അഫ്ഗാൻ അംബാസഡർ അബ്ദുൽ ഹകീം ദലിലി നിര്യാതനായി
text_fieldsഅന്തരിച്ച ഖത്തറിലെ അഫ്ഗാൻ അംബാസഡർ അബ്ദുൽ ഹകീം ദലിലി
ദോഹ: ഖത്തറിലെ അഫ്ഗാനിസ്താൻ അംബാസഡർ അബ്ദുൽ ഹകീം ദലിലി ഹൃദയാഘാതം മൂലം നിര്യാതനായി. അഫ്ഗാനിസ്താൻ വിദേശകാര്യമന്ത്രി മുഹമ്മദ് ഹനീഫ് അത്മർ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
ഖത്തറും അഫ്ഗാനും തമ്മിെല വിവിധ മേഖലകളിലെ ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിൽ നിർണായകമായ പങ്കുവഹിച്ചയാളായിരുന്നു അബ്ദുൽ ഹകീം ദലിലി.
ഖത്തറിെൻറ മധ്യസ്ഥതയിൽ ദോഹയിൽ നടക്കുന്ന അഫ്ഗാൻ സമാധാനചർച്ചകളിലും അദ്ദേഹത്തിെൻറ പങ്ക് വലുതായിരുന്നു.
അംബാസഡറുടെ വിയോഗം അഫ്ഗാനും സമാധാനചർച്ചകൾക്കും വലിയ നഷ്ടമാണെന്ന് ദേശീയ അനുരഞ്ജന കൗൺസിൽ അറിയിച്ചു.

