Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഎ.​എ​ഫ്.​സി...

എ.​എ​ഫ്.​സി അ​വാ​ർ​ഡ്​; സ​ലിം ദൗ​സ​രി ​ഏ​ഷ്യ​യു​ടെ താ​രം

text_fields
bookmark_border
പു​ര​സ്​​കാ​രവുമായി സ​ലിം അ​ൽ ദൗ​സ​രി
cancel
camera_alt

എ.എഫ്.സിയുടെ ഏ​റ്റ​വും മി​ക​ച്ച പുരുഷ താ​ര​ത്തി​നു​ള്ള പു​ര​സ്​​കാ​രവുമായി സ​ലിം അ​ൽ ദൗ​സ​രി

ദോ​ഹ: അ​ർ​ജ​ൻ​റീ​ന​യെ ഞെ​ട്ടി​ച്ച ക​ളി​മി​ക​വു​മാ​യി ലോ​ക​ക​പ്പ്​ ഫു​ട്​​ബാ​ളി​ലെ ഗ്രൂ​പ്​ റൗ​ണ്ട്​ പോ​രാ​ട്ട​ങ്ങ​ളി​ൽ നി​റ​ഞ്ഞാ​ടി​യ സൗ​ദി അ​റേ​ബ്യ​യു​ടെ സാ​ലിം അ​ൽ ദൗ​സ​രി​ക്ക്​ വ​ൻ​ക​ര​യു​ടെ ഏ​റ്റ​വും മി​ക​ച്ച താ​ര​ത്തി​നു​ള്ള പു​ര​സ്​​കാ​രം. ദോ​ഹ ക്യു.​എ​ൻ.​സി.​സി​യി​ൽ ന​ട​ന്ന ​അ​വാ​ർ​ഡ്​ പ്ര​ഖ്യാ​പ​ന ച​ട​ങ്ങി​ലാ​ണ്​ ആ​സ്​​ട്രേ​ലി​യ​യു​ടെ മാ​ത്യു ലെ​കി​യെ​യും ഖ​ത്ത​റി​ന്റെ അ​ൽ മു​ഈ​സ്​ അ​ലി​യെ​യും പി​ന്ത​ള്ളി സ​ലിം അ​ൽ ദൗ​സ​രി മി​ക​ച്ച താ​ര​ത്തി​നു​ള്ള ഏ​ഷ്യ​ൻ പു​ര​സ്​​കാ​രം നേ​ടി​യ​ത്.

ഏ​റ്റ​വും മി​ക​ച്ച വ​നി​ത താ​ര​ത്തി​നു​ള്ള പു​ര​സ്​​കാ​രം ആ​സ്​​ട്രേ​ലി​യ​യു​ടെ സാ​മ​ന്ത ഖേ​ർ സ്വ​ന്ത​മാ​ക്കി. ആ​സ്​​​ട്രേ​ലി​യ​യു​ടെ ഏ​റ്റ​വും ഉ​യ​ർ​ന്ന ഗോ​ൾ സ്​​കോ​റ​റും ചെ​ൽ​സി​യു​ടെ താ​ര​വു​മാ​യി പു​റ​ത്തെ​ടു​ത്ത മി​ക​വി​നു​ള്ള അം​ഗീ​കാ​ര​മാ​ണ്​ വ​ൻ​ക​ര​യു​ടെ മി​ക​ച്ച വ​നി​താ താ​രം എ​ന്ന അം​ഗീ​കാ​രം.

മി​ക​ച്ച കോ​ച്ചി​നു​ള്ള പു​ര​സ്​​കാ​രം ജ​പ്പാ​ന്റെ ഹ​ജി​മെ മൊ​രി​യാ​സു സ്വ​ന്ത​മാ​ക്കി. ലോ​ക​ക​പ്പി​ലേ​തു​ൾ​പ്പെ​ടെ ജ​പ്പാ​ൻ ദേ​ശീ​യ ടീ​മി​നെ വാ​ർ​ത്തെ​ടു​ത്ത​തി​നു​ള്ള അം​ഗീ​കാ​ര​മാ​യാ​ണ്​ ഹ​ജി​മെ​യെ ​ഏ​റ്റ​വും മി​ക​ച്ച പ​രി​ശീ​ല​ക​നു​ള്ള പു​ര​സ്​​കാ​ര​ത്തി​ന്​ അ​ർ​ഹ​നാ​ക്കി​യ​ത്. മി​ക​ച്ച വ​നി​ത കോ​ച്ചാ​യി ചൈ​ന​യു​ടെ ഷു​യി ക്വി​ൻ​സി​യെ തി​ര​ഞ്ഞെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AsiaAFC AwardSalim Dawsari
News Summary - AFC Award; Salim Dawsari is the star of Asia
Next Story