എയർ ഇന്ത്യ എക്സ്പ്രസ് പ്രതിസന്ധി പ്രവാസികളോടുള്ള വെല്ലുവിളി -ഗപാഖ്
text_fieldsദോഹ: എയർ ഇന്ത്യ എക്സ്പ്രസിന്റെ വിവിധ സർവിസുകൾ മുടങ്ങുന്നതും സർവിസുകൾ നിർത്തലാക്കുന്നതും പ്രവാസികൾക്ക് ഏറെ തിരിച്ചടിയാകുന്നെന്നും ഇത് ഗുരുതരമായ യാത്രാപ്രതിസന്ധി സൃഷ്ടിക്കുന്നതായും ഗൾഫ് കാലിക്കറ്റ് എയർ പാസഞ്ചേഴ്സ് അസോസിയേഷൻ ഖത്തർ (ഗപാഖ്) സർവകക്ഷി യോഗം അഭിപ്രായപ്പെട്ടു.
ഒമാൻ, യു.എ.ഇ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള സർവിസുകൾ നിർത്തലാക്കാനുള്ള തീരുമാനവും കാലിക്കറ്റ് എയർപോർട്ടിൽനിന്ന് മുംബൈയിലേക്ക് 36 വർഷമായി നടത്തിവരുന്ന സർവിസ് നിർത്തലാക്കാനുള്ള തീരുമാനവും പ്രവാസികളെ ഏറെ ദോഷകരമായി ബാധിക്കുമെന്നും യോഗം വിലയിരുത്തി. കാലിക്കറ്റ് എയർപോർട്ടിൽനിന്നുള്ള പ്രവാസി യാത്രക്കാരെയാണ് തീരുമാനങ്ങൾ ഏറെ പ്രതികൂലമായി ബാധിക്കുന്നത്. പ്രസിഡന്റ് കെ.കെ. ഉസ്മാൻ അധ്യക്ഷത വഹിച്ചു. ഓർഗനൈസിങ് സെക്രട്ടറി അബ്ദുൽ റഊഫ് കൊണ്ടോട്ടി വിഷയാവതരണം നടത്തി.
വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് അഹമദ് കുട്ടി അര്ളിയില് (സംസ്കൃതി), ടി.എം.സി. അൻവർ സാദത്ത് (ഒ.ഐ.സി.സി ഇൻകാസ്), മുസ്തഫ എലത്തൂർ (കെ.എം.സി.സി), അമീൻ അന്നാര (പ്രവാസി വെൽഫെയർ), ഷാനവാസ തവയിൽ (യുവ കലാസാഹിതി), വിപിൻ മേപ്പയൂർ (ഒ.ഐ.സി.സി ഇൻകാസ്), വിപിൻദാസ് (ഫോക്ക് ഖത്തർ), ഗഫൂർ കോഴിക്കോട് (കെ.പി.എ.ക്യു), ദീപക് സി.ജെ (ഇൻകാസ് ഖത്തർ), സമീൽ അബ്ദുൽ വാഹിദ് (ചാലിയാർ ദോഹ), മഷ്ഹൂദ് തിരുത്തിയാട് (ഡോം ഖത്തർ), കരീം ഹാജി മേമുണ്ട, അജ്മൽ കോഴിക്കോട്, ഷാഫി മൂഴിക്കൽ എന്നിവർ സംസാരിച്ചു. ഗഫൂർ കോഴിക്കോട് നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

