എ.ഐ കാലത്തെ തുടര്‍പഠനം; കെയർ കാമ്പയിന് തുടക്കമായി
text_fieldsഎ.ഐ കാലത്തെ തുടര്‍പഠനം എന്ന വിഷയത്തിൽ കെയർ കാമ്പയിൻ ഉദ്ഘാടന ചടങ്ങിൽനിന്ന്
ദോഹ: കരിയർ അസിസ്റ്റൻസ് റിസർച്ച് ആൻഡ് എജുക്കേഷൻ (കെയർ) ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ‘എ.ഐ കാലത്തെ തുടര്‍ പഠനത്തിന്റെ പ്രാധാന്യം’ എന്ന കാമ്പയിന്റെ ഉദ്ഘാടനം ബർവാ വില്ലേജിൽ യൂത്ത്ഫോറം കേന്ദ്ര പ്രസിഡന്റ് ബിൻഷാദ് പുനത്തിൽ നിർവഹിച്ചു. ഡേറ്റ അനലിറ്റിക്സ് -റോബോട്ടിക്സ് രംഗത്തെ വിദഗ്ധനും ട്രെയിനറുമായ ഡോ. മുഹമ്മദ് ഷകേറിയിൻ ‘എ.ഐ യുഗത്തിൽ പഠനത്തിന്റെ പ്രാധാന്യം‘ എന്ന വിഷയത്തിൽ ക്ലാസ് നടത്തി.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കാലഘട്ടത്തിൽ തുടർച്ചയായ പഠനത്തിലൂടെയും സജീവ പങ്കാളിത്തത്തിലൂടെയും മാത്രമേ തങ്ങളുടെ കഴിവുകൾ നിലനിർത്താനും വികസിപ്പിക്കാനും കഴിയൂ എന്ന് അദ്ദേഹം ഉണര്‍ത്തി. കേവലം ഉപയോക്താവ് മാത്രമായി നില്‍ക്കാതെ, എ.ഐ മേഖലയില്‍ സംഭാവനകൾ നല്കുന്ന നിര്‍മാതാക്കളായി നമ്മൾ വളരണമെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.
കാമ്പയിന്റെ ഭാഗമായി ഫിനാൻസ്, സംരംഭകത്വം, എൻജിനീയറിങ്, സെയിൽസ് ആൻഡ് മാർക്കറ്റിങ്, എച്ച്.ആർ ആൻഡ് അഡ്മിൻ, തുടങ്ങിയ വിഷയങ്ങളില്‍ നടക്കുന്ന പരിപാടികളെ സംബന്ധിച്ച് കെയർ ഡയറക്ടർ അഹമ്മദ് അൻവർ വിവരിച്ചു. യുവാക്കൾ, വിദ്യാർഥികൾ, ഐ.ടി. പ്രഫഷനലുകൾ എന്നിവർ ഉൾപ്പെടെ നിരവധിപേർ പങ്കെടുത്ത പരിപാടിയിൽ അബ്ദുൽ റഹീം സ്വാഗതം പറഞ്ഞു. മുക്താർ അലി സി.പി, മുസമ്മിൽ എന്നിവർ പരിപാടി നിയന്ത്രിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

