Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightവ്യോ​മ​ഗ​താ​ഗ​തം...

വ്യോ​മ​ഗ​താ​ഗ​തം സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക്;യാ​ത്ര​ക്കാ​ർ അ​റി​യേ​ണ്ട​തെ​ല്ലാം

text_fields
bookmark_border
വ്യോ​മ​ഗ​താ​ഗ​തം സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക്;യാ​ത്ര​ക്കാ​ർ അ​റി​യേ​ണ്ട​തെ​ല്ലാം
cancel

ഖ​ത്ത​റി​ലേ​ക്ക് കൂ​ടു​ത​ൽ വി​മാ​ന സ​ർ​വി​സു​ക​ൾ ആ​രം​ഭി​ക്കു​ക​യും വി​ദേ​ശ എ​യ​ർ​ലൈ​നു​ക​ൾ ക്ര​മേ​ണ തി​രി​ച്ചെ​ത്തു​ക​യും ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ, ഹ​മ​ദ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സു​ഗ​മ​മാ​യി തു​ട​രു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ൾ അ​ധി​കൃ​ത​ർ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. യാ​ത്ര​ക്കാ​ർ​ക്ക് ത​ട​സ്സ​മി​ല്ലാ​ത്ത യാ​ത്രാ​നു​ഭ​വം ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി വി​മാ​ന​ത്താ​വ​ള​ത്തി​ലെ എ​ല്ലാ പ്ര​ധാ​ന സേ​വ​ന​ങ്ങ​ളും സ​ജ്ജ​മാ​ണ്.

ഖ​ത്ത​ർ സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​തോ​റി​റ്റി​യു​മാ​യി ഏ​കോ​പി​പ്പി​ച്ച് പ്ര​ത്യേ​ക കോ​റി​ഡോ​ർ വ​ഴി​യാ​ണ് നി​ല​വി​ൽ എ​ല്ലാ വി​മാ​ന​ങ്ങ​ളും സ​ർ​വിസ് ന​ട​ത്തു​ന്ന​ത്. രാജ്യത്തെ എ​ല്ലാ ദേ​ശീ​യ സ്ഥാ​പ​ന​ങ്ങ​ളു​മാ​യും ഏ​കോ​പി​പ്പി​ച്ച് സാ​ഹ​ച​ര്യ​ങ്ങ​ളെ സ​മ​ഗ്ര​മാ​യി വി​ല​യി​രു​ത്തി​യ ശേ​ഷ​മാ​ണ് വി​ദേ​ശ സ​ർ​വി​സു​ക​ൾ പു​ന​രാ​രം​ഭാ​ൻ തീ​രു​മാ​നി​ച്ച​ത്.

ഘ​ട്ടം​ഘ​ട്ട​മാ​യി മാ​ത്ര​മേ വ്യോ​മ​ഗ​താ​ഗ​തം സാ​ധാ​ര​ണ​വും സ്ഥി​ര​ത​യു​ള്ള​തു​മാ​യ നി​ല​യി​ൽ പ്ര​വ​ർ​ത്ത​നം ഉ​റ​പ്പാ​ക്കാ​ൻ ക​ഴി​യു​ക​യു​ള്ളൂ. സം​ഘ​ർ​ഷ​ങ്ങ​ളോ മ​റ്റ് അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ൾ കാ​ര​ണ​മോ ഷെ​ഡ്യൂ​ളു​ക​ൾ ക്ര​മീ​ക​രി​ക്കു​ക​യോ റ​ദ്ദാ​ക്കു​ക​യോ ചെ​യ്യാ​മെ​ന്നും ഹ​മ​ദ് എ​യ​ർ​പോ​ർ​ട്ട് അ​ധി​കൃ​ത​ർ ഓ​ർ​മ​പ്പെ​ടു​ത്തി. അ​ന്താ​രാ​ഷ്ട്ര​ത​ല​ത്തി​ൽ അം​ഗീ​ക​രി​ച്ചി​ട്ടു​ള്ള ഏ​റ്റ​വും ഉ​യ​ർ​ന്ന ത​ല​ത്തി​ലു​ള്ള സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചു​കൊ​ണ്ടാ​യി​രി​ക്കും എ​ല്ലാ വി​മാ​ന സ​ർ​വി​സു​ക​ളും ന​ട​പ്പാ​ക്കു​ക.

വ്യോ​മ​പാ​ത ഘ​ട്ടം​ഘ​ട്ട​മാ​യി പു​ന​രാ​രം​ഭി​ച്ച​തോ​ടെ, ഖ​ത്ത​ർ എ​യ​ർ​വേ​സി​ന് പു​റ​മെ വി​വി​ധ വി​ദേ​ശ എ​യ​ർ​ലൈ​നു​ക​ളും ദോ​ഹ​യി​ലേ​ക്കും തി​രി​ച്ചും സ​ർ​വി​സു​ക​ൾ പു​ന​രാ​രം​ഭി​ച്ചു തു​ട​ങ്ങി​യി​ട്ടു​ണ്ട്. കൂ​ടു​ത​ൽ എ​യ​ർ​ലൈ​നു​ക​ൾ ആ​രം​ഭി​ക്കു​ന്ന​തി​ന​നു​സ​രി​ച്ച് ഈ ​വി​വ​ര​ങ്ങ​ൾ അ​ധി​കൃ​ത​ർ അ​പ്‌​ഡേ​റ്റ് ചെ​യ്യു​ന്ന​താ​യി​രി​ക്കും.

നിലവിൽ ഷെഡ്യൂൾ ചെയ്ത എയർലൈനുകൾ:

- ഏ​പ്രി​ൽ 21: ഫ്ലൈ ​ദു​ബാ​യ്

- ഏ​പ്രി​ൽ 22: എ​യ​ർ അ​റേ​ബ്യ

- ഏ​പ്രി​ൽ 23: ഒ​മാ​ൻ എ​യ​ർ, റോ​യ​ൽ ജോ​ർ​ഡാ​നി​യ​ൻ, ടാ​ർ​ക്കോ ഏ​വി​യേ​ഷ​ൻ, യു​എ​സ് -ബം​ഗ്ലാ എ​യ​ർ​ലൈ​ൻ​സ്

- ഏ​പ്രി​ൽ 26: മി​ഡി​ൽ ഈ​സ്റ്റ് എ​യ​ർ​ലൈ​ൻ​സ്

- ഏ​പ്രി​ൽ 28: ഹി​മാ​ല​യ എ​യ​ർ​ലൈ​ൻ​സ്

ടി​ക്ക​റ്റ് റീ​ബു​ക്കി​ങ്,റീ​ഫ​ണ്ട് ആ​രെ സ​മീ​പി​ക്ക​ണം?

ടി​ക്ക​റ്റ് റീ​ബു​ക്കി​ങ്, റീ​ഫ​ണ്ട്, ഫ്ലൈ​റ്റ് ഷെ​ഡ്യൂ​ളി​ലെ മാ​റ്റ​ങ്ങ​ൾ, മ​റ്റ് യാ​ത്രാ ക്ര​മീ​ക​ര​ണ​ങ്ങ​ൾ എ​ന്നി​വ​യു​ൾ​പ്പെ​ടെ ഏ​റ്റ​വും പു​തി​യ വി​വ​ര​ങ്ങ​ൾ​ക്ക് അ​ത​ത് എ​യ​ർ​ലൈ​നു​ക​ളെ നേ​രി​ട്ട് ബ​ന്ധ​പ്പെ​ട​ണം. ഇ​ത്ത​രം കാ​ര്യ​ങ്ങ​ളി​ൽ വി​മാ​ന​ത്താ​വ​ള​ത്തി​ന്റെ കോ​ൺ​ടാ​ക്ട് സെ​ന്റ​ർ വ​ഴി സ​ഹാ​യം ല​ഭ്യ​മ​ല്ല.

എയർപോട്ടി​ലേ​ക്കു​ള്ള യാ​ത്ര

വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്കും തി​രി​ച്ച് ന​ഗ​ര​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലേ​ക്കും സ​ഞ്ച​രി​ക്കു​ന്ന​തി​ന് യാ​ത്ര​ക്കാ​ർ​ക്ക് വി​വി​ധ ഗ​താ​ഗ​ത സേ​വ​ന​ങ്ങ​ൾ തി​ര​ഞ്ഞെ​ടു​ക്കാം. ക​ർ​വ ടാ​ക്സി, ഊ​ബ​ർ പോ​ലു​ള്ള റൈ​ഡ് -​ഹെ​യ്‌​ലി​ങ് സേ​വ​ന​ങ്ങ​ളോ, ഹ​മ​ദ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ളം വ​ഴി​യു​ള്ള ദോ​ഹ മെ​ട്രോ സേ​വ​ന​ങ്ങ​ളോ പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​വു​ന്ന​താ​ണ്.

വി​മാ​ന​ത്താ​വ​ള​ത്തി​ൽ പി​ക്ക് അ​പ്പ്, ഡ്രോ​പ്പ് സൗ​ക​ര്യം ല​ഭ്യ​മാ​ണ്. സു​ര​ക്ഷി​ത​വും സു​ഗ​ക​ര​വു​മാ​യ യാ​ത്ര ഉ​റ​പ്പാ​ക്കാ​ൻ പൊ​തു​ഗ​താ​ഗ​ത സേ​വ​ന​ങ്ങ​ൾ, റൈ​ഡ് -ഹെ​യ്‌​ലി​ങ് സേ​വ​ന​ങ്ങ​ൾ എ​ന്നി​വ തി​ര​ഞ്ഞെ​ടു​ക്കാ​വു​ന്ന​താ​ണ്.

യാ​ത്ര​ക്കാ​ർ​ക്കു​ള്ള നി​ർ​ദേ​ശം

വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് പു​റ​പ്പെ​ടു​ന്ന​തി​ന് മു​മ്പ് നി​ങ്ങ​ളു​ടെ വി​മാ​ന​ത്തി​ന്റെ നി​ല​വി​ലെ സ്ഥി​തി (Flight Status) അ​ത​ത് എ​യ​ർ​ലൈ​ൻ വെ​ബ്സൈ​റ്റു​ക​ളി​ലൂ​ടെ​യോ ആ​പ്പു​ക​ളി​ലൂ​ടെ​യോ പ​രി​ശോ​ധി​ച്ച് ഉ​റ​പ്പു​വ​രു​ത്തു​ക. ഏ​റ്റ​വും പു​തി​യ വി​വ​ര​ങ്ങ​ൾ​ക്കാ​യി എ​യ​ർ​ലൈ​നു​മാ​യി നേ​രി​ട്ട് ബ​ന്ധ​പ്പെ​ടു​ക. വ​രും ആ​ഴ്ച​ക​ളി​ൽ കൂ​ടു​ത​ൽ എ​യ​ർ​ലൈ​നു​ക​ൾ സ​ർ​വി​സു​ക​ൾ പു​ന​രാ​രം​ഭി​ക്കും.

യാ​ത്ര​ക്കാ​ർ അ​റി​യേ​ണ്ട പ്ര​ധാ​ന വി​വ​ര​ങ്ങ​ൾ

നി​ല​വി​ൽ സ്ഥി​രീ​ക​രി​ച്ച (Confirmed) ടി​ക്ക​റ്റു​ള്ള യാ​ത്ര​ക്കാ​ർ​ക്ക് മാ​ത്ര​മേ ടെ​ർ​മി​ന​ലി​നു​ള്ളി​ലേ​ക്ക് പ്ര​വേ​ശ​നം അ​നു​വ​ദി​ക്കൂ.

ല​ഭ്യ​മെ​ങ്കി​ൽ ഓ​ൺ​ലൈ​നാ​യി ചെ​ക്ക് ഇ​ൻ ചെ​യ്യു​ക.

ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ വേ​ഗ​ത്തി​ൽ പൂ​ർ​ത്തി​യാ​ക്കാ​ൻ വി​മാ​നം പു​റ​പ്പെ​ടു​ന്ന​തി​ന് കു​റ​ഞ്ഞ​ത് 3 മ​ണി​ക്കൂ​ർ മു​മ്പെ​ങ്കി​ലും യാ​ത്ര​ക്കാ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തേ​ണ്ട​താ​ണ്.

സെ​ൽ​ഫ് സ​ർ​വി​സ് കി​യോ​സ്‌​ക്കു​ക​ളും ബാ​ഗേ​ജ് ഡ്രോ​പ്പ് സൗ​ക​ര്യ​ങ്ങ​ളും ഉ​പ​യോ​ഗി​ക്കു​ക.

ബാ​ഗേ​ജ് എ​യ​ർ​ലൈ​ൻ മാ​ന​ദ​ണ്ഡ പ്ര​കാ​രം വ​ലു​പ്പ​ത്തി​നും ഭാ​ര​ത്തി​നും അ​നു​സൃ​ത​മാ​ണെ​ന്ന് ഉ​റ​പ്പാ​ക്കു​ക, സാ​ധ്യ​മാ​ണെ​ങ്കി​ൽ ഇ -​ഗേ​റ്റു​ക​ൾ ഉ​പ​യോ​ഗി​ക്കു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:air traveltravelersHamad International airportqatar​
News Summary - Air travel returns to normal; everything travelers need to know
Next Story