Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഅ​ഗ്രി​ടെ​ക്...

അ​ഗ്രി​ടെ​ക് എ​ക്സി​ബി​ഷ​ൻ റെ​ക്കോ​ഡ് പ​ങ്കാ​ളി​ത്തം; 1.5 ല​ക്ഷം സ​ന്ദ​ർ​ശ​ക​ർ

text_fields
bookmark_border
അ​ഗ്രി​ടെ​ക് എ​ക്സി​ബി​ഷ​ൻ റെ​ക്കോ​ഡ് പ​ങ്കാ​ളി​ത്തം; 1.5 ല​ക്ഷം സ​ന്ദ​ർ​ശ​ക​ർ
cancel
camera_alt

അ​ഗ്രി​ടെ​ക് എ​ക്സി​ബി​ഷ​നി​ലെ സ​ന്ദ​ർ​ശ​ക​ത്തി​ര​ക്ക്

അ​ഗ്രി​ടെ​ക് എ​ക്സി​ബി​ഷ​നി​ൽ കു​ട്ടി​ക​ൾ​ക്കാ​യി ഒ​രു​ക്കി​യ വി​നോ​ദ പ​രി​പാ​ടി​ക​ൾ

ദോ​ഹ: മു​നി​സി​പ്പാ​ലി​റ്റി മ​ന്ത്രാ​ല​യ​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച 13ാമ​ത് ഇ​ന്റ​ർ​നാ​ഷ​ന​ൽ അ​ഗ്രി​ക​ൾ​ച്ച​റ​ൽ എ​ക്സി​ബി​ഷ​ൻ ‘അ​ഗ്രി​ടെ​ക് 2026’ൽ 1.5 ​ല​ക്ഷ​ത്തി​ല​ധി​കം സ​ന്ദ​ർ​ശ​ക​ർ. കു​ട്ടി​ക​ളും സ്ത്രീ​ക​ളും അ​ട​ക്കം കു​ടും​ബ​ത്തോ​ടെ​യാ​ണ് ക​താ​റ ക​ൾ​ച്ച​റ​ൽ വി​ല്ലേ​ജി​ൽ ന​ട​ന്ന പ്ര​ദ​ർ​ശ​നം കാ​ണാ​ൻ ജ​ന​ങ്ങ​ളെ​ത്തി​യ​ത്. ഫെ​ബ്രു​വ​രി 12 മു​ത​ൽ 16 വ​രെ അ​ഞ്ചു ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ന്ന പ്ര​ദ​ർ​ശ​ന​ത്തി​ന് 40,000 ച​തു​ര​ശ്ര മീ​റ്റ​റി​ല​ധി​കം വി​സ്തൃ​തി​യു​ണ്ടാ​യി​രു​ന്നു.

മി​നി സൂ, ​ഫ്ല​വേ​ഴ്സ് എ​ക്സി​ബി​ഷ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് കൂ​ടു​ത​ൽ തി​ര​ക്ക്. സ​ർ​ക്കാ​ർ- സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ, പ്രാ​ദേ​ശി​ക -അ​ന്ത​ർ​ദേ​ശീ​യ ക​മ്പ​നി​ക​ൾ, കാ​ർ​ഷി​ക വി​ദ​ഗ്ധ​ർ എ​ന്നി​വ​രു​ൾ​പ്പെ​ടെ 43 രാ​ജ്യ​ങ്ങ​ളെ പ്ര​തി​നി​ധാ​നം​ചെ​യ്ത് 500ൽ ​അ​ധി​കം പ​വി​ലി​യ​നു​ക​ളു​ണ്ടാ​യി​രു​ന്നു.

പ്ര​മു​ഖ വ്യ​വ​സാ​യി​ക​ൾ, ഗ​വേ​ഷ​ക​ർ, നി​ക്ഷേ​പ​ക​ർ, പ്രാ​ദേ​ശി​ക ക​ർ​ഷ​ക​ർ എ​ന്നി​വ​ർ​ക്ക് അ​റി​വും വൈ​ദ​ഗ്ധ്യ​വും കൈ​മാ​റു​ന്ന​തി​നും ബ​യോ​ടെ​ക്നോ​ള​ജി, സ്മാ​ർ​ട്ട് അ​ഗ്രി​ക​ൾ​ച്ച​റ​ൽ സി​സ്റ്റം​സ് തു​ട​ങ്ങി​യ നൂ​ത​ന കാ​ർ​ഷി​ക രീ​തി​ക​ൾ പ​ര്യ​വേ​ക്ഷ​ണം ചെ​യ്യു​ന്ന​തി​നും വേ​ദി​യാ​യി.

കാ​ർ​ഷി​ക മേ​ഖ​ല​യി​ലു​ണ്ടാ​യ രാ​ജ്യ​ത്തി​ന്റെ മു​ന്നേ​റ്റ​വും സു​സ്ഥി​ര കാ​ർ​ഷി​ക വ്യ​വ​സ്ഥ കെ​ട്ടി​പ്പ​ടു​ക്കാ​നു​ള്ള കാ​ഴ്ച​പ്പാ​ടും പ്ര​ക​ട​മാ​ക്കു​ന്ന​താ​യി​രു​ന്നു പ്ര​ദ​ർ​ശ​നം. സ​സ്യ -മൃ​ഗ പ​രി​പാ​ല​നം, മ​ത്സ്യ​ബ​ന്ധ​നം, അ​ക്വാ​ക​ൾ​ച്ച​ർ, ഹോ​ർ​ട്ടി​ക​ൾ​ച്ച​ർ, ഭ​ക്ഷ്യ വ്യ​വ​സാ​യം എ​ന്നി​വ​യു​ൾ​പ്പെ​ടെ സ​മ​ഗ്ര കാ​ർ​ഷി​ക മേ​ഖ​ല​ക​ളെ പ്ര​ദ​ർ​ശ​നം ഒ​ന്നി​പ്പി​ച്ചു. കാ​ർ​ഷി​ക മേ​ഖ​ല​യു​ടെ ഭാ​വി രൂ​പ​പ്പെ​ടു​ത്തു​ന്ന പു​തി​യ സാ​ങ്കേ​തി​ക​വി​ദ്യ​ക​ളെ കു​റി​ച്ചു​ള്ള വി​വ​രം പ​ങ്കു​വെ​ച്ചു.

ക​ർ​ഷ​ക ച​ന്ത, തേ​ൻ വി​പ​ണി, ഈ​ത്ത​പ്പ​ഴ വി​പ​ണി, പൂ ​വി​പ​ണി തു​ട​ങ്ങി പ്ര​ത്യേ​ക മാ​ർ​ക്ക​റ്റു​ക​ളും ഒ​രു​ക്കി​യി​രു​ന്നു. കാ​ർ​ഷി​ക ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്കും കൃ​ഷി​ക്ക് ആ​വ​ശ്യ​മാ​യ ചെ​റു ഉ​പ​ക​ര​ണ​ങ്ങ​ൾ മു​ത​ൽ യ​ന്ത്ര​വ​ത്കൃ​ത സാ​മ​ഗ്രി​ക​ൾ, വി​വി​ധ​ത​രം തേ​നു​ക​ള്‍, പ​ച്ച​ക്ക​റി -പ​ഴ വ​ര്‍ഗ​ങ്ങ​ള്‍, ക​ര​കൗ​ശ​ല ഉ​ല്‍പ​ന്ന​ങ്ങ​ള്‍, അ​രി -ഭ​ക്ഷ്യ എ​ണ്ണ തു​ട​ങ്ങി പ​ല​വ്യ​ഞ്ജ​ന​ങ്ങ​ള്‍ വ​രെ വാ​ങ്ങാ​നും പ​രി​ച​യ​പ്പെ​ടാ​നും അ​വ​സ​ര​മൊ​രു​ക്കി.

പ്ര​ദ​ർ​ശ​ന​ത്തി​ന്റെ ഭാ​ഗ​മാ​യി സ​യ​ന്റി​ഫി​ക് കോ​ൺ​ഫ​റ​ൻ​സ് സം​ഘ​ടി​പ്പി​ച്ചു. സു​സ്ഥി​ര വി​ത​ര​ണ ശൃം​ഖ​ല​ക​ൾ, കാ​ലാ​വ​സ്ഥ വ്യ​തി​യാ​നം, വി​ഭ​വ​ങ്ങ​ളു​ടെ കാ​ര്യ​ക്ഷ​മ​മാ​യ ഉ​പ​ഭോ​ഗം, ഉ​യ​ർ​ന്നു​വ​രു​ന്ന നി​ക്ഷേ​പ അ​വ​സ​ര​ങ്ങ​ൾ എ​ന്നി​വ​യെ​ക്കു​റി​ച്ചു​ള്ള ച​ർ​ച്ച​ക​ളി​ൽ വി​ദ​ഗ്ധ​ർ പ​ങ്കെ​ടു​ത്തു. അ​ഗ്രി​ക​ൾ​ച്ച​ർ, എ​ൻ​വ​യ​ൺ​മെ​ന്റ​ൽ സ​യ​ൻ​സ്, ഫു​ഡ് ടെ​ക്നോ​ള​ജി എ​ന്നി​വ​യി​ൽ ക​രി​യ​ർ പ​ര്യ​വേ​ക്ഷ​ണം ചെ​യ്യാ​ൻ യു​വാ​ക്ക​ളെ​യും വി​ദ്യാ​ർ​ഥി​ക​ളെ​യും പ്ര​ചോ​ദി​പ്പി​ക്കു​ക, കാ​ർ​ഷി​ക മേ​ഖ​ല​യി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്കി​ട​യി​ൽ അ​ഭി​രു​ചി വ​ള​ർ​ത്തി​യെ​ടു​ക്കു​ക തു​ട​ങ്ങി​യ ല​ക്ഷ്യ​ത്തോ​ടെ മ​ന്ത്രാ​ല​യ​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ഇ​ട​പെ​ട​ലി​ലൂ​ടെ 160 സ്കൂ​ളു​ക​ളി​ൽ​നി​ന്നാ​യി 6,380 വി​ദ്യാ​ർ​ഥി​ക​ളും എ​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsqatar​gulfnewsmalayalam
News Summary - Agritech Exhibition records record participation; 1.5 lakh visitors
Next Story