Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightനാലു ദിന ടിക്കറ്റ്​...

നാലു ദിന ടിക്കറ്റ്​ ഓഫറുമായി എയർ ഇന്ത്യ

text_fields
bookmark_border
air india-ticket offer
cancel

ദോഹ: ദോഹയിൽ നിന്നും മുംബൈ, ഡൽഹി റൂട്ടുകളിലേക്കും തിരിച്ചും ടിക്കറ്റ്​ നിരക്കിൽ ഇളവുകൾ പ്രഖ്യാപിച്ച്​ എയർഇന്ത്യ. ഇകണോമി, ബിസിനസ്​ കാബിനുകളിൽ പത്തു ശതമാനം വരെയാണ്​ നാട്ടിലേക്കും, തിരികെയുമുള്ള ടിക്കറ്റുകൾക്ക്​ ഈ ഓഫർ കാലയളവിൽ ഇളവുകൾ വാഗ്​ദാനം ചെയ്യുന്നത്​. സെപ്​റ്റംബർ 15നും ഒക്​ടോബർ 31നും ഇടയിലെ യാത്രക്കാണ്​ ഇളവ്​ ലഭ്യമാവുകയെന്ന്​ എയർഇന്ത്യ അറിയിച്ചു.

ഗൾഫ്​ സെക്​ടറിൽ തെരഞ്ഞെടുത്ത നഗരങ്ങളിലേക്കുള്ള യാത്രകൾക്ക്​ മാത്രമായിരിക്കും ആനുകൂല്യം ലഭ്യമാകുന്നത്​. വ്യാഴാഴ്​ച പുലർച്ചെ ആരംഭിച്ച ഓഫർ 20ന്​ അർധരാത്രിയോടെ അവസാനിക്കും. അതിന്​ മുമ്പായി ബുക്ക്​ ചെയ്യുന്നവർക്ക്​ നിശ്​ചിത റൂട്ടുകളിൽ 10 മുതൽ 15ശതമാനം വരെ നിരക്ക്​ ഇളവിൽ ടിക്കറ്റുകൾ സ്വന്തമാക്കാം. വൺവേ, റി​ട്ടേൺ ​ൈഫ്ലറ്റുകൾ ഉൾപ്പെടെ ഈ യാത്രാ നിരക്കിളവ്​ ലഭിക്കും.

അതേസമയം, ഗ്രൂപ്പ്​ ടിക്കറ്റ്​ ബുക്കിങ്ങിൽ ഇളവ്​ ലഭിക്കില്ല. ‘​ൈഫ്ല എയർഇന്ത്യ സെയിൽ’ എന്ന ഓഫറുമായാണ്​ ​ഗൾഫിൽ നിന്നും യൂറോപ്പ്​, സാർക്​ രാജ്യങ്ങൾ എന്നിവടങ്ങളിലേക്കുള്ള യാത്രക്കാരെ ലക്ഷ്യമിട്ടിറങ്ങിയത്​. സാർക്​ രാജ്യങ്ങളായ ബംഗ്ലാദേശ്​, ശ്രീലങ്ക, മാലദ്വീപ്​, നേപ്പാൾ എന്നിവടങ്ങളിലേക്കുള്ള യാത്രക്കും 15 ശതമാനവും, ഇന്ത്യ- യൂറോപ്പ്​ 30 മുതൽ 50 ശതമാനവും, ഇന്ത്യ -സൗത്ത്​ ഈസ്​റ്റ്​ ഏഷ്യൻ 10 ശതമാനവും പ്രഖ്യാപിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ticketofferAir India
News Summary - Air India with four day ticket offer
Next Story