Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightകോവിഡിനിടയിലും സകല...

കോവിഡിനിടയിലും സകല മേഖലയിലും മുന്നേറ്റം

text_fields
bookmark_border
കോവിഡിനിടയിലും സകല മേഖലയിലും മുന്നേറ്റം
cancel

ദോഹ: കോവിഡ്​ തീർത്ത പ്രതിസന്ധികൾക്കിടയിലും രാജ്യം വിവിധ മേഖലയിൽ മുന്നേറുകയാണെന്ന്​ ഗവ. കമ്യൂണിക്കേഷൻ ഓഫിസ്​ (ജി.സി.ഒ). രാജ്യത്തിെൻറ സാമ്പത്തിക വൈവിധ്യവത്​കരണ പദ്ധതികൾ വിജയകരമായി മുന്നേറുകയാണ്​. 2019ൽ ഖത്തറിലെ വ്യവസായിക മേഖലയിലെ നിക്ഷേപം 263 ബില്യൺ കവിഞ്ഞു. രാജ്യത്തിെൻറ സാമ്പത്തിക വൈവിധ്യവത്​കരണ പദ്ധതികളുൾപ്പെടെ ഖത്തർ നാഷനൽ വിഷൻ 2030െൻറ പ്രാധാന്യവും നേട്ടങ്ങളും പദ്ധതികളും സംബന്ധിച്ചും ജി.സി.ഒ ട്വീറ്റ് ചെയ്തു. ലോകോത്തര അടിസ്​ഥാന സൗകര്യങ്ങളുടെയും ഊർജസ്വലമായ സ്വകാര്യമേഖലയു​െടയും സഹായത്തോടെ ഉറച്ചതും വൈവിധ്യപൂർണവുമായ സാമ്പത്തിക വ്യവസ്​ഥയിലേക്ക് ഖത്തർ മുന്നേറുകയാണ്​.

വൈജ്ഞാനിക അടിസ്​ഥാനത്തിലൂന്നിയ സാമ്പത്തിക വ്യവസ്​ഥയാണ് ഖത്തർ ആസൂത്രണം ചെയ്യുന്നത്​. ഹമദ് രാജ്യാന്തര വിമാനത്താവളവും ഹമദ് തുറമുഖവും രാജ്യത്തിെൻറ സാമ്പത്തിക മേഖലയിൽ പ്രധാന സംഭാവന നൽകുന്നു. ലോകത്തിലെ ഏറ്റവും വലിയ റെയിൽ പദ്ധതികളിലൊന്ന് നടപ്പാക്കിയത് ഖത്തറായിരുന്നു. 900ലധികം വ്യവസായശാലകളാണ് നിലവിൽ ഖത്തറിൽ പ്രവർത്തിക്കുന്നത്. കോവിഡ്-19 മഹാമാരിയിൽ പി.പി.ഇ കിറ്റുകളുടെ ഉൽപാദനവും വിതരണവും വേഗത്തിലാക്കിയതിൽ ഇവയുടെ പങ്ക് തമസ്​കരിക്കാനാകില്ല.

പാലുൽപാദനത്തിൽ സ്വയംപര്യാപ്തത നേടിയ ഖത്തർ 2023ഓടെ പച്ചക്കറി ഉൽപാദനത്തിൽ 70 ശതമാനം സ്വയം പര്യാപ്തത നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോവിഡ്-19നെ തുടർന്ന് സാമ്പത്തിക മേഖല മുമ്പെങ്ങുമില്ലാത്തവിധം പ്രതിസന്ധി നേരിട്ടപ്പോഴും സ്വകാര്യമേഖലക്ക് ഖത്തർ ഭരണകൂടത്തിെൻറ 75 ബില്യൺ സഹായം വില മതിക്കാനാകാത്തതായിരുന്നു.

പരിസ്​ഥിതി സംരക്ഷണത്തിനും ഖത്തർ വലിയ പ്രാധാന്യമാണ് നൽകുന്നത്. ഖത്തർ നാഷനൽ വിഷൻ 2030െൻറ ഒരു ലക്ഷ്യവും പരിസ്​ഥിതിസംരക്ഷണത്തിലൂന്നിയുള്ളതാണ്. സാമ്പത്തിക വളർച്ചയും പാരിസ്​ഥിതിക വികസനവും സമന്വയിപ്പിച്ചാണ് വിഷൻ 2030ലേക്കുള്ള ചുവടുവെപ്പുകൾ. രാജ്യത്തിെൻറ ജൈവവൈവിധ്യം വിലമതിക്കാനാകാത്തതാണ്. അതിനാൽതന്നെ വളരെ വലിയ പ്രാധാന്യമാണ് ജൈവവൈവിധ്യ സംരക്ഷണത്തിന് നൽകുന്നത്. 2022ൽ നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പ്, ലോകകപ്പിെൻറ ചരിത്രത്തിലെ ആദ്യത്തെ കാർബൺ ന്യൂട്രൽ ടൂർണമെൻറാകും. ഖത്തറിെൻറ മത്സ്യസമ്പത്ത് വർധിപ്പിക്കുന്നതിന് അത്യാധുനിക സൗകര്യത്തോടെയും ലോകോത്തര നിലവാരത്തോടെയുമുള്ള അക്വാറ്റിക് റിസർച്​ സെൻററും പ്രവർത്തനം ആരംഭിച്ചുകഴിഞ്ഞു.

പരിസ്​ഥിതിയെ മുന്നിൽ നിർത്തിയാണ് ഭാവി നഗരങ്ങൾ സ്​ഥാപിക്കുന്നത്​. മുശൈരിബ് ഡൗൺടൗൺ ദോഹ ലോകത്തിലെ പ്രഥമ സുസ്​ഥിര ഡൗൺടൗൺ റീജനറേഷൻ പദ്ധതിയാണെന്നും ജി.സി.ഒ ചൂണ്ടിക്കാട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Covid gulfIndustrial sector
Next Story