ആഫ്രിക്കന്‍ സൂപ്പര്‍ കപ്പ് ഫുട്ബോള്‍ മത്സരം ദോഹയിൽ
text_fieldsദോഹ: 2019 ആഫ്രിക്കന്‍ സൂപ്പര്‍ കപ്പ് ഫുട്ബോള്‍ മത്സരം ദോഹയിൽ. ഫെബ്രുവരിയിലാണ് മത്സരം. സൂപ ്പര്കപ്പില് ടുണീഷ്യയുടെ എസ്പരന്‍സും മൊറോക്കോയുടെ രാജാ കാസാബ്ലാങ്കയുമാണ് ഏറ്റുമുട്ടുന്നത്. സിഎഎഫ് ചാമ്പ്യൻസ് ലീഗിലെ ജേതാക്കളും കോൺഫഡേറഷൻ കപ്പ് ജേതാക്കളും തമ്മിലുള്ള വാർഷിക മൽസരമാണ് ആഫ്രിക്കന്‍ സൂപ്പര്‍ കപ്പ്. മത്സരത്തിെൻറ വേദിയായി ഖത്തറിനെ നിശ്ചയിച്ചതുമായി ബന്ധപ്പെട്ട കരാറില്‍ ഖത്തര്‍ ഫുട്ബോള്‍ അസോസിയേഷന് പ്രസിഡൻറ് ശൈഖ് ഹമദ് ബിന്‍ ഖലീഫ ബിന്‍ അഹമ്മദ് ആൽഥാനിയും കോണ്‍ഫഡറേഷന്‍ ഓഫ് ആഫ്രിക്കന്‍ ഫുട്ബോള്‍(സിഎഎഫ്) പ്രസിഡൻറ് അഹമ്മദ് അഹമ്മദും ഒപ്പുവച്ചു. ഖത്തറില്‍ ഇതാദ്യമായാണ് ആഫ്രിക്കന്‍ സൂപ്പര്‍കപ്പ് നടക്കുന്നത്. മത്സരത്തിെൻറ കൂടുതല്‍ വിശദാംശങ്ങളും മറ്റുകാര്യങ്ങളും ഉടന്‍ പുറത്തുവിടും. രണ്ടു ഫുട്ബോള്‍ സംഘടനകളും തമ്മിലുള്ള സഹകരണ ചട്ടക്കൂടിെൻറ അടിസ്ഥാനത്തില്‍ക്കൂടിയാണ് ഖത്തര്‍ വേദിയാകുന്നത്. ഖത്തറിെൻറ സംഘാടന ശേഷിയില്‍ തനിക്ക് ഉറച്ച വിശ്വാസമുണ്ടെന്ന് അഹമ്മദ് അഹമ്മദ് പറഞ്ഞു. നേരത്തെ ഇറ്റാലിയന്‍ സൂപ്പര്‍കപ്പ് പോരാട്ടത്തിനും ഖത്തര്‍ വേദിയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
