വേനലവധിക്കുശേഷം എ.ഇ.എസ് സ്കൂളിൽ വിദ്യാർഥികളെ സ്വീകരിച്ചു
text_fieldsവേനലവധിക്കുശേഷം എ.ഇ.എസ് സ്കൂളിലെത്തിയ വിദ്യാർഥികൾ
ദോഹ: വേനലവധിക്കുശേഷം എ.ഇ.എസ് ഇന്ത്യൻ സ്കൂൾ ഞായറാഴ്ച ആരംഭിച്ചു. സ്കൂളിൽ തിരിച്ചെത്തിയ വിദ്യാർഥികളെ സ്കൂൾ മാനേജ്മെന്റും പ്രിൻസിപ്പലും ജീവനക്കാരും രക്ഷിതാക്കളും ഒരുമിച്ച് ചേർന്ന് സൗഹൃദ പഠനാന്തരീക്ഷം ഒരുക്കി സ്വാഗതം ചെയ്തു. വിദ്യാർഥികളെ ഊർജത്തോടെ സ്വാഗതം ചെയ്യുന്നതിൽ ഞങ്ങൾ ആവേശത്തിലാണെന്നും അധ്യയന വർഷത്തിൽ വിദ്യാർഥികളുടെ സമഗ്ര വികസനം പ്രോത്സാഹിപ്പിക്കുന്നതിനായി നിരവധി പ്രവർത്തനങ്ങൾ ഞങ്ങൾ ആസൂത്രണം ചെയ്തിട്ടുണ്ടെന്നും സ്കൂൾ പ്രിൻസിപ്പൽ ഡോ. ഹമീദ ഖദർ പറഞ്ഞു. സ്കൂൾ മത്സരങ്ങൾ, കൾചറൽ പരിപാടികൾ, ശാസ്ത്ര പ്രദർശനങ്ങൾ തുടങ്ങി വിവിധ പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ട്.
ഓരോ വിദ്യാർഥിയുടെയും കഴിവുകൾ കണ്ടെത്തി പരമാവധി പ്രോത്സാഹിപ്പിച്ചും ശക്തിപ്പെടുത്തിയും ഒരു നല്ല അധ്യയന വർഷം നൽകാനാണ് ഞങ്ങൾ ലക്ഷ്യമിടുന്നതെന്നും അവർ കൂട്ടിച്ചേർത്തു. പുതിയ അധ്യയന വർഷ മുന്നൊരുക്കങ്ങളുടെ ഭാഗമായി അധ്യാപകർക്ക് ഒരാഴ്ച നീളുന്ന ഓറിയന്റേഷൻ പ്രോഗ്രാമും നടത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

