Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എയർ ബബ്​ൾ കരാർ പുതുക്കി; ഇന്ത്യ- ഖത്തർ വിമാന സർവീസ്​ പുന:സ്​ഥാപിച്ചു

text_fields
bookmark_border
എയർ ബബ്​ൾ കരാർ പുതുക്കി; ഇന്ത്യ- ഖത്തർ വിമാന സർവീസ്​ പുന:സ്​ഥാപിച്ചു
cancel

ദോഹ: അനിശ്​ചിതത്വങ്ങളുടെ മണിക്കൂറിനൊടുവിൽ ഇന്ത്യൻ-ഖത്തർ എയർബബ്​ൾ കരാർ പുതുക്കി വിമാന സർവീസ്​ പുനസ്​ഥാപിച്ചു. ബുധനാഴ്​ച അർധരാത്രിക്കു ശേഷം, മുന്നറിയിപ്പുകളൊന്നുമില്ലാതെ റദ്ദാക്കിയ വിമാന സർവീസുകൾ ഉടൻ പുനസ്​ഥാപിക്കുമെന്ന്​ അധികൃതർ അറിയിച്ചു. ഇന്ത്യൻ വ്യോമയാന വകുപ്പും, ഖത്തറിലെ ഇന്ത്യൻ എംമ്പസി അധികൃതരും നടത്തിയ ഇടപെടലുകൾക്കു പിന്നാലെയാണ്​ മണിക്കൂറുകൾ നീണ്ട അനിശ്​ചിതത്വം നീക്കി എയർ ബബ്​ൾ കരാർ പുതുക്കിയത്​. ജൂലായ്​ 31 വരെയാണ്​ പുതിയ കരാറെന്ന്​ ഖത്തറിലെ ഇന്ത്യൻ അംബാസിഡർ ദീപക്​ മിത്തൽ അറിയിച്ചു.

ജൂൺ 30 ബുധനാഴ്ച അർധരാത്രി വരെയായിരുന്നു നിലവിലെ കരാർ. എന്നാൽ ഇത് പുതുക്കാൻ വൈകിയതോടെ വ്യാഴാഴ്ച പുലർച്ചെ മുതൽ ഇന്ത്യയിലേക്കും തിരിച്ചു മുള്ള വിമാനയാത്ര തടസപ്പെട്ടു.

കണ്ണൂർ, കൊച്ചി ഉൾപ്പെടെ കേരളത്തിലേക്ക് പുറപ്പെടാനിരുന്ന ഇൻഡിഗോ, എയർ ഇന്ത്യ സർവീസുകൾ മുടങ്ങിയതോടെ നിരവധി മലയാളികളുടെ യത്രയാണ്​ തടസ്സപ്പെട്ടത്​.

സാങ്കേതിക തടസം കാരണമാണ് കരാര്‍ പുതുക്കുന്നത് വൈകുന്നതെന്നാണ് വിവരം. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായുള്ള വിമാന വിലക്ക് നിലനില്‍ക്കുന്നതിനിടയിലും പ്രത്യേകാനുമതിയുള്ളവര്‍ക്ക് യാത്രാനുമതി നല്‍കുന്നതിനായാണ് ഇന്ത്യ ഖത്തറുമായി എയര്‍ ബബിള്‍ കരാര്‍ ഉണ്ടാക്കിയത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Air Bubble contract renewed; India Qatar flights resumed
Next Story