സിറിയൻ ജനതക്ക് സഹായം: ഖത്തറും ഫ്രാൻസും ചർച്ച നടത്തി
text_fieldsസിറിയൻ ജനതക്ക് മാനുഷിക, വികസന സഹായങ്ങളെത്തിക്കുന്ന വിഷയത്തിൽ സംയുക്ത ഏകോപനത്തിനുള്ള മാർഗങ്ങളെക്കുറിച്ച് ഖത്തർ, ഫ്രാൻസ് പ്രതിനിധികൾ ചർച്ച നടത്തിയപ്പോൾ
ദോഹ: സിറിയൻ ജനതക്ക് മാനുഷിക, വികസന സഹായങ്ങളെത്തിക്കുന്ന വിഷയത്തിൽ സംയുക്ത ഏകോപനത്തിനുള്ള മാർഗങ്ങളെക്കുറിച്ച് ഖത്തറും ഫ്രാൻസും ചർച്ച നടത്തി.
ഖത്തർ സന്ദർശിക്കുന്ന സിറിയയിലെ ഫ്രഞ്ച് പ്രത്യേക പ്രതിനിധി ബ്രിജിത്ത് കുർമിയുമായി വിദേശകാര്യ മന്ത്രാലയം, ഖത്തർ ഫണ്ട് ഫോർ ഡെവലപ്‌മെന്റ്, എജുക്കേഷൻ എബൗ ഓൾ, ഖത്തർ ചാരിറ്റി എന്നിവയുടെ പ്രതിനിധികൾ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം വിഷയമായത്. ഖത്തറിലെ ഫ്രാൻസ് അംബാസഡർ ജീൻ ബാപ്റ്റിസ്റ്റ് ഫെയ്‌വറും യോഗത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

