Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightദോഹയിൽനിന്ന്​...

ദോഹയിൽനിന്ന്​ മുംബൈയിലേക്ക് എയർ ഇന്ത്യയുടെ പുതിയ സർവിസ്

text_fields
bookmark_border
ദോഹയിൽനിന്ന്​ മുംബൈയിലേക്ക് എയർ ഇന്ത്യയുടെ പുതിയ സർവിസ്
cancel

ദോ​ഹ: ദോ​ഹ​യി​ൽ​നി​ന്ന്​ മും​ബൈ​യി​ലേ​ക്ക് എ​യ​ർ ഇ​ന്ത്യ​യു​ടെ പു​തി​യ സ​ർ​വി​സ്​ ഫെ​ബ്രു​വ​രി മ​ധ്യ​ത് തോ​ടെ ആ​രം​ഭി​ക്കും. ദോ​ഹ-​ഡ​ൽ​ഹി സെ​ക്ട​റി​ൽ ക​ഴി​ഞ്ഞ വ​ർ​ഷം ശൈ​ത്യ​കാ​ല സീ​സ​ണി​ൽ ആ​രം​ഭി​ച്ച സ​ർ​വി​സി ​ന് തൊ​ട്ടു​പി​ന്നാ​ലെ​യാ​ണ് മും​ബൈ-​ദോ​ഹ സെ​ക്ട​റി​ൽ സ​ർ​വി​സി​ന് തു​ട​ക്കം കു​റി​ക്കു​ന്ന​ത്. ഫെ​ബ്രു​ വ​രി 21 മു​ത​ൽ ദോ​ഹ-​മും​ബൈ സെ​ക്ട​റി​ൽ ആ​ഴ്ച​യി​ൽ മൂ​ന്ന് സ​ർ​വി​സു​ക​ളാ​യി​രി​ക്കും എ​യ​ർ ഇ​ന്ത്യ പ്ര​വ​ർ​ത്തി​പ്പി​ക്കു​ക. വെ​ള്ളി, ഞാ​യ​ർ, ചൊ​വ്വ ദി​വ​സ​ങ്ങ​ളി​ലാ​ണ് മും​ബൈ​യി​ൽ​നി​ന്ന് ദോ​ഹ​യി​ലേ​ക്കും തി​രി​ച്ച് മും​ബൈ​യി​ലേ​ക്കു​മു​ള്ള സ​ർ​വി​സു​ക​ൾ.

എ​യ​ർ ഇ​ന്ത്യ​യു​ടെ ഡ്രീം​ലൈ​ന​ർ വി​മാ​ന​മാ​ണ് സ​ർ​വി​സി​നാ​യി ഉ​പ​യോ​ഗി​ക്കു​ക. എ.​ഐ 970 ദോ​ഹ​യി​ൽ​നി​ന്നും ഉ​ച്ച​ക്ക് 12.45ന് ​പു​റ​പ്പെ​ട്ട് മും​ബൈ​യി​ൽ വൈ​കീ​ട്ട് 6.45ന് ​എ​ത്തും. തി​രി​ച്ച് മും​ബൈ​യി​ൽ​നി​ന്നും അ​തേ​ദി​വ​സം​ത​ന്നെ രാ​വി​ലെ 10.20ന് ​പു​റ​പ്പെ​ട്ട് ദോ​ഹ​യി​ൽ 11.15ന് ​മ​റ്റൊ​രു വി​മാ​ന​വു​മെ​ത്തും. ബ​ജ​റ്റ് എ​യ​ർ​ലൈ​നാ​യ എ​യ​ർ ഇ​ന്ത്യ എ​ക്സ്​​പ്ര​സി​​െൻറ സ​ർ​വി​സു​ക​ൾ​ക്ക് പു​റ​മെ​യാ​ണ് മാ​തൃ ക​മ്പ​നി​യാ​യ എ​യ​ർ ഇ​ന്ത്യ​യു​ടെ പു​തി​യ സ​ർ​വി​സു​ക​ൾ.

തി​ങ്ക​ൾ, ബു​ധ​ൻ ദി​വ​സ​ങ്ങ​ളി​ലൊ​ഴി​കെ എ​ല്ലാ ദി​വ​സ​വും ദോ​ഹ-​മും​ബൈ സെ​ക്ട​റി​ൽ എ​യ​ർ ഇ​ന്ത്യ എ​ക്സ്​​പ്ര​സ്​ വി​മാ​നം സ​ർ​വി​സ്​ ന​ട​ത്തു​ന്നു​ണ്ട്. പു​തി​യ സ​ർ​വി​സി​ലേ​ക്കു​ള്ള ടി​ക്ക​റ്റ് ബു​ക്കി​ങ്​ അ​ധി​കൃ​ത​ർ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ദോ​ഹ​യി​ൽ​നി​ന്ന് മും​ബൈ​യി​ലേ​ക്ക് 735 റി​യാ​ലും തി​രി​ച്ച് 785 റി​യാ​ലു​മാ​ണ് ഇ​ക്കോ​ണ​മി ക്ലാ​സ്​ യാ​ത്രാ​നി​ര​ക്ക്. ഈ ​റൂ​ട്ടി​ൽ ഇ​ൻ​ഡി​ഗോ, ഖ​ത്ത​ർ എ​യ​ർ​വേ​യ്സ്​ എ​ന്നീ വി​മാ​ന ക​മ്പ​നി​ക​ളും നേ​രി​ട്ടു​ള്ള സ​ർ​വി​സ്​ ന​ട​ത്തു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarair indiagulf news
News Summary - air india-qatar-gulf news
Next Story