Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightമുതിർന്നവർ, ഗർഭിണികൾ,...

മുതിർന്നവർ, ഗർഭിണികൾ, കുട്ടികൾ​: വാക്​സിനേഷനിൽ വിട്ടുവീഴ്​ചയില്ല

text_fields
bookmark_border
മുതിർന്നവർ, ഗർഭിണികൾ, കുട്ടികൾ​: വാക്​സിനേഷനിൽ വിട്ടുവീഴ്​ചയില്ല
cancel
camera_alt

പൊതുജനാരോഗ്യ മന്ത്രാലയം വാക്സിനേഷൻ വിഭാഗം മേധാവി ഡോ. സുഹ അൽ ബയാത് 

ദോഹ: യോഗ്യരായിട്ടും വാക്സിനെടുക്കാതെ മാറിനിൽക്കുന്നവർ ഉടൻതന്നെ പ്രതിരോധ മരുന്ന്​ സ്വീകരിച്ച്​, കോവിഡ് മഹാമാരിയിൽനിന്ന്​ സുരക്ഷ ഉറപ്പു വരുത്തണമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം വാക്സിനേഷൻ വിഭാഗം മേധാവി ഡോ. സുഹ അൽ ബയാത്. ഹമദ് മെഡിക്കൽ കോർപറേഷ​െൻറ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ പുറത്തുവിട്ട വിഡിയോ സന്ദേശത്തിലാണ് ഡോ. സുഹ അൽ ബയാത് വാക്സിനെടുക്കാൻ ആവശ്യപ്പെട്ടത്.

മൂന്ന് വിഭാഗം ആളുകളിലാണ് കോവിഡ് രോഗം കൂടുതൽ അപകടം സൃഷ്​ടിക്കുന്നതെന്നും അവർ ഉടൻതന്നെ വാക്സിനെടുക്കാൻ ശ്രദ്ധിക്കണമെന്നും അവർ വ്യക്തമാക്കി.

ഒന്നാമത്തെ വിഭാഗം 60 വയസ്സിന് മുകളിലുള്ളവരാണ്. അവരിൽ 10ൽ ഒമ്പത്​ പേരും വാക്സിനെടുത്തിട്ടുണ്ടെങ്കിലും 100 ശതമാനം പേരും വാക്സിനെടുക്കണമെന്നതാണ് നമ്മുടെ ആവശ്യം. വാക്സിനെടുക്കാൻ യോഗ്യരായിട്ടും വാക്സിനെടുക്കാതെ മാറിനിൽക്കുന്നത് നല്ല പ്രവണതയല്ല. രണ്ടാമത്തെ വിഭാഗം ഗർഭിണികളായ സ്​ത്രീകളാണ്. അവരിൽ കോവിഡ് രോഗത്തി​െൻറ അപകടസാധ്യത കൂടുതലാണ്. പ്രായത്തിൽ അവരോടൊപ്പം നിൽക്കുന്ന സ്​ത്രീകളേക്കാൾ ഗർഭിണികളിൽ കോവിഡ് അപകടസാധ്യത കൂടുന്നതിനാൽ വാക്​സിനേഷൻ സ്വീകരിക്കാൻ മടിക്കരുത്​. ആയിരക്കണക്കിന് ഗർഭിണികൾ ഇതിനകം വാക്സിനെടുത്തിട്ടുണ്ട്. ഇതുവരെ ഗുരുതര പാർശ്വ ഫലങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നത് വാക്സി​െൻറ സുരക്ഷിതത്വത്തെയാണ് സൂചിപ്പിക്കുന്നതെന്നും അവർ വിശദീകരിച്ചു.

കുട്ടികളുടെ കോവിഡ്​ വാക്​സിനേഷനും മുൻഗണന നൽകണം. 12 മുതൽ 15 വയസ്സ് വരെയുള്ളവർക്ക്​ രോഗതീവ്രത കുറവാണെങ്കിലും നീണ്ടകാലം വൈറസ്​ നിലനിൽക്കുന്നതായി പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്​. ഇത്​, രോഗവാഹകരാവാനും മറ്റുള്ളവരിലേക്ക്​ പകർത്താനും കാരണമാവുമെന്നും ഡോ. സുഹ അൽ ബയാത്​ ചൂണ്ടിക്കാട്ടി.

പുതിയ അധ്യയന വർഷം ആരംഭിക്കാനിരിക്കെ, കുട്ടികൾക്ക് വാക്സിനെടുക്കുന്നത് സംബന്ധിച്ച് രക്ഷിതാക്കളിൽ കൂടുതൽ ബോധവത്​കരണം നടത്തുമെന്നും പഠനത്തോടൊപ്പം അവരുടെ ആരോഗ്യസുരക്ഷ ഉറപ്പുവരുത്തണമെന്നും അവർ വ്യക്തമാക്കി. വാക്സിനെടുക്കാൻ യോഗ്യരായ, 12 വയസ്സിന് മുകളിലുള്ള 85 ശതമാനം പേരും ഒരു ഡോസ്​ വാക്സിൻ സ്വീകരിച്ചതായും ഓരോ വ്യക്തിയും വാക്സിൻ സ്വീകരിക്കുന്നതിലൂടെ സുരക്ഷിതമായ, വൈറസ്​ മുക്തമായ സമൂഹമെന്ന ലക്ഷ്യത്തിലേക്ക് നാം അടുത്തുകൊണ്ടിരിക്കുകയാണെന്നും ഇത് കോവിഡിന് മുമ്പുള്ള ജനജീവിതം തിരികെ കൊണ്ടുവരുമെന്നും വിഡിയോ സന്ദേശത്തിൽ ഡോ. സുഹ അൽ ബയാത് പറഞ്ഞു.

39.42 ലക്ഷം ഡോസ്​

ദോഹ: ഖത്തറിലെ കോവിഡ്​ വാക്​സിനേഷൻ ഡോസ്​ 40 ലക്ഷം എന്ന ലക്ഷ്യത്തിലേക്ക്​. കഴിഞ്ഞ ദിവസങ്ങളിൽ വാക്​സിനേഷൻ നടപടികൾ ശക്​തമാക്കിയതോടെ 39.42 ലക്ഷം ഡോസുകൾ ​ശനിയാഴ്​ചയോടെ പൂർത്തിയാക്കിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഡിസംബറിൽ തുടങ്ങിയ ദേശീയ കോവിഡ്​ വാക്​സിനേഷൻ പദ്ധതിയിലെ നിർണായക മുന്നേറ്റം കൂടിയാവും ഇത്​.

ശനിയാഴ്​ച 3672 ഡോസ്​ വാക്​സിനാണ്​ കുത്തിവെച്ചത്​. എന്നാൽ, കഴിഞ്ഞയാഴ്​ചകളിൽ വൻതോതിൽ വാക്​സിനേഷൻ നടന്നു. വ്യാഴാഴ്​ച 43,974 ഡോസ്​ വാക്​സിനാണ്​ ഖത്തറിൽ വ്യാപകമായി നൽകിയത്​. വാക്​സിനേഷൻ കാമ്പയിൻ കാലയളവിലെ ഒരു ദിവസം ഏറ്റവും കൂടുതൽ ഡോസ്​ എന്ന നിലയിൽ ​റെക്കോഡായിരുന്നു ഇത്​. രണ്ടാഴ്​ച മുമ്പാണ്​ വാക്​സിൻ സ്വീകരിച്ചവരുടെ എണ്ണം 20 ലക്ഷം പിന്നിട്ടത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dohapregnant womencovid vaccineAdultschildrenVaccination
News Summary - Adults, pregnant women and children: Vaccination is uncompromising
Next Story