ദോഹ-തിരുവനന്തപുരം നോൺസ്റ്റോപ് സർവിസ് പ്രഖ്യാപിച്ച് എയർഇന്ത്യ എക്സ്പ്രസ്; ആഴ്ചയിൽ നാല് സർവിസ്
text_fieldsദോഹ: വർഷങ്ങൾ നീണ്ട മുറവിളിക്കൊടുവിൽ ഖത്തറിൽനിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രക്കാർക്ക് അനുഗ്രഹമായി എയർ ഇന്ത്യ എക്സ്പ്രസ് നോൺസ്റ്റോപ് സർവിസ് പ്രഖ്യാപിച്ചു. ഒക്ടോബർ 29ന് ആരംഭിക്കുന്ന സർവിസിന്റെ ബുക്കിങ് കഴിഞ്ഞ ദിവസം ആരംഭിക്കുകയും ചെയ്തു. ആഴ്ചയിൽ നാലു ദിവസമാണ് ദോഹ-തിരുവനന്തപുരം, തിരുവനന്തപുരം-ദോഹ സെക്ടറിലേക്ക് നേരിട്ട് വിമാനം പറക്കുന്നത്.
എയർ ഇന്ത്യ എക്സ്പ്രസിന്റെ ശൈത്യകാല ഷെഡ്യൂളിൽ ഉൾപ്പെടുത്തിയാണ് ദോഹയിൽ നിന്നുള്ള നോൺ സ്റ്റോപ്പ് സർവിസ് പ്രഖ്യാപിച്ചത്. ദോഹയിൽ നിന്നും തിരുവനന്തപുരത്തേക്ക് ചൊവ്വ, വ്യാഴം, ശനി, ഞായർ ദിവസങ്ങളിലും തിരുവനന്തപുരത്തുനിന്ന് ദോഹയിലേക്ക് ചൊവ്വ, വ്യാഴം, വെള്ളി, ഞായർ ദിവസങ്ങളിലുമാണ് സർവിസ് ഉണ്ടാകുക.
നിലവിൽ കോഴിക്കോട് വഴിയാണ് തിരുവനന്തപുരത്തേക്ക് എയർ ഇന്ത്യ എക്സ്പ്രസ് സർവിസ് നടത്തുന്നത്. നേരിട്ടുള്ള വിമാനങ്ങൾ 4.40 മണിക്കൂറിൽ പറന്നെത്തുമ്പോൾ, കോഴിക്കോട് വഴിയുള്ള വിമാനങ്ങൾ ആറര മണിക്കൂർ എടുത്താണ് തിരുവനന്തപുരത്തെത്തുന്നത്. നിലവിൽ ഖത്തർ എയർവേസ് മാത്രമാണ് ദോഹയിൽനിന്ന് തിരുവനന്തപുരത്തേക്ക് നേരിട്ട് സർവിസ് നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

