Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഎയർ ഇന്ത്യ...

എയർ ഇന്ത്യ എക്​സ്​പ്രസ്: ദോഹ–കൊച്ചി സെക്​ടറിൽ ​ നേരിട്ട്​ സർവിസ്​ തുടങ്ങുന്നു

text_fields
bookmark_border
എയർ ഇന്ത്യ എക്​സ്​പ്രസ്: ദോഹ–കൊച്ചി സെക്​ടറിൽ ​ നേരിട്ട്​ സർവിസ്​ തുടങ്ങുന്നു
cancel

ദോഹ: ദോഹ–കൊച്ചി സെക്​ടറിൽ എയർ ഇന്ത്യ എക്​സ്​പ്രസ്​  നേരിട്ട്​  സർവിസ്​ തുടങ്ങുന്നു. നിലവിൽ ദോഹയിൽനിന്ന്​  കൊച്ചിയിലേക്ക്​ സർവിസ്​ ഇല്ല. ഖത്തറിൽനിന്ന്​ ചില ഗൾഫ്  രാജ്യങ്ങൾ വഴിയുള്ള സർവിസുകൾ നിലച്ചതോടെ യാത്രക്കാർ  നേരിടുന്ന പ്രയാസങ്ങൾ പരിഹരിക്കുന്നതി​​െൻറ ഭാഗമായാണ്​  പുതിയ സർവിസുകൾ തുടങ്ങാൻ എയർ ഇന്ത്യ എക്​സ്​പ്രസ്​  ഒരുങ്ങുന്നത്​.

ആഗസ്​റ്റ്​ 15 മുതൽ മൂന്നു സർവിസുകളാണ്​ എയർ ഇന്ത്യ  എക്​സ്​പ്രസ്​ ദോഹ–കൊച്ചി സെ​ക്​ടറിൽ തുടങ്ങുക. സെപ്​ തംബർ 15 മുതൽ ഒരു സർവിസ്​ കൂടി ആരംഭിക്കും. ആഗസ്​റ്റ്​ 15  മുതൽ തുടങ്ങുന്ന സർവിസുകൾ വ്യാഴം, വെള്ളി, ശനി  ദിവസങ്ങളിലായിരിക്കും. രാവിലെ പത്ത്​ മണിക്ക്​  കൊച്ചിയിൽനിന്ന്​ പുറപ്പെടുന്ന വിമാനം 11.45ന്​  ദോഹയിലെത്തും. 12.45ന്​ തിരിച്ചുപറന്ന്​ വൈകീട്ട്​ 7.40ന്​  കൊച്ചിയിൽ ലാൻഡ്​ ചെയ്യും. 

നിലവിൽ ദോഹയിൽനിന്ന്​ ഇന്ത്യയിലേക്കുള്ള 14 എയർ ഇന്ത്യ  എക്​സ്​പ്രസ്​ സർവിസുകളിൽ ഏഴെണ്ണം ദോഹ–കോഴിക്കോട്​  സെക്​ടറിലാണ്​. കൊച്ചിയിലേക്ക്​ ആദ്യമായാണ്​  ദോഹയിൽനിന്ന്​ എയർ ഇന്ത്യ എക്​സ്​പ്രസ്​ സർവിസ്​  ആരംഭിക്കുന്നത്​. ജൂൺ അഞ്ചിന്​ ഉപരോധം നിലവിൽവന്നതോടെ യു.എ.ഇ,  ബഹ്​റൈൻ തുടങ്ങിയ രാജ്യങ്ങൾ വഴിയുള്ള കണക്ഷൻ  സർവിസുകളുടെ സേവനം ഖത്തറിൽനിന്നുള്ള യാത്രക്കാർക്ക്​  നഷ്​ടമായിരിക്കുകയാണ്​. ഖത്തർ എയർവേയ്​സ്, ജെറ്റ്​  എയർവേയ്​സ്​, എയർ ഇന്ത്യ എക്​സ്​പ്രസ്​, ഇൻഡിഗോ  എന്നിവയുടെ നേരിട്ടുള്ള സർവിസുകളും കുവൈത്ത്​  എയർവേയ്​സ്​, ഒമാൻ എയർ എന്നിവ വഴ​ിയുള്ള കണക്ഷൻ  സർവിസുകളാണ്​ ​യാത്രികരുടെ ആശ്രയം. ഇൗ  സാഹചര്യത്തിലാണ്​ ദോഹ–കൊച്ചി സെക്​ടറിൽ നാല്​  സർവിസുകൾ തുടങ്ങാൻ എയർ ഇന്ത്യ എക്​സ്​പ്രസ്​  ഒരുങ്ങുന്നത്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsair india service
News Summary - air india service-uae-gulf news
Next Story