Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖത്തറിൽനിന്നുള്ള...

ഖത്തറിൽനിന്നുള്ള മടങ്ങൽ: കോവിഡ്​ പരിശോധന ഇല്ല; വിമാനത്തിൽ സമ്പർക്ക വിലക്ക്​ സ്​ഥലം ക്രമീകരിക്കും

text_fields
bookmark_border
ഖത്തറിൽനിന്നുള്ള മടങ്ങൽ: കോവിഡ്​ പരിശോധന ഇല്ല; വിമാനത്തിൽ സമ്പർക്ക വിലക്ക്​ സ്​ഥലം ക്രമീകരിക്കും
cancel

ദോഹ: ഖത്തറിൽ നിന്ന്​ ശനിയാഴ്​ച വൈകുന്നേരം 7.05ന്​ കൊച്ചിയിലേക്ക്​ പുറ​െപ്പടുന്ന യാത്രക്കാർക്ക്​ മുൻകൂട്ടി കോവിഡ്​  പരിശോധന ഇല്ല. ശരീരോഷ്​മാവ്​ പരിശോധന മാത്രമേ ഉണ്ടാവൂ. ഇതിനാൽ ഇവർ നാട്ടിൽ 14 ദിവസം സർക്കാറിൻെറ  നിർബന്ധിത സമ്പർക്കവിലക്കിൽ കഴിയേണ്ടിവരും. വിമാനത്തിൽ ഇടവിട്ട്​ സീറ്റുകൾ ഒഴിച്ചിടില്ല. എന്നാൽ പുറകിലുള്ള രണ്ടോ  മൂന്നോ വരി സീറ്റുകൾ മുഴുവൻ ഒഴിച്ചിട്ട് വിമാനത്തിൽ താൽകാലിക സമ്പർക്ക വിലക്ക്​ സ്​ഥലം ക്രമീകരിക്കും. യാത്രക്കിടയിൽ  ചുമയോ പനിയോ മറ്റ്​ രോഗലക്ഷണമോ കാണിക്കുന്നവരെ ഇവിടേക്ക്​ മാറ്റിയിരുത്തും.


ഖത്തറിൽ നിന്ന്​ പുറപ്പെടുന്നവരിൽ ഗർഭിണികൾ, കുട്ടികൾ, കൈകുഞ്ഞുങ്ങൾ, അടിയന്തരചികിൽസ ആവശ്യമുള്ളവർ,  പ്രായമായവർ, ​േജാലി നഷ്​ടപ്പെട്ടവർ, നാട്ടിൽ മരിച്ചവരുടെ അടുത്ത ബന്ധുക്കൾ, ​വിവിധപ്രയാസം അനുഭവിക്കുന്ന  തൊഴിലാളികൾ, സന്ദർശകവിസയിലെത്തി കുടുങ്ങിപ്പോയവർ, വിദ്യർഥികൾ എന്നിവരാണുള്ളതെന്ന്​ ഖത്തർ ഇന്ത്യൻ  എംബസി അധികൃതർ ‘ഗൾഫ്​മാധ്യമ’ത്തോട്​ പറഞ്ഞു​. ആകെ 200 യാത്രക്കാരാണുള്ളത്​. പ്രസവം അടുത്ത, ഇനി യാത്രക്ക്​  പ്രയാസമുണ്ടാകാൻ സാധ്യതയുള്ള ഗർഭിണികൾക്കാണ്​ യാത്രാനുമതി നൽകിയിരിക്കുന്നത്​. ഇവർക്കൊപ്പം ഒരാൾക്കുകൂടി  അനുമതി നൽകിയിട്ടുണ്ട്​.

 
മേയ്​ പത്തിന് രണ്ടാം വിമാനം ​ൈവകുന്നേരം 3.15ന്​ തിരുവനന്തപുരത്തേക്കുമുണ്ട്​. ഇതിലും 200 പേരാണുണ്ടാവുക.
അതേസമയം, വെള്ളിയാഴ്​ച 1311 പേർക്കുകൂടി ​പുതുതായി കോവിഡ്​ രോഗം സ്​ഥിരീകരിച്ചു. നിലവിൽ ആകെ  ചികിൽസയിലുള്ളവർ 17819 പേരാണ്​. 84 പേർ കൂടി രോഗമുക്​തി നേടിയിട്ടുണ്ട്​. ആകെ രോഗം ഭേദമായവർ ഇതോടെ 2370  ആയി. ഇതുവരെ 120458 പേർക്ക്​​ കോവിഡ്​ പരിശോധന നടത്തിയപ്പോൾ 20201 പേർക്കാണ്​ വൈറസ്​ ബാധ സ്​ ഥിരീകരിച്ചത്​. രോഗം ഭേദമായവരും മരിച്ചവരും ഉൾപ്പെടെയാണിത്​. ആകെ 12 പേരാണ്​ മരിച്ചത്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:NO COVID TEST FOR FIRST PASSENGERS FROM DOHA
News Summary - AIRINDIA FIRST FLIGHT TO COCHI NO COVID TEST
Next Story