വർഷത്തിൽ ഉണ്ടാകുന്നത് 25 വരെ പുതിയ എയ്ഡ്സ് രോഗികൾ
text_fieldsദോഹ: ഒാരോ വര്‍ഷവും ഖത്തറിൽ 15 മുതല്‍ 25 വരെ പുതിയ എയ്ഡ്സ് രോഗ ബാധിതർ ഉണ്ടാവുന്നു. ഹമദ് മെഡിക്കല്‍ കോര്പറേഷന്(എച്ച്.എം.സി) പകര്‍ച്ച വ്യാധിനിർണയ കേന്ദ്രത്തിെൻറ (സിഡിസി) ആഭിമുഖ്യത്തിൽ നടത്തിയ ലോക എയ്ഡ്സ് ദിനാചരണത്തിലാണ് അധികൃതർ ഇക്കാര്യം പറഞ്ഞത്. എച്ച്.ഐ.വി പരിശോധനയും മറ്റു ലൈംഗിക പകര്‍ച്ചവ്യാധി പരിശോധനകളും നടത്താന്‍ ജനങ്ങള്‍ മുന്നോട്ടുവരണമെന്ന് പരിപാടിയുടെ ഭാഗമായി ആഹ്വാനം ചെയ്തു. എച്ച്.ഐ.വി ബാധിച്ച വ്യക്തിയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടാലാണ് രോഗം വരാന്‍ ഏറ്റവും കുടുതല്‍ സാധ്യതെയന്ന്് എച്ച്.എം.സി പകര്‍ച്ച വ്യാധി രോഗങ്ങളുടെയും എയ്ഡ്സ് പദ്ധതിയുടെയും മേധാവി ഡോ. അബ്ദുല്ല അല്‍ഖല്‍ പറഞ്ഞു. പുതുതായി രോഗം പിടിപെടുന്നവരുടെ എണ്ണത്തില്‍ ഇത്തവണ നേരിയ വര്‍ധനവാണ് ഉണ്ടായത്. കൂടുതലും യുവജനങ്ങളിലാണ് ഇതു കണ്ടുവരുന്നത്. രോഗം നേരത്തെ കണ്ടുപിടിച്ചാല്‍ ചികിത്സ കൂടുതല്‍ ഫലപ്രദമാക്കാം. വിദ്യാഭ്യാസത്തിലുടെയും ബോധവത്കരണത്തിലൂടെയും ഈ പകര്‍ച്ച വ്യാധിയെ ഇല്ലാതാക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
എയ്ഡ്സ് രോഗത്തെ നേരിടുന്നതിനായി ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം പ്രത്യേക ദേശീയ എയ്ഡ്സ് പദ്ധതി തന്നെ പ്രാബല്യത്തില്‍ കൊണ്ടുവന്നിട്ടുണ്ട്. രോഗം തടയാനുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതോടൊപ്പം രോഗം ബാധിച്ചവര്‍ക്ക് വളരെ ശ്രദ്ധയോടെ ചികിത്സ നല്‍കാനും സംവിധാനം ഉണ്ട്. രോഗ ബാധിതര്‍ക്ക് അനുയോജ്യമായ കൗണ്‍സിലിങ്ങും മതിയായ ചികിത്സയും നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ക്കും സഹായത്തിനും 40254025 എന്ന നമ്പറില്‍ വിളിക്കാം. എല്ലാ ഡിസംബര്‍ ഒന്നാം തിയ്യതിയുമാണ് ലോക എയ്ഡ്സ് ദിനം ആചരിക്കുന്നത്. ഈ ആഴ്ച എച്ച്.എം.സി രാജ്യവ്യാപകമായി വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്. എച്ച്.ഐ.വി ബാധ, തടയല്‍, എങ്ങിനെ പരിശോധന നടത്തും എന്നിവ സംബന്ധിച്ചുള്ള ബോധവത്കരണ പരിപാടികളാണ് നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
