Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഎ​യ​ർ ഇ​ന്ത്യ...

എ​യ​ർ ഇ​ന്ത്യ എ​ക്​​സ്​​പ്ര​സ്​ കോ​ഴി​ക്കോ​ട്​ വി​മാ​നം പു​റ​പ്പെ​ട്ട​ത്​ ദി​വ​സം വൈ​കി

text_fields
bookmark_border
എ​യ​ർ ഇ​ന്ത്യ എ​ക്​​സ്​​പ്ര​സ്​ കോ​ഴി​ക്കോ​ട്​ വി​മാ​നം പു​റ​പ്പെ​ട്ട​ത്​ ദി​വ​സം വൈ​കി
cancel
camera_alt????? ????? ??????? ????????????????? ????????????? ?????????? ????????? ???????? ????????????????

ദോ​ഹ: ദോ​ഹ​യി​ൽ നി​ന്ന്​ കോ​ഴി​ക്കോ​േ​ട്ട​ക്ക്​ ഞാ​യ​റാ​ഴ്​​ച പു​റ​പ്പെ​ടേ​ണ്ടി​യി​രു​ന്ന എ​യ​ർ ഇ​ന്ത്യ എ​ക്​​സ്​​പ്ര​സ്​ വി​മാ​നം പു​റ​പ്പെ​ട്ട​ത്​ തി​ങ്ക​ളാ​ഴ്​​ച.ഞാ​യ​റാ​ഴ്​​ച ഉ​ച്ച​ക്ക്​ 2.40ന്​ ​ദോ​ഹ ഹ​മ​ദ്​ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്ന്​ പു​റ​പ്പെ​ടേ​ണ്ടി​യി​രു​ന്ന 1X374 വി​മാ​ന​ത്തി​ൽ നി​റ​യെ യാ​ത്ര​ക്കാ​രു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ 3.15ഒാ​ടെ സാ​​േ​ങ്ക​തി​ക പ്ര​ശ്​​ന​ങ്ങ​ൾ ഉ​​ണ്ടെ​ന്നും വൈ​കു​മെ​ന്നു​മു​ള്ള അ​റി​യി​പ്പ്​ ല​ഭി​ച്ചു. അ​ര​മ​ണി​ക്കൂ​റി​ന്​ ശേ​ഷം വി​മാ​നം പ​റ​ക്കി​ല്ലെ​ന്നും യാ​ത്ര​ക്കാ​ർ പു​റ​ത്തി​റ​ങ്ങ​ണ​മെ​ന്നും അ​റി​യി​പ്പ്​ വ​ന്നു. പു​റ​ത്തി​റ​ങ്ങി ഏ​റെ ക​ഴി​ഞ്ഞി​ട്ടും ഉ​ത്ത​ര​വാ​ദ​​പ്പെ​ട്ട​വ​ർ എ​ത്താ​താ​യ​തോ​ടെ യാ​ത്ര​ക്കാ​ർ ബ​ഹ​ളം വെ​ച്ചു.

തു​ട​ർ​ന്ന്​ ഖ​ത്ത​ർ റെ​സി​ഡ​ൻ​റ്​ പെ​ർ​മി​റ്റ്​ ഉ​ള്ള​വ​രെ മാ​ത്രം മാ​റ്റി നി​ർ​ത്തി. വി​സ കാ​ലാ​വ​ധി ക​ഴി​ഞ്ഞ​വ​രെ വേ​റെ​യും നി​ർ​ത്തി. സ്​​ത്രീ​ക​ളും കു​ട്ടി​ക​ളും അ​ട​ക്കം വി​സാ​കാ​ലാ​വ​ധി ക​ഴി​ഞ്ഞ്​ നാ​ട്ടി​ലേ​ക്ക്​ തി​രി​ക്കാ​നി​രു​ന്ന നി​ര​വ​ധി പേ​ർ ഇ​ക്കൂ​ട്ട​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു. യാ​ത്ര​ക്കാ​ർ​ക്ക്​ സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​ന്ന​തി​ലും മ​റ്റും അ​നി​ശ്​​ചി​ത​ത്വം ഉ​ണ്ടാ​യ​തോ​ടെ ട്രാ​ൻ​സി​സ്​​റ്റ്​ ലോ​ഞ്ചി​ൽ നി​ന്ന്​ യാ​ത്ര​ക്കാ​ർ മാ​റാ​തെ നി​ന്നു.

ഹോ​ട്ട​ലി​ലേ​ക്ക്​്​ കൊ​ണ്ടു​പോ​കാ​ൻ ബ​സ്​ എ​ത്തി​യെ​ന്ന വി​വ​രം ല​ഭി​ച്ച​തോ​ടെ​യാ​ണ്​ യാ​ത്ര​ക്കാ​ർ പു​റ​ത്തേ​ക്കി​റ​ങ്ങാ​ൻ ത​യാ​റാ​യ​ത്. റെ​സി​ഡ​ൻ​റ്​ പെ​ർ​മി​റ്റ്​ ഉ​ള്ള​വ​രെ ഹോ​ട്ട​ലി​ൽ ഞാ​യ​റാ​ഴ്​​ച വൈ​കു​ന്നേ​രം ആ​റ്​ മ​ണി​യോ​ടെ​യാ​ണ്​ എ​ത്തി​ച്ച​ത്. നി​യ​മ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി വി​സാ​കാ​ലാ​വ​ധി തീ​ർ​ന്ന​വ​രെ​യും മ​റ്റും ഹോ​ട്ട​ലി​ൽ എ​ത്തി​ക്കു​േ​മ്പാ​ൾ രാ​ത്രി ഒ​മ്പ​തു​മ​ണി​യാ​യി​രു​ന്നു. ത​ങ്ങ​ൾ ഏ​റെ ബു​ദ്ധി​മു​ട്ടി​യെ​ന്ന്​ യാ​ത്ര​ക്കാ​ർ പ​റ​ഞ്ഞു.

ത​ക​രാ​ർ പ​രി​ഹ​രി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ലെ​ന്നും ഇ​തി​നാ​ൽ തി​ങ്ക​ളാ​ഴ്​​ച രാ​ത്രി എ​ട്ടി​നേ വി​മാ​നം പ​റ​ക്കൂ​വെ​ന്നും യാ​ത്ര​ക്കാ​ർ​ക്ക്​ എ​ല്ലാ സൗ​ക​ര്യ​വും ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ന്നും എ​യ​ർ ഇ​ന്ത്യ എ​ക്​​സ്​​പ്ര​സ്​ അ​ധി​കൃ​ത​ർ ‘ഗ​ൾ​ഫ്​ മാ​ധ്യ​മ’​ത്തോ​ട്​ പ്ര​തി​ക​രി​ച്ചു. എ​ന്നാ​ൽ തി​ങ്ക​ളാ​ഴ്​​ച വൈ​കി​യും യാ​ത്ര​ക്കാ​ർ​ക്ക്​ ഒൗ​ദ്യോ​ഗി​ക അ​റി​യി​പ്പ്​ ല​ഭി​ക്കാ​ത്ത​ത്​ വീ​ണ്ടും അ​നി​ശ്​​ചി​ത​ത്വം ഉ​ണ്ടാ​ക്കി. വൈ​കു​ന്നേ​രം 6.30ഒാ​ടെ യാ​ത്ര​ക്കാ​രെ ബ​സി​ൽ അ​ധി​കൃ​ത​ർ വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക്​ കൊ​ണ്ടു​പോ​വു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarair indiagulf news
News Summary - air india-qatar-gulf news
Next Story