അഫ്ഗാൻ സമാധാന ശ്രമം: ഖത്തറിന് നന്ദി അറിയിച്ച് അമേരിക്ക
text_fieldsഅമേരിക്കൻ പ്രതിനിധി സഭാംഗം റിക് ലാർസൻ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുമായി കൂടിക്കാഴ്ച
നടത്തുന്നു
ദോഹ: ഔദ്യോഗിക സന്ദർശനത്തിനായി ഖത്തറിലെത്തിയ അമേരിക്കൻ പ്രതിനിധി സഭാംഗം റിക് ലാർസനുമായി അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി കൂടിക്കാഴ്ച നടത്തി. അമീരി ദീവാനിൽ നടന്ന കൂടിക്കാഴ്ചയിൽ ഖത്തറും അമേരിക്കയും തമ്മിെല ഉഭയകക്ഷി-സൗഹൃദ ബന്ധവും വിവിധ മേഖലയിൽ സഹകരണം ശക്തമാക്കുന്നതും സംബന്ധിച്ച് ഇരു നേതാക്കളും ചർച്ച ചെയ്തു.
അഫ്ഗാനിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിൽ ഖത്തറിെൻറ പിന്തുണക്കും സിവിലിയന്മാരെ അഫ്ഗാനിസ്ഥാനിൽനിന്നും സുരക്ഷിതമായി പുറത്തെത്തിക്കുന്നതിലെ ഖത്തറിെൻറ സഹായത്തിനും നന്ദി രേഖപ്പെടുത്തുെന്നന്നും കൂടിക്കാഴ്ചയിൽ വാഷിങ്ടണിൽ നിന്നുള്ള പ്രതിനിധിസഭാംഗം ലാർസൻ അമീറിനെ അറിയിച്ചു. മേഖലയിലെയും അന്താരാഷ്ട്ര തലത്തിലെയും ഏറ്റവും പുതിയ രാഷ്ട്രീയ സാഹചര്യങ്ങളും സംഭവ വികാസങ്ങളും കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു. ഇരു ഭാഗത്തുനിന്നുള്ള മുതിർന്ന പ്രതിനിധികളും സംബന്ധിച്ചിരുന്നു.

