എയർ ഇന്ത്യ എക്സ്പ്രസ് സൗജന്യ ഭക്ഷണം നിർത്തലാക്കിയ നടപടി പിൻവലിക്കണം -ഗപാഖ്
text_fieldsദോഹ: ബജറ്റ് എയർലൈനായ എയർ ഇന്ത്യ എക്സ്പ്രസിൽ സൗജന്യ ഭക്ഷണം നിർത്തലാക്കിയ നടപടി പിൻവലിക്കണമെന്ന് ഗൾഫ് കാലിക്കറ്റ് എയർ പാസഞ്ചേഴ്സ് അസോസിയേഷൻ ഖത്തർ (ഗപാഖ്) ആവശ്യപ്പെട്ടു. സാധാരണക്കാരായ പ്രവാസികൾക്ക് കുറഞ്ഞ നിരക്കിൽ യാത്രയും ലഘുഭക്ഷണവും അടക്കമുള്ള സൗകര്യങ്ങൾ ലഭ്യമാക്കുന്നതിന്റെ ഭാഗമായി ആരംഭിച്ച ബജറ്റ് എയർലൈൻസിൽ 18 വർഷമായി നൽകിവന്ന സൗജന്യ ഭക്ഷണം നിർത്തലാക്കുകയും ഇനി കൂടുതൽ പണം നൽകി മാത്രം ഭക്ഷണം ലഭ്യമാക്കുകയും ചെയ്യണമെന്നത് സാധാരണ പ്രവാസികൾക്ക് പ്രയാസമാണെന്നും ‘ഗപാഖ്’ എയർ ഇന്ത്യ മാനേജ്മെന്റിനോട് രേഖാമൂലം ആവശ്യപ്പെട്ടു.
ടിക്കറ്റ് നിരക്കിന്റെ കാര്യത്തിൽ ഫുഡ് സർവിസ് വിമാനങ്ങളുമായി താരതമ്യംചെയ്യുമ്പോൾ ഏതാണ്ട് തത്തുല്യമായ ടിക്കറ്റ് നിരക്ക് വാങ്ങുമ്പോഴും ലഘുഭക്ഷണംപോലും നിർത്തലാക്കുന്നത് അംഗീകരിക്കാനാവില്ലെന്നും മാനേജ്മെന്റിനെ അറിയിച്ചു. യാത്രക്കാരുടെ ആനുകൂല്യങ്ങൾ വെട്ടിക്കുറക്കാനുള്ള ഏകപക്ഷീയ തീരുമാനങ്ങൾ എടുക്കാനുള്ള അധികാരങ്ങൾ എയർലൈനുകൾക്ക് വിട്ടുനൽകാതെ നിയന്ത്രിക്കാനുള്ള സർക്കാർ സംവിധാനങ്ങൾ ഉണ്ടാവേണ്ടതുണ്ടെന്നും അഭിപ്രായപ്പെട്ടു.
പ്രസിഡന്റ് കെ.കെ. ഉസ്മാൻ, ജന. സെക്രട്ടറി ഫരീദ് തിക്കോടി, ഓർഗനൈസിങ് സെക്രട്ടറി അബ്ദുൽ റഊഫ് കൊണ്ടോട്ടി, ശാഫി, അബ്ദുൽ ഗഫൂർ എ.ആർ, മുസ്തഫ എലത്തൂർ, പി.പി. സുബൈർ, അൻവർ ബാബു, അൻവർ സാദത്ത് ടി.എം.സി, കോയ കൊണ്ടോട്ടി, ഹബീബുറഹ്മാൻ കിഴിശ്ശേരി, അമീൻ കൊടിയത്തൂർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

