Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightപ്രാ​യം വെ​റു​മൊ​രു...

പ്രാ​യം വെ​റു​മൊ​രു ന​മ്പ​റെ​ന്ന് ഡാ​നി​ലോ

text_fields
bookmark_border
ഡാ​നി​ലോ ചാ​ൻ
cancel
camera_alt

ഡാ​നി​ലോ ചാ​ൻ

ഫി​നി​ഷ​ർ പോ​സ്റ്റി​ന​രി​കെ

മെ​ഡ​ലു​മാ​യി

ദോ​ഹ: ഗ​ൾ​ഫ് മാ​ധ്യ​മം ഖ​ത്ത​ർ റ​ണ്ണി​ലെ ത​ല​മു​തി​ർ​ന്ന ഓ​ട്ട​​ക്കാ​ര​നാ​ണ് 61കാ​ര​നാ​യ ഫി​ലി​പ്പി​നോ​ക്കാ​ര​ൻ ഡാ​നി​ലോ ചാ​ൻ. അ​ൽ ബി​ദ പാ​ർ​ക്കി​ലെ ട്രാ​ക്കി​ൽ 10 കി.​മീ ചെ​റു​പ്പ​ക്കാ​ർ​ക്കൊ​പ്പം അ​നാ​യാ​സം പൂ​ർ​ത്തി​യാ​ക്കി​യ ഡാ​നി​ലോ വേ​ണ​മെ​ങ്കി​ൽ ഒ​രു റൗ​ണ്ട് കൂ​ടി ഓ​ടാ​മെ​ന്ന ഭാ​വ​ത്തി​ലാ​ണ് ന​ട​ക്കു​ന്ന​ത്.

ര​ണ്ടു മാ​സം ക​ഴി​ഞ്ഞാ​ൽ 62ാം പി​റ​ന്നാ​ൾ ആ​​ഘോ​ഷി​ക്കാ​നൊ​രു​ങ്ങു​മ്പോ​ഴാ​ണ് ട്രാ​ക്കി​ൽ പ്രാ​യം ത​ള​ർ​ത്താ​ത്ത പോ​രാ​ട്ട​വു​മാ​യി ഡാ​നി​ലോ​യു​ടെ പ്ര​ക​ട​നം.

ചെ​റു പ്രാ​യ​ത്തി​ൽ​ത​ന്നെ സ്​​പോ​ർ​ട്സി​നെ ഒ​പ്പം കൂ​ട്ടി​യ താ​ര​മാ​ണ് ഡാ​നി​ലോ. അ​ച്ഛ​നും മി​ക​ച്ചൊ​രു കാ​യി​ക താ​ര​മാ​യി​രു​ന്നു​വെ​ന്ന് മ​ത്സ​ര​ശേ​ഷം ഡാ​നി​ലോ ‘ഗ​ൾ​ഫ് മാ​ധ്യ​മ’​ത്തോ​ട് പ​റ​ഞ്ഞു. സൈ​ക്ലി​ങ്, നീ​ന്ത​ൽ, ഓ​ട്ടം, ന​ട​ത്തം എ​ന്നി​ങ്ങ​നെ എ​ല്ലാ ദി​വ​സ​ങ്ങ​ളി​ലും വ്യാ​യാ​മം സ​ജീ​വ​മാ​ണ്. വാ​രാ​ന്ത്യ​ങ്ങ​ളി​ൽ സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം സൈ​ക്ലി​ങ്ങി​നി​റ​ങ്ങും.

ഏ​റ്റ​വും ഒ​ടു​വി​ൽ ദോ​ഹ ഉ​രീ​ദു മാ​ര​ത്ത​ണി​ലും 21 കി.​മീ ഫി​നി​ഷ്ചെ​യ്തു. ഖ​ത്ത​റി​ലെ മ​റ്റു റ​ണ്ണി​ങ് ചാ​മ്പ്യ​ൻ​ഷി​പ്പു​ക​ളി​ലും സ​ജീ​വ​മാ​ണ് പൊ​തു​മ​രാ​മ​ത്ത് വി​ഭാ​ഗ​മാ​യ അ​ഷ്ഗാ​ലി​ലെ ഉ​ദ്യോ​ഗ​സ്ഥ​നാ​യ ഇ​ദ്ദേ​ഹം. ക​ഴി​ഞ്ഞ 17 വ​ർ​ഷ​മാ​യി ഖ​ത്ത​ർ പ്ര​വാ​സി​യാ​ണ് ഈ​ ​വെ​റ്റ​റ​ൻ താ​രം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf MadhyamamQatar NewsQatar Run 2024
News Summary - Age is just a number-Danilo
Next Story