Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഎ.​എ​ഫ്.​സി...

എ.​എ​ഫ്.​സി ചാ​മ്പ്യ​ൻ​സ് ലീ​ഗ്: ദു​ഹൈ​ൽ -ഹി​ലാ​ൽ സെ​മി

text_fields
bookmark_border
എ.​എ​ഫ്.​സി ചാ​മ്പ്യ​ൻ​സ് ലീ​ഗ്: ദു​ഹൈ​ൽ -ഹി​ലാ​ൽ സെ​മി
cancel
camera_alt

എ.​എ​ഫ്.​സി ചാ​മ്പ്യ​ൻ​സ് ലീ​ഗ് ഫു​ട്ബാ​ളി​ൽ അ​ൽ ഷ​ബാ​ബി​നെ തോ​ൽ​പി​ച്ച് സെ​മി​യി​ൽ ഇ​ടം നേ​ടി​യ അ​ൽ ദു​ഹൈ​ൽ എ​സ്.​സി ടീം ​അം​ഗ​ങ്ങ​ളു​ടെ ആ​ഹ്ലാ​ദം

ദോ​ഹ: എ.​എ​ഫ്.​സി ചാ​മ്പ്യ​ൻ​സ് ലീ​ഗ് ഫു​ട്ബാ​ൾ സെ​മി​യി​ൽ ഖ​ത്ത​റി​ൽ അ​ൽ ദു​ഹൈ​ൽ എ​സ്.​സി​യും നി​ല​വി​ലെ ​ഏ​ഷ്യ​ൻ ചാ​മ്പ്യ​ന്മാ​രാ​യ സൗ​ദി​യി​ൽ​നി​ന്നു​ള്ള അ​ൽ ഹി​ലാ​ൽ എ​ഫ്.​സി​യും ഏ​റ്റു​മു​ട്ടും. വ്യാ​ഴാ​ഴ്ച രാ​ത്രി ന​ട​ന്ന ക്വാ​ർ​ട്ട​ർ ഫൈ​ന​ൽ പോ​രാ​ട്ട​ത്തി​ൽ സൗ​ദി ക്ല​ബ് അ​ൽ ഷ​ബാ​ബി​നെ 2-1ന് ​തോ​ൽ​പി​ച്ചാ​ണ് മു​ൻ ഖ​ത്ത​ർ സ്റ്റാ​ർ​സ് ലീ​ഗ് ജേ​താ​ക്ക​ളാ​യ അ​ൽ ദു​ഹൈ​ൽ സെ​മി​യി​ലേ​ക്ക് യോ​ഗ്യ​ത നേ​ടി​യ​ത്.

ര​ണ്ടാം ക്വാ​ർ​ട്ട​റി​ൽ ഇ​റാ​നി​യ​ൻ ക്ല​ബ് ഫൂ​ലാ​ദി​നെ മ​റു​പ​ടി​യി​ല്ലാ​ത്ത ഒ​രു ഗോ​ളി​നു വീ​ഴ്ത്തി​യാ​ണ് ക​രു​ത്ത​രാ​യ അ​ൽ ഹി​ലാ​ൽ സെ​മി​യി​ൽ ഇ​ടം നേ​ടി​യ​ത്. അ​ൽ തു​മാ​മ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ കെ​നി​യ​ൻ ഗോ​ൾ മെ​ഷീ​ൻ മൈ​ക​ൽ ഒ​ലു​ങ്ക​യു​ടെ ഇ​ര​ട്ട ഗോ​ളി​ലാ​യി​രു​ന്നു ദു​ഹൈ​ലി​ന്റെ വി​ജ​യം.

ക​ളി​യു​ടെ 77, 85 മി​നി​റ്റു​ക​ളി​ലാ​യി താ​രം സ്കോ​ർ ചെ​യ്തു. ഇ​ഞ്ചു​റി ടൈ​മി​ൽ സ​ഈ​ദ് അ​ൽ റു​ബാ​ഇ​യി​ലൂ​ടെ അ​ൽ ഷ​ബാ​ബ് മ​റു​പ​ടി ന​ൽ​കി​യെ​ങ്കി​ലും ക​ളി​യു​ടെ ഫ​ലം തി​രു​ത്താ​ൻ ക​ഴി​ഞ്ഞി​ല്ല. അ​ൽ ജ​നൂ​ബ് സ്റ്റേ​ഡി​യ​ത്തി​ലെ മ​ത്സ​ര​ത്തി​ൽ മൗ​സ മ​രേ​ഗ​യാ​ണ് അ​ൽ ഹി​ലാ​ലി​നാ​യി സ്കോ​ർ ചെ​യ്ത​ത്.

ഞാ​യ​റാ​ഴ്ച ഖ​ത്ത​ർ സ​മ​യം വൈ​കീ​ട്ട് ആ​റി​ന് അ​ൽ തു​മാ​മ സ്റ്റേ​ഡി​യ​ത്തി​ലാ​ണ് അ​ൽ ദു​ഹൈ​ൽ -അ​ൽ ഹി​ലാ​ൽ സെ​മി ഫൈ​ന​ൽ. വി​ജ​യി​ക​ൾ ഏ​പ്രി​ൽ 29ന് ​ജ​പ്പാ​നി​ൽ ന​ട​ക്കു​ന്ന ഫൈ​ന​ലി​ൽ ജ​പ്പാ​ൻ ടീ​മാ​യ ഉ​റാ​വ റെ​ഡ് ഡ​യ​മ​ണ്ട്സി​നെ നേ​രി​ടും. ഏ​പ്രി​ൽ 29നും ​മേ​യ് ആ​റി​നു​മാ​യി ര​ണ്ടു പാ​ദ​ങ്ങ​ളി​ലാ​യാ​ണ് ഫൈ​ന​ൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AFC Champions LeaguSemi
News Summary - AFC Champions League-Duhail-Hilal Semi
Next Story