Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഐകെസാഖ് ഓണാഘോഷം

ഐകെസാഖ് ഓണാഘോഷം

text_fields
bookmark_border
ഐകെസാഖ് ഓണാഘോഷം
cancel
camera_alt

ഐകെസാഖ് ഓണാഘോഷ പരിപാടിയിൽനിന്ന് 

ദോഹ: ഖത്തറിലെ ഇടുക്കി, കോട്ടയം ജില്ലയിൽനിന്നുള്ള പ്രവാസികളുടെ സംഘടനയായ ഐകെസാഖ് ഓണാഘോഷം സംഘടിപ്പിച്ചു. പൊന്നോണം 2022 എന്ന പേരിൽ നടന്ന പരിപാടി ഐകെസാഖ് പ്രസിഡൻറ് പ്രദീപ് തെക്കനാത്ത്‌, സെക്രട്ടറി മഹേഷ് മോഹൻ, അഡ്വൈസറി ബോർഡ് ചെയർമാൻ പി.കെ. മുഹമ്മദ് ബഷീർ, ജോസ്‌മി ദീപു എന്നിവർ ഉദ്‌ഘാടനം നിർവഹിച്ചു.

കലാഭവൻ അഭിലാഷിന്റെ നേതൃത്വത്തിൽ ഗാനമേള, കലാകൈരളി ഖത്തർ നയിച്ച വിവിധ നൃത്തപരിപാടികൾ, അത്തപ്പൂക്കളം, മേളധ്വനി ഖത്തർ നടത്തിയ ചെണ്ടമേളം, വാശിയേറിയ ഓണലേലം, വിവിധ കലാവിനോദ പരിപാടികൾ എന്നിവ ആഘോഷത്തിന്റെ മാറ്റുകൂട്ടി. പ്രോഗ്രാം കോഓഡിനേറ്റർ ജെയ്‌മോൻ കുര്യാക്കോസ്, സിയാദ് കാസിം, സനിത സുലൈമാൻ, ശങ്കർ നായർ ജോഷി, വിനോദ്, ഡോ. റഫീഖ്, ജിഫിൻ പോൾ, ഷംനാദ്, ശ്രീകുമാർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Show Full Article
TAGS:Onam celebration qatar qatar news 
News Summary - Aikesakh Onam celebration
Next Story