Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഅഫ്​ഗാൻ: താലിബാൻ...

അഫ്​ഗാൻ: താലിബാൻ വെടിനിർത്തലിന്​ തയാറാവണമെന്ന്​ ഖത്തർ

text_fields
bookmark_border
അഫ്​ഗാൻ: താലിബാൻ വെടിനിർത്തലിന്​ തയാറാവണമെന്ന്​ ഖത്തർ
cancel
camera_alt

ഖത്തർ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായി ശൈഖ്​ മുഹമ്മദ്​ ബിൻ അബ്​ദുൽറഹ്​മാൻ ആൽഥാനി താലിബാൻ നേതാക്കളുമായി ചർച്ച നടത്തുന്നു

ദോഹ: അഫ്​ഗാനിൽ സമാധാനം പുനഃസ്​ഥാപിക്കാൻ താലിബാൻ വെടിനിർത്തലിന്​ തയാറാവണമെന്ന്​ ഖത്തർ ആവശ്യപ്പെട്ടു. ​ശനിയാഴ്​ച ദോഹയിൽ ഖത്തർ വിദേശകാര്യ​മന്ത്രിയും ഉപപ്രധാനമന്ത്രിയുമായ മുഹമ്മദ്​ ബിൻ അബ്​ദുൽ റഹ്​മാൻ ആൽഥാനിയാണ്​ താലിബാൻ നേതാക്കളുമായുള്ള ചർച്ചയിൽ വെടിനിർത്തലിന്​ ആവശ്യമുന്നയിച്ചത്​.

ബുധൻ, വ്യാഴം ദിവസങ്ങളിൽ അമേരിക്കയുടെയും ഐക്യരാഷ്​ട്രസഭ പ്രതിനിധികളുടെയും നേതൃത്വത്തിൽ ചേർന്ന സമാധാനയോഗവും അഫ്​ഗാനിൽ രാഷ്​ട്രീയചർച്ചകളിലൂടെ ​പ്രശ്​നപരിഹാരം കാണണമെന്ന്​ ആവശ്യപ്പെട്ടിരുന്നു. അക്രമത്തിലൂടെയും സൈനിക നടപടികളിലൂടെയും അധികാരത്തിലേറുന്നവരെ അംഗീകരിക്കില്ലെന്ന്​ യോഗ​ം വ്യക്​തമായ മുന്നറിയിപ്പും നൽകി.

ശനിയാഴ്​ച ദോഹയിലെ താലിബാൻ രാഷ്​ട്രീയവിഭാഗം ഓഫിസിൽ മുല്ല അബ്​ദുൽ ഗനിയുടെ നേതൃത്വത്തിലുള്ള സംഘവുമായാണ്​ ഖത്തർ വിദേശകാര്യമന്ത്രി ചർച്ച നടത്തിയത്​. അഫ്​ഗാനിലെ നിലവിലെ രാഷ്​ട്രീയസാഹചര്യങ്ങൾ വിലയിരുത്തി. അഫ്​ഗാനിൽ ഇനിയും രക്​തച്ചൊരിച്ചിലിന്​ വഴിവെക്കരുതെന്നും സമാധാനത്തിൻെറ പാത സ്വീകരിച്ച്​ വെടിനിർത്തലിൽ എത്തണമെന്നും ആവശ്യപ്പെട്ട ശൈഖ്​ മുഹമ്മദ്​ ബിൻ അബ്​ദുൽറഹ്​മാൻ ആൽഥാനി, രാഷ്​ട്രീയ പരിഹാരം കാണണമെന്നും ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:afganisthan
News Summary - Afghanistan: Qatar urges Taliban to prepare for ceasefire
Next Story