Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഅ​ഹ്മ​ദ് ബി​ൻ...

അ​ഹ്മ​ദ് ബി​ൻ മു​ഹ​മ്മ​ദ് സൈ​നി​ക കോ​ള​ജ് ബി​രു​ദ​ദാ​നം

text_fields
bookmark_border
അ​ഹ​മ​ദ് ബി​ൻ മു​ഹ​മ്മ​ദ് സൈ​നി​ക കോ​ള​ജ്
cancel
camera_alt

അ​ഹ​മ​ദ് ബി​ൻ മു​ഹ​മ്മ​ദ് സൈ​നി​ക കോ​ള​ജി​ലെ 18ാമ​ത് ബാ​ച്ച് കാ​ഡ​റ്റു​ക​ളു​ടെ ബി​രു​ദ​ദാ​ന ച​ട​ങ്ങി​ൽ അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി

ദോ​ഹ: അ​ഹ്മ​ദ് ബി​ൻ മു​ഹ​മ്മ​ദ് സൈ​നി​ക കോ​ള​ജി​ലെ 18ാമ​ത് ബാ​ച്ച് കാ​ഡ​റ്റു​ക​ളു​ടെ ബി​രു​ദ​ദാ​ന ച​ട​ങ്ങി​ന് അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി ര​ക്ഷാ​ധി​കാ​രി​യാ​യി. പ്ര​ധാ​ന​മ​ന്ത്രി​യും ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​മാ​യ ശൈ​ഖ് ഖാ​ലി​ദ് ബി​ൻ ഖ​ലീ​ഫ ബി​ൻ അ​ബ്ദു​ൽ അ​സീ​സ്​ ആ​ൽ​ഥാ​നി, ശൈ​ഖു​മാ​ർ, മ​ന്ത്രി​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

സു​ര​ക്ഷ, സൈ​നി​ക, യൂ​നി​വേ​ഴ്സി​റ്റി കോ​ള​ജു​ക​ൾ, സ​ഹോ​ദ​ര-​സൗ​ഹൃ​ദ രാ​ഷ്ട്ര​ങ്ങ​ളി​ൽ​നി​ന്നു​ള്ള സു​ര​ക്ഷ സ്ഥാ​പ​ന​ങ്ങ​ൾ, അ​ക്കാ​ദ​മി​ക​ൾ, ഖ​ത്ത​റി​ലെ ന​യ​ത​ന്ത്ര ദൗ​ത്യ​ങ്ങ​ളു​ടെ ചു​മ​ത​ല​യു​ള്ള​വ​ർ, പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം, ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം, അ​മീ​രി ഗാ​ർ​ഡ് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​രും ആ​ഭ്യ​ന്ത​ര സു​ര​ക്ഷ സേ​ന (ല​ഖ്വി​യ), സ്​​റ്റേ​റ്റ് സെ​ക്യൂ​രി​റ്റി മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്​​ഥ​രും ബി​രു​ദ​ധാ​രി​ക​ളു​ടെ ര​ക്ഷി​താ​ക്ക​ളും ച​ട​ങ്ങി​നെ​ത്തി​യി​രു​ന്നു.

ഖ​ത്ത​ർ, കു​വൈ​ത്ത്, ജോ​ർ​ഡ​ൻ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള 250 ബി​രു​ദ​ധാ​രി​ക​ളാ​ണ് അ​ഹ്മ​ദ് ബി​ൻ മു​ഹ​മ്മ​ദ് സൈ​നി​ക കോ​ള​ജി​ലെ 18ാം ബാ​ച്ചി​ൽ​നി​ന്നും ഈ ​വ​ർ​ഷം പു​റ​ത്തി​റ​ങ്ങു​ന്ന​ത്. ബി​രു​ദ​ധാ​രി​ക​ളു​ടെ ക്യൂ ​മാ​ർ​ച്ചി​നും സൈ​നി​ക പ​രേ​ഡി​നും ശേ​ഷം അ​മീ​ർ, ബാ​ച്ചി​ലെ മി​ക​ച്ച 11 ബി​രു​ദ​ധാ​രി​ക​ളെ ആ​ദ​രി​ക്കു​ക​യും ഉ​പ​ഹാ​ര​ങ്ങ​ൾ ന​ൽ​കു​ക​യും ചെ​യ്തു.18ാം ബാ​ച്ചി​ൽ​നി​ന്നും 19ാം ബാ​ച്ചി​ലേ​ക്കു​ള്ള പ​താ​ക കൈ​മാ​റ്റ​വും ച​ട​ങ്ങി​ൽ ന​ട​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:graduation ceremony
News Summary - Ahmed bin Mohammed Military College; Graduation Ceremony
Next Story