ചരിത്രം പഠിച്ചശേഷം ചരിത്രത്തെ കുറിച്ചെഴുതുക -പി. ഹരീന്ദ്രനാഥ്
text_fieldsപി. ഹരീന്ദ്രനാഥിന് ഓതേഴ്സ് ഫോറം ഖത്തർ ഉപഹാരം നൽകുന്നു
ദോഹ: ചരിത്രം ആഴത്തിൽ പഠിച്ചതിനു ശേഷം മാത്രമേ ചരിത്രത്തെ കുറിച്ച് എഴുതാനും വ്യാഖ്യാനങ്ങൾ ചമക്കാനും മുതിരാവൂവെന്ന് പ്രശസ്ത ചരിത്രകാരനും ഗ്രന്ഥകാരനുമായ പി. ഹരീന്ദ്രനാഥ് പറഞ്ഞു. ഖത്തർ ഇന്ത്യൻ ഫോറം തുമാമ വൈബ്രൻറ് ഹാളിൽ നൽകിയ സ്വീകരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഇന്ത്യ: ഇരുളും വെളിച്ചവും’ എന്ന തന്റെ പുസ്തകം ബ്രിട്ടീഷ് ഭരണകാലത്തിന് 500 വർഷം മുമ്പുള്ള ഇന്ത്യയുടെ ചരിത്രത്തിലൂടെയുള്ള സഞ്ചാരമാണെന്ന് അദ്ദേഹം പറഞ്ഞു. വാസ്കോഡഗാമ കോഴിക്കോട് കപ്പലിറങ്ങിയത് ഉൾപ്പെടെ വിഷയങ്ങളിൽ തന്റേതായ സവിശേഷങ്ങളായ നിരീക്ഷണങ്ങൾ പുസ്തകം ഉൾക്കൊള്ളുന്നുണ്ടെന്ന് പുസ്തകപരിചയം നടത്തിയ എഴുത്തുകാരൻ സുബൈർ വെള്ളിയോട് പറഞ്ഞു.
ഓതേഴ്സ് ഫോറം വൈസ് പ്രസിഡൻറ് ശ്രീകലാ ഗോപിനാഥ് സ്നേഹോപഹാരം സമ്മാനിച്ചു. ഫോറം ജനറൽ സെക്രട്ടറി ഹുസൈൻ കടന്നമണ്ണ സ്വാഗതം പറഞ്ഞു. ശ്രീകലാ ഗോപിനാഥ് അധ്യക്ഷയായിരുന്നു. ട്രഷറർ അൻസാർ അരിമ്പ്ര, സെക്രട്ടറി ഷാഫി പി.സി പാലം, അബ്ദുൽസലാം മാട്ടുമ്മൽ, ഷംല ജാഫർ, റാം മോഹൻ തുടങ്ങിയവർ നേതൃത്വം നൽകി.ഗാന്ധിജിയെ കുറിച്ച തന്റെ ഗ്രന്ഥം ഹരീന്ദ്രനാഥ് ഓതേഴ്സ് ഫോറത്തിന് ഉപഹാരമായി നൽകി. മഹ്മൂദ് മാട്ടൂൽ ഏറ്റുവാങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

