റമദാൻ മുന്നൊരുക്കം; പരിശോധന ശക്തമാക്കി വാണിജ്യ മന്ത്രാലയം
text_fieldsദോഹ: റമദാൻ മാസത്തിന് മുന്നോടിയായി രാജ്യത്തുടനീളമുള്ള റീട്ടെയിൽ ഔട്ട്ലറ്റുകളിലും വ്യാപാര കേന്ദ്രങ്ങളിലും പരിശോധന ശക്തമാക്കിയതായി ഖത്തർ വാണിജ്യ വ്യവസായ മന്ത്രാലയം അറിയിച്ചു. വിപണിയിൽ വില സ്ഥിരത ഉറപ്പാക്കുന്നതിനും അവശ്യസാധനങ്ങളുടെ ലഭ്യത നിലനിർത്തുന്നതിനും, വാണിജ്യ നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനുമായാണ് പരിശോധന നടത്തിയത്.
ഭക്ഷ്യവസ്തുക്കളുടെയും മറ്റ് അവശ്യസാധനങ്ങളുടെയും ലഭ്യത ഉറപ്പാക്കുക, മൊത്തക്കച്ചവടക്കാർ മുതൽ റീട്ടെയിൽ വ്യാപാരികൾ വരെയുള്ള വിതരണ ശൃംഖല സൂക്ഷ്മമായി നിരീക്ഷിക്കുക, പരസ്യം ചെയ്തിരിക്കുന്ന വിലയും യഥാർത്ഥ വിലയും തമ്മിൽ പൊരുത്തപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുക, കൃത്രിമ വിലക്കയറ്റം, പൂഴ്ത്തിവെപ്പ് എന്നിവ തടയുക തുടങ്ങിയവ ലക്ഷ്യമിട്ടാണ് പരിശോധന നടത്തിയത്. നിയമലംഘകർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പരിശോധന തുടരുമെന്നും മന്ത്രാലയം അറിയിച്ചു. വിപണിയിലെ നിയമലംഘനങ്ങളോ ക്രമക്കേടുകളോ ശ്രദ്ധയിൽപ്പെട്ടാൽ റിപ്പോർട്ട് ചെയ്യാൻ സ്വദേശികളോടും താമസക്കാരോടും മന്ത്രാലയം അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

