Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഇ​ന്ന്​ ആ​ഘോ​ഷ രാ​വ്​;...

ഇ​ന്ന്​ ആ​ഘോ​ഷ രാ​വ്​; ഖ​വാ​ലി പെ​യ്തി​റ​ങ്ങും

text_fields
bookmark_border
Aghosha Ravu; Qawwali will be start
cancel
camera_alt

ഐ.​സി.​സി സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ സം​ബ​ന്ധി​ച്ച വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ്ര​സി​ഡ​ന്‍റ്​ പി.​എ​ൻ. ബാ​ബു​രാ​ജ​ൻ സം​സാ​രി​ക്കു​ന്നു

ഐ.​സി.​സി സ്വാ​ത​ന്ത്ര്യ​ദി​ന പ​രി​പാ​ടി​ക​ൾ​ക്ക്​ അ​ൽ അ​റ​ബി സ്​​റ്റേ​ഡി​യ​ത്തി​ൽ സ​മാ​പ​നം

ദോ​ഹ: സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഇ​ന്ത്യ​ൻ ക​ൾ​ച​റ​ൽ സെ​ന്‍റ​ർ (ഐ.​സി.​സി) നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ​ക്ക്​ വെ​ള്ളി​യാ​ഴ്ച പ്രൗ​ഢോ​ജ്ജ്വ​ല സ​മാ​പ​നം. ആ​ഗ​സ്റ്റ്​ ഒ​ന്നി​ന്​ ആ​രം​ഭി​ച്ച്​ 19 ദി​വ​സം നീ​ണ്ടു​നി​ന്ന ആ​ഘോ​ഷ​ങ്ങ​ൾ​ക്ക്​ അ​ൽ അ​റ​ബി സ്​​പോ​ർ​ട്​​സ്​ ക്ല​ബ്​ ഇ​ൻ​ഡോ​ർ സ്​​റ്റേ​ഡി​യ​ത്തി​ൽ വ​ർ​ണാ​ഭ​മാ​യ പ​രി​പാ​ടി​ക​ളോ​ടെ സ​മാ​പ​ന​മാ​വും.

വൈ​കീ​ട്ട് മൂന്നിന്​ ആ​രം​ഭി​ക്കു​ന്ന മെ​ഗാ കാ​ർ​ണി​വ​ലി​ന്‍റെ ആ​ക​ർ​ഷ​ണം രാ​ജ്യാ​ന്ത​ര പ്ര​ശ​സ്ത​മാ​യ ഡാ​നി​ഷ്​ ഹു​സൈ​ൻ ബ​ദാ​യു​നി ഗ്രൂ​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഖ​വാ​ലി​യാ​ണ്.

ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ ഡോ. ​ദീ​പ​ക്​ മി​ത്ത​ൽ മു​ഖ്യാ​തി​ഥി​യാ​യി പ​​ങ്കെ​ടു​ക്കു​മെ​ന്ന്​ ഐ.​സി.​സി ആ​സ്ഥാ​ന​ത്ത്​ ന​ട​ന്ന വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ്ര​സി​ഡ​ന്‍റ്​ പി.​എ​ൻ. ബാ​ബു​രാ​ജ​ൻ അ​റി​യി​ച്ചു.

ഖ​ത്ത​ർ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം ക​മ്യൂ​ണി​റ്റി പൊ​ലീ​സ്​ വ​കു​പ്പ്​ പ്ര​തി​നി​ധി​ക​ൾ, ഖ​ത്ത​റി​ലെ ബി​സി​ന​സ്​ പ്ര​മു​ഖ​ർ, വി​വി​ധ ക​മ്യൂ​ണി​റ്റി സം​ഘ​ട​ന പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​രും പ​​ങ്കെ​ടു​ക്കും.

രാ​ത്രി 11 വ​രെ ന​ട​ക്കു​ന്ന സ​മാ​പ​ന ദി​ന പ​രി​പാ​ടി​യി​ലേ​ക്ക്​ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക്​ പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണ്.

ആ​സാ​ദി കാ ​അ​മൃ​ത്​ മ​ഹോ​ത്സ​വ്​ ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി വി​വി​ധ ഗ​ൾ​ഫ്​ രാ​ഷ്ട്ര​ങ്ങ​ളി​ൽ ഖ​വാ​ലി അ​വ​ത​രി​പ്പി​ക്കു​ന്ന ഡാ​നി​ഷ്​ ഹു​സൈ​ൻ ബ​ദാ​യു​നി ഗ്രൂ​പ്​ പ​ര്യ​ട​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ്​ ഖ​ത്ത​റി​ലെ​ത്തു​ന്ന​ത്.

മാ​ജി​ക്​ ഷോ, ​ലൈ​വ്​ മ്യൂ​സി​ക്, സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളും വി​വി​ധ സാ​മൂ​ഹി​ക സം​ഘ​ട​ന​ക​ളും അ​വ​ത​രി​പ്പി​ക്കു​ന്ന വൈ​വി​ധ്യ​മാ​ർ​ന്ന പ​രി​പാ​ടി​ക​ൾ എ​ന്നി​വ​യോ​ടെ​യാ​ണ്​ ആ​ഘോ​ഷം.

സ​ന്ദ​ര്‍ശ​ക​ര്‍ക്കാ​യി ഭ​ക്ഷ​ണ​പാ​നീ​യ​ങ്ങ​ള്‍, തു​ണി​ത്ത​ര​ങ്ങ​ള്‍, ക​ര​കൗ​ശ​ല ഉ​ല്‍പ​ന്ന​ങ്ങ​ള്‍ എ​ന്നി​വ​യു​ടെ സ്റ്റാ​ളു​ക​ളും സ​ജീ​വ​മാ​കും. പൊ​തു​ജ​ന​ങ്ങ​ള്‍ക്ക് സ്റ്റേ​ഡി​യ​ത്തി​ന്റെ ഗേ​റ്റ്-3​ലൂ​ടെ​യാ​ണ് പ്ര​വേ​ശ​ന​മെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. സ്വ​ത​ന്ത്ര ഇ​ന്ത്യ​യു​ടെ 75ാം വാ​ർ​ഷി​ക ആ​ഘോ​ഷ​മാ​യി 2021 മാ​ർ​ച്ചി​ൽ ആ​രം​ഭി​ച്ച ആ​സാ​ദി കാ ​അ​മൃ​ത്​ മ​ഹോ​ത്സ​വി​ന്‍റെ ഭാ​ഗ​മാ​യി ഐ.​സി.​സി​ക്കു കീ​ഴി​ൽ ഖ​ത്ത​റി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി 100ലേ​റെ പ​രി​പാ​ടി​ക​ളാ​ണ്​ ​സം​ഘ​ടി​പ്പി​ച്ച​ത്. വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നു​ള്ള ഇ​ന്ത്യ​ൻ സ​മൂ​ഹ​വും ​വൈ​വി​ധ്യ​മാ​ർ​ന്ന ആ​ഘോ​ഷ പ​രി​പാ​ടി​​ക​ളോ​ടെ പ​ങ്കാ​ളി​യാ​യി. ആ​ഗ​സ്റ്റ്​ ഒ​ന്നി​ന്​ ആ​രം​ഭി​ച്ച സ്വാ​ത​ന്ത്ര്യ​ദി​ന പ​രി​പാ​ടി​യി​ൽ ​വി​വി​ധ ക​മ്യൂ​ണി​റ്റി സം​ഘ​ട​ന​ക​ൾ പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ചി​രു​ന്നു.

അ​ശോ​ക ഹാ​ളി​ൽ ന​ട​ന്ന വാ​ര്‍ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ സം​ഘാ​ട​ക ക​മ്മി​റ്റി ചെ​യ​ര്‍മാ​ന്‍ എ.​പി. മ​ണി​ക​ണ്ഠ​ന്‍, ഐ.​സി.​സി ഭാ​ര​വാ​ഹി​ക​ളാ​യ കൃ​ഷ്ണ​കു​മാ​ര്‍, ക​മ​ല താ​ക്കൂ​ര്‍, സു​ബ്ര​ഹ്മ​ണ്യ ഹെ​ബ്ബ​ഗ​ലു എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Aghosha Ravu; Qawwali will be start
News Summary - Aghosha Ravu; Qawwali will be start
Next Story