Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 March 2026 12:43 PM IST Updated On
date_range 1 March 2026 12:43 PM ISTവിമാന സർവിസുകൾ താൽക്കാലികമായിനിർത്തിവെച്ചു
text_fieldsbookmark_border
ദോഹ: മേഖലയിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഖത്തർ വ്യോമാതിർത്തി അടച്ചതിനെ തുടർന്ന് ദോഹയിലേക്കും തിരിച്ചുമുള്ള സർവിസുകൾ താൽക്കാലികമായി നിർത്തിവെച്ചതായി ഖത്തർ എയർവേസ് അറിയിച്ചു.
വിമാന സർവിസുകൾ തടസ്സപ്പെടുന്ന സാഹചര്യത്തിൽ യാത്രക്കാരെ സഹായിക്കുന്നതിനായി സർക്കാറുമായും ബന്ധപ്പെട്ട അധികാരികളുമായും ചേർന്ന് പ്രവർത്തിക്കുന്നുണ്ട്. ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരെ സഹായിക്കുന്നതിനായി കൂടുതൽ സ്റ്റാഫിനെ വിന്യസിച്ചിട്ടുണ്ടെന്നും ഖത്തർ എയർവേസ് വാർത്തക്കുറിപ്പിൽ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

