വിമാനത്താവളത്തിൻെറ പ്രവർത്തനം: ഖത്തർ സാങ്കേതിക സംഘം കാബൂളിൽ
text_fieldsസാങ്കേതിക വിദഗ്ധരെയും വഹിച്ചുള്ള വിമാനം കാബൂൾ വിമാനത്താവളത്തിലിറങ്ങുന്നു. ട്വിറ്ററിൽനിന്നുള്ള ദൃശ്യം
ദോഹ: കാബൂൾ വിമാനത്താവളത്തിൻെറ പ്രവർത്തനം സാധാരണ ഗതിയിലാക്കാൻ സാങ്കേതിക സഹായവുമായി ഖത്തറിൽ നിന്നുള്ള വിദഗ്ധ സംഘം അഫ്ഗാനിലെത്തി. ഖത്തർ എയർവേസിൻെറ വിമാനത്തിൽ തുർക്കിയിൽനിന്നുള്ള സംഘവും ഇവർക്കൊപ്പമുണ്ടെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അമേരിക്കൻ സൈന്യം മടങ്ങിയതിനുശേഷം, കാബൂളിലെ ഹാമിദ് കർസായി വിമാനത്താവളത്തിലിറങ്ങുന്ന ആദ്യ സിവിലിയൻ വിമാനമാണ് ഖത്തറിൽനിന്നുള്ളത്. താലിബാൻ അഫ്ഗാൻെറ ഭരണം പിടിച്ചടക്കിയതിനു പിന്നാലെ അമേരിക്കൻ സൈന്യത്തിൻെറ നിയന്ത്രണത്തിലായിരുന്നു കാബൂൾ വിമാനത്താവളം പ്രവർത്തിച്ചത്. എന്നാൽ, തിങ്കളാഴ്ച അർധരാത്രിയോടെ അവസാന അമേരിക്കൻ സൈനികനും മടങ്ങിയതോടെ വിമാനത്താവളത്തിൻെറ പ്രവർത്തനം പൂർണമായും തടസ്സപ്പെട്ടിരുന്നു.
കാബൂൾ പിടിച്ചടക്കിയതിനു പിന്നാലെ വിമാനത്താവളത്തിൻെറ പ്രവർത്തനത്തിനായി താലിബാൻ തൂർക്കിയുടെ സാങ്കേതിക സഹായമാണ് ആദ്യം ആവശ്യപ്പെട്ടത്. ഇതുസംബന്ധിച്ച പ്രതികരണങ്ങളൊന്നുമുണ്ടായില്ല. തുടർന്ന്, ഖത്തറിനെ സമീപിച്ചു. അതിൻെറ തുടർച്ചെയന്നോണമാണ് ബുധനാഴ്ച വിദഗ്്ധ സംഘം ദോഹയിൽനിന്നും പുറപ്പെട്ടത്.
ഹെലികോപ്ടറുകളും, സൈനികവിമാനങ്ങളും ഉപയോഗശൂന്യമാക്കിയ ശേഷം വിമാനത്താവളത്തിൽ ഉപക്ഷേിച്ചാണ് അമേരിക്കൻ സൈന്യം മടങ്ങിയത്. സാങ്കേതിക സംവിധാനങ്ങൾ ഉൾപ്പെടെയുള്ളവക്കും കേടുപാടുകളുണ്ട്. അതേസമയം, ഖത്തർ-തുർക്കി സാങ്കേതിക വിഭാഗത്തിൻെറ സഹായം ഏതെല്ലാം മേഖലയിൽ താലിബാന് ലഭിക്കുമെന്ന് ധാരണയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

