എ.എഫ്.സി ചാമ്പ്യൻസ് ലീഗ്: ഉൽസൻ ഹ്യുണ്ടായ് ജേതാക്കൾ
text_fieldsദക്ഷിണ കൊറിയൻ ക്ലബ് ഉൽസൻ ഹ്യുണ്ടായ് എ.എഫ്.സി ചാമ്പ്യൻസ് ലീഗ് കിരീടവുമായി
ദോഹ: അൽ വക്റയിലെ അൽ ജനൂബ് സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ എ.എഫ്.സി ചാമ്പ്യൻസ് ലീഗ് കലാശപ്പോരിൽ ദക്ഷിണ കൊറിയൻ ക്ലബ് ഉൽസൻ ഹ്യുണ്ടായ് എഫ്.സിക്ക് കിരീടം. ഇറാനിൽ നിന്നുള്ള പെർസി പൊലീസിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് കീഴടക്കിയാണ് ഉൽസൻ ഹ്യുണ്ടായ് കിരീടം ഷോക്കേസിലെത്തിച്ചത്.
ഇത് രണ്ടാം തവണയാണ് ഉൽസൻ ഹ്യുണ്ടായ് എ.എഫ്.സി ചാമ്പ്യൻസ് ലീഗ് കിരീടം സ്വന്തമാക്കുന്നത്. ഇതോടെ അടുത്ത വർഷം ഫെബ്രുവരിയിൽ ഖത്തറിൽ നടക്കുന്ന ഫിഫ ക്ലബ് ലോകകപ്പിലേക്ക് യോഗ്യത നേടുന്ന രണ്ടാമത്തെ ടീമായി ദക്ഷിണ കൊറിയൻ ക്ലബ് മാറി. എ.എഫ്.സി ചാമ്പ്യൻസ് ലീഗിെൻറ കലാശപ്പോരിൽ ഇത് രണ്ടാം തവണയാണ് പെർസി പൊലീസ് പരാജയപ്പെടുന്നത്.
ആദ്യ പകുതിയുടെ അധിക സമയത്തും 55ാം മിനിറ്റിലും ലക്ഷ്യംകണ്ട ജൂനിയർ നെേഗ്രാ ആണ് ഉൽസൻ ഹ്യുണ്ടായ് എഫ്.സിയുടെ വിജയശിൽപി. 45ാം മിനിറ്റിൽ മഹ്ദി അബ്ദിയുടെ ബൂട്ടിൽ നിന്നായിരുന്നു പെർസി പൊലീസിെൻറ ആശ്വാസ ഗോൾ. ചാമ്പ്യൻ ക്ലബിെൻറ യൂൻ ബിറ്റ് ഗറാം എ.എഫ്.സി ചാമ്പ്യൻസ് ലീഗ് 2020ലെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടു. നാലു ഗോളടക്കം ടീമിനെ ചാമ്പ്യന്മാരാക്കുന്നതിൽ യൂൻ ബിറ്റ് ഗറാം വഹിച്ച പങ്കാണ് മികച്ച താരമായി അദ്ദേഹത്തെ തിരഞ്ഞെടുക്കപ്പെടുന്നതിൽ നിർണായകമായത്. സൗദി ക്ലബ് അൽ നാസറിെൻറ മൊറോക്കൻ സ്ൈട്രക്കർ അബ്ദുറസാഖ് ഹംദല്ല ടൂർണമെൻറിലെ ടോപ് സ്കോററായി. നാലു ഗോളാണ് ഹംദല്ല നേടിയത്.
വിജയികൾക്ക് എ.എഫ്.സി പ്രസിഡൻറ് ശൈഖ് സൽമാൻ ബിൻ ഇബ്രാഹിം കിരീടം സമ്മാനിച്ചു.
ഖത്തർ ഫുട്ബാൾ അസോസിയേഷൻ പ്രസിഡൻറ് ശൈഖ് ഹമദ് ബിൻ ഖലീഫ ബിൻ അഹ്മദ് ആൽഥാനി, ഫിഫ പ്രസിഡൻറ് ജിയോനി ഇൻഫൻറിനോ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
30 ശതമാനം ശേഷിയിൽ കടുത്ത കോവിഡ്-19 േപ്രാട്ടോകോൾ പാലിച്ചാണ് അൽ ജനൂബ് സ്റ്റേഡിയത്തിലേക്ക് കാണികളെ പ്രവേശിപ്പിച്ചത്.
മത്സരം നേരിൽ കാണുന്നതിനായി രജിസ്റ്റർ ചെയ്ത മൂവായിരത്തിലധികം കാണികളുടെ ചിത്രങ്ങൾ പതിച്ച കാർഡ്ബോർഡ് കട്ടൗട്ടുകൾ സ്റ്റേഡിയത്തിനുള്ളിൽ സംഘാടകർ സ്ഥാപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

