Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഎ.​എ​ഫ്.​സി...

എ.​എ​ഫ്.​സി ചാ​മ്പ്യ​ൻ​സ് ലീ​ഗ്: ക​ളി ഖ​ത്ത​റി​ൽ; നാ​ളെ അ​ൽ ദു​ഹൈ​ൽ x അ​ൽ റ​യ്യാ​ൻ

text_fields
bookmark_border
അ​ൽ തു​മാ​മ സ്റ്റേ​ഡി​യം
cancel
camera_alt

അ​ൽ തു​മാ​മ സ്റ്റേ​ഡി​യം

ദോ​ഹ: എ.​എ​ഫ്.​സി ചാ​മ്പ്യ​ൻ​സ് ലീ​ഗ് ഫു​ട്ബാ​ളി​ന്റെ പ​ശ്ചി​മ മേ​ഖ​ലാ മ​ത്സ​ര​ങ്ങ​ളു​ടെ പ്രീ ​ക്വാ​ർ​ട്ട​ർ മ​ത്സ​ര​ങ്ങ​ൾ​ക്ക് നാ​ളെ മു​ത​ൽ ഖ​ത്ത​ർ വേ​ദി​യൊ​രു​ക്കും. ഫെ​ബ്രു​വ​രി 19 മു​ത​ൽ 26 വ​രെ​യാ​യാ​ണ് മ​ത്സ​ര​ങ്ങ​ൾ അ​ര​​ങ്ങേ​റു​ന്ന​ത്. നാ​ളെ ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ൽ ഖ​ത്ത​റി​ലെ ര​ണ്ടു മു​ൻ​നി​ര ടീ​മു​ക​ൾ നേ​ർ​ക്കു​നേ​ർ മാ​റ്റു​ര​ക്കും. ഖ​ത്ത​ർ സ്റ്റാ​ർ​സ് ലീ​ഗി​ൽ അ​പ​രാ​ജി​ത കു​തി​പ്പു​മാ​യി ഒ​ന്നാം സ്ഥാ​ന​ത്ത് തു​ട​രു​ന്ന അ​ൽ ദു​ഹൈ​ൽ ക്ല​ബ് ലീ​ഗി​ലെ മ​റ്റൊ​രു ക​രു​ത്ത​രാ​യ അ​ൽ റ​യ്യാ​നു​മാ​യാ​ണ് ഏ​റ്റു​മു​ട്ടു​ന്ന​ത്. അ​ൽ ജാ​നൂ​ബ് സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കു​ന്ന ആ ​മ​ത്സ​ര​ത്തി​നു​ശേ​ഷം അ​തേ വേ​ദി​യി​ൽ, സൗ​ദി അ​റേ​ബ്യ​യി​ൽ​നി​ന്നു​ള്ള അ​ൽ ശ​ബാ​ബും ഉ​സ്ബ​കി​സ്താ​ൻ ടീ​മാ​യ ന​സ​ഫും ഏ​റ്റു​മു​ട്ടും.

ഗ്രൂ​പ് ‘ഡി’​യി​ൽ ഒ​ന്നാം സ്ഥാ​ന​ക്കാ​രാ​യാ​ണ് അ​ൽ ദു​ഹൈ​ൽ പ്രീ​ക്വാ​ർ​ട്ട​റി​ലേ​ക്ക് മു​​ന്നേ​റി​യ​ത്. സൗ​ദി അ​റേ​ബ്യ​യി​ലെ അ​ൽ താ​വൂ​ൻ ക്ല​ബി​നെ പി​ന്ത​ള്ളി​യാ​ണ് ദു​ഹൈ​ൽ ഒ​ന്നാ​മ​ന്മാ​രാ​യ​ത്. 2020ലും 2021​ലും ഗ്രൂ​പ്പ് ഘ​ട്ട​ത്തി​ൽ പു​റ​ത്താ​യ നി​രാ​ശ മാ​യ്ക്കു​ന്ന ​പ്ര​ക​ട​ന​മാ​ണ് ഹെ​ർ​നാ​ൻ ക്രെ​സ്​​പോ പ​രി​ശീ​ല​ക​നാ​യ അ​ൽ ദു​ഹൈ​ൽ ഇ​ക്കു​റി പു​റ​ത്തെ​ടു​ത്ത​ത്. ഗ്രൂ​പ് ‘എ’​യി​ൽ ര​ണ്ടാം സ്ഥാ​ന​ക്കാ​രാ​യാ​ണ് അ​വ​സാ​ന പ​തി​നാ​റി​ൽ അ​ൽ റ​യ്യാ​ൻ ഇ​ടം​പി​ടി​ച്ച​ത്. ഖ​ത്ത​ർ ലീ​ഗി​ൽ ഈ ​സീ​സ​ണി​ൽ നി​റം​മ​ങ്ങി​യ പ്ര​ക​ട​ന​മാ​ണെ​ങ്കി​ലും റ​യ്യാ​ന്റെ ക​രു​ത്ത് കു​റ​ച്ചു​കാ​ണേ​ണ്ട​തി​ല്ല.

ക​ഴി​ഞ്ഞ 10 ശ്ര​മ​ങ്ങ​ളി​ൽ ഏ​ഷ്യ​ൻ ചാ​മ്പ്യ​ൻ​സ് ലീ​ഗി​ന്റെ ക​ള​ത്തി​ലി​റ​ങ്ങി​യ റ​യ്യാ​ൻ ഇ​താ​ദ്യ​മാ​യാ​ണ് നോ​ക്കൗ​ട്ട് റൗ​ണ്ടി​ലെ​ത്തി​യ​ത്. ഫെ​ബ്രു​വ​രി 20ന് ​സൗ​ദി ടീ​മാ​യ അ​ൽ ഫൈ​സ​ലി​യും ഇ​റാ​നി​ൽ​നി​ന്നു​ള്ള ഫൂ​ലാ​ദും അ​ൽ തു​മാ​മ സ്റ്റേ​ഡി​യ​ത്തി​ൽ ഏ​റ്റു​മു​ട്ടും. അ​തേ ദി​വ​സം അ​ൽ ജാ​നൂ​ബ് സ്റ്റേ​ഡി​യ​ത്തി​ൽ നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രും സൗ​ദി​യി​ലെ ക​രു​ത്തു​റ്റ ക​ളി​സം​ഘ​വു​മാ​യ അ​ൽ ഹി​ലാ​ൽ യു.​എ.​ഇ ക്ല​ബാ​യ ശ​ഹാ​ബ് അ​ൽ അ​ഹ്‍ലി ദു​ബൈ​യു​മാ​യി മാ​റ്റു​ര​ക്കും. ചാ​മ്പ്യ​ൻ​സ് ലീ​ഗി​ൽ ഫൈ​ന​ൽ മ​ത്സ​ര​ത്തി​ന്റെ ആ​ദ്യ​പാ​ദം ഏ​പ്രി​ൽ 29നും ​ര​ണ്ടാം പാ​ദം മേ​യ് ആ​റി​നും ന​ട​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AFC Champions League
News Summary - AFC Champions League; Al Duhail face Al Rayyan
Next Story