2022വരെ ഫിഫയുടെ ഔദ്യോഗിക എയർലൈൻ പങ്കാളി ഇനി ഖത്തർ എയർവെയ്സ്
text_fieldsദോഹ: പുതിയ ആശയങ്ങളടങ്ങിയ സ്പോൺസർഷിപ്പ് പാക്കേജുമായി 2022 വരെ ഖത്തർ എയർവെയ്സ് ഫിഫയുടെ ഔദ്യോഗിക പങ്കാളിയും എയർലൈൻ പങ്കാളിയുമായി തുടരുമെന്ന് ഖത്തർ എയർവേയ്സ് പറഞ്ഞു. ഈ വർഷത്തെ ഫിഫ കോൺഫെഡറേഷൻസ് കപ്പ്, 2018ലെ റഷ്യയിൽ നടക്കുന്ന ഫിഫ ലോകകപ്പ് ഫുട്ബോൾ ചാമ്പ്യൻഷിപ്പ്, ഫിഫ ക്ലബ് വേൾഡ് ക്ലബ് ലോകകപ്പ്, ഫിഫ വിമൻസ് ലോകകപ്പ്, 2022ലെ ഫിഫ ലോകകപ്പ് ഖത്തർ എന്നിവയടക്കമുള്ള വമ്പൻ കായിക മാമാങ്കങ്ങൾ സ്പോൺസർ ചെയ്യുക ഇനി ഖത്തർ എയർവെയ്സ് ആയിരിക്കും. ഫിഫയുടെ ഒഫീഷ്യൽ പാർട്ണറായതോടെ അടുത്ത രണ്ട് ലോകകപ്പുകളിൽ ഖത്തർ എയർവെയ്സിന് സമഗ്രമായ മാർക്കറ്റിംഗ്, ബ്രാൻഡിംഗ് അവകാശങ്ങൾ ലഭിക്കും. ഓരോ ചാമ്പ്യൻഷിപ്പിലും രണ്ട് ബില്യൻ ജനങ്ങളിലേക്ക് ഖത്തർ എയർവെയ്സിനെ എത്തിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫിഫ അണ്ടർ20 ലോകകപ്പ്, ഫിഫ ഫുട്സാൽ ലോകകപ്പ്, ലോകത്തിലെ ഏറ്റവും വലിയ ഒൺലൈൻ ഗെയിമിങ് ടൂർണമെൻറായ ഫിഫ ഇൻററാക്ടീവ ് ലോകകപ്പ് എന്നിവയിലും ഖത്തർ എയർവെയ്സിെൻറ വ്യക്തമായ സ്വാധീനവും സാന്നിദ്ധ്യവുമുണ്ടാകും. ഭീമൻ കായിക മാമാങ്കങ്ങളുമായും മുൻനിര ക്ലബുകളുമായും സ്പോൺസർഷിപ്പ് സ്ട്രാറ്റജി കെട്ടിപ്പടുക്കുകയെന്ന ഖത്തർ എയർവെയ്സിെൻറ പദ്ധതിയുടെ ഭാഗമായാണിത്. സ്പെയിനിലെ ബാഴ്സലോണ, സൗദി അറേബ്യയിലെ അൽ അഹ്ലി ക്ലബുകളുടെ ഒഫീഷ്യൽ സ്പോൺസർമാരാണ് ഖത്തർ എയർവെയ്സ്. കൂടാതെ ഫോർമുല ഇ റേസ് പാരിസ്, ന്യൂയോർക്കിെൻറയും ഈയടുത്ത് ദോഹയിൽ സമാപിച്ച യു.സി.ഐ റോഡ് വേൾഡ് ചാമ്പ്യൻഷിപ്പിെൻറയും സ്പോൺസർമാരും ഖത്തർ എയർവെയ്സായിരുന്നു. കായിക മത്സരങ്ങളുടെ ശക്തി ഖത്തർ എയർവെയ്സ് തിരിച്ചറിയുന്നുവെന്നും സൗഹൃദമായ മത്സരത്തിെൻറ സ്പിരിറ്റിൽ ഇത് ജനങ്ങളെ ഒരുമിപ്പിച്ച് നിർത്തുന്നുവെന്നും ലോകത്തിലെ ഏറ്റവും ജനകീയമായ ലോകചാമ്പ്യൻഷിപ്പിെൻറ നടത്തിപ്പ് സംഘമാണ് ഫിഫയെന്നും ഖത്തർ എയർവെയ്സ് സി.ഇ.ഒ അക്ബർ അൽ ബാകിർ പറഞ്ഞു. ഫുട്ബോൾ ആരാധകരുമായി വിജയം ആഘോഷിക്കുകയെന്നതിലേക്കാണ് നോട്ടമെന്നും സ്വന്തം രാജ്യത്ത് നടക്കാനിരിക്കുന്ന ലോകകപ്പ് വരെ അഭിമാനത്തിെൻറ നിമിഷമാണെന്നും ബാകിർ സൂചിപ്പിച്ചു.
ലോകത്തിലെ മുൻനിര എയർലൈൻ കമ്പനിയായ ഖത്തർ എയർവെയ്സുമായി പങ്കാളികളാകാൻ സാധിച്ചതിൽ അഭിമാനിക്കുന്നുവെന്നും സന്തോഷിക്കുന്നുവെന്നും ഫിഫ സെക്രട്ടറി ജനറൽ ഫത്മ സമൂറ പറഞ്ഞു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
