത്തിലെത്തണം.
ഈദ് അവധിദിനങ്ങളിലും പാസ്പോര്‍ട്ട് വ കുപ്പ് സാധാരണയെന്നപോലെ പ്രവര്‍ത്തിക്കുമെന്ന് ഡയറക്ടര്‍ കേണല്‍ മുഹമ്മദ് റാഷിദ് അല്‍മസ്റുയി പ റഞ്ഞു. വേനലവധിയുടെ തുടക്കം മുതൽ തന്നെ തങ്ങൾ ഒരുക്കങ്ങള്‍ തുടങ്ങിയിരുന്നു. ഈദ് അവധിദിനങ്ങളില്‍ യാത്രക്കാരുടെ തിരക്ക് വര്‍ധിക്കുന്നത് കണക്കിലെടുത്ത് കൂടുതല്‍ ജീവനക്കാരെ നിയോഗിക്കുന്നുണ്ട്. ക്യു ഒഴി വാക്കാന് ഇഗേറ്റ് സംവിധാനം പ്രയോജനപ്പെടുത്തണം. പുറപ്പെടുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് ചെക്ക് ഇന്‍ പൂര്‍ത്തിയാക്കണം. യാത്രപുറപ്പെടുന്നതിന് മുമ്പ് തന്നെ പാസ്പോര്‍ട്ട്, വിസ, വിമാനടിക്കറ്റ്, എക്സിറ്റ് പെര്‍മിറ്റ് എന്നിവ പരിശോധിച്ചിരിക്കണം.
താമസാനുമതിയുള്ള വിദേശികള്‍ മടങ്ങിയെത്തും വരെ ആ രേഖക്ക് കാലാവ ധിയുണ്ടെന്ന് ഉറപ്പാക്കണം. ഖത്തരികള്‍ക്കും വിദേശികള്‍ക്കും ഖത്തര്‍ ഐഡി കാര്‍ഡ് ഇഗേറ്റ് കാര്‍ഡ് ആയി ഉപയോഗിക്കാം. സ്മാര്‍ട് ഐഡി കാര്‍ഡുള്ളവര്‍ക്ക് വളരെപ്പെട്ടെന്ന് എമിഗ്രേഷന്‍ പൂര്‍ത്തിയാക്കാം. അനുവദനീയമായതിലധികം ഭാരമുള്ള പെട്ടികളും കെട്ടുകളുമായി വിമാനത്താവളത്തിലെത്തുന്നത് പ്രശ്നങ്ങള്‍ക്കും തി രക്കുകള്ക്കും സമയ നഷ്ടത്തിനും കാരണമാകും.
ദോഹ: ചെറിയ ആഘോഷങ്ങളോടനുബന്ധിച്ച് ജെറ്റ് എയര്‍വേയ്സ് നിരക്കിളവ് പ്രഖ്യാപിച്ചു. ഈ മാസം 17 വരെ ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്ക് എട്ടു ശതമാനം നിരക്കിളവ് ലഭിക്കും. ഇക്കോണമി, പ്രിമീയം വിഭാഗങ്ങളില്‍ ജെറ്റ്എയര്‍വേയ്സ് വെബ്സൈറ്റ് മുഖേനയോ, മൊബൈല്‍ ആപ്പ് വഴിയോ ഓണ്‍ലൈനായി എടുക്കുന്ന ടിക്ക റ്റുകള്‍ക്കാണ് ഇളവ്. ജൂലൈ 20 മുതല്‍ അടുത്തവര്‍ഷം മേയ് 31 വരേക്കുള്ള യാത്രാ ടിക്കറ്റുകളാണ് എടുക്കാ നാവുക. ഇന്ത്യയിലേക്ക് ഉള്‍പ്പെടെ ദോഹയില്‍നിന്ന് ആരംഭിക്കുന്ന ജെറ്റിെൻറ 45 സര്‍വീസുകളിലും ഒരു ഭാ ഗത്തേക്കു മാത്രമായോ ഇരുഭാഗത്തേക്കുമോ നിരക്കിളവ് ലഭ്യമാണ്.
പെട്ടികള്‍ക്ക് അനുവദനീയമായതിലധികം ഭാരമില്ലെന്ന് നേ രത്തെതന്നെ ഉറപ്പാക്കണം. വിമാനത്താവളത്തില്‍ ചെക്ഇന്‍ ലൈനിലെത്തിയശേഷം പെട്ടികള്‍ അഴിച്ചുകെട്ടു ന്നതും അധിക ഭാരം ഒഴിവാക്കുന്നതിനായി സാധനങ്ങള്‍ ഉപേക്ഷിക്കേണ്ടി വരുന്നതും ഒഴിവാക്കാം. വി
മാന ത്താവളത്തിലേക്ക് നേരത്തെ പുറപ്പെടാന്‍ യാത്രക്കാര്‍ പ്രത്യേകം ശ്രദ്ധിക്കണം. ദോഹയിലെ ഗതാഗതക്കുരു ക്കിനെക്കുറിച്ച് ബോധ്യമുണ്ടാകണം.
വിമാനത്തിനകത്തും പുറത്തും സുരക്ഷാ പട്രോള്‍ സുശക്തമായിരിക്കും. തയാറെടുപ്പുകളെല്ലാം പൂര്‍ത്തിയാക്കിയതായി എയര്‍പോര്‍ട്ട് സുരക്ഷാ വിഭാഗം ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജന റല്‍ ഇസ്സ അറാര്‍ അല്‍റുമൈഹി പറഞ്ഞു. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിെൻറ ഭാഗമായി വിമാനത്താ വളത്തിനുള്ളില് ഫൂട്ട് പട്രോള്‍സ് ഉണ്ടാകും. തിരക്കേറിയ സമയങ്ങളില്‍ സുഗമമായ ഗതാഗതവും സുരക്ഷയും ഉറപ്പാക്കാനും നടപടികളെടുത്തിട്ടുണ്ട്. മൂര്‍ച്ചയേറിയ ഉപകരണങ്ങളും ദ്രവപദാര്‍ഥങ്ങളും ഹാന്‍ഡ് ബാഗേജു കളില്‍ സൂക്ഷിക്കരുത്.