അടൂർ എൻജി. കോളജ് അലുമ്നി സംഘടിപ്പിച്ചു
text_fieldsഅടൂർ എൻജിനീയറിങ് കോളജ് ഖത്തർ അലുമ്നി ഭാരവാഹികൾ
ദോഹ: അടൂർ എൻജിനീയറിങ് കോളജ് ഖത്തർ അലുമ്നി (സി.ഇ.എ.ക്യു.എ) പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഐൻ ഖാലിദിലുള്ള ഷെഫ് പിള്ളൈ റസ്റ്റാറന്റിൽ നടന്ന വാർഷിക യോഗത്തിൽജെന്നി ജോൺ അധ്യക്ഷത വഹിച്ചു. വിനീത് വിജയകുമാർ സ്വാഗതവും അരുൺ കെ. മോഹൻ നന്ദിയും പറഞ്ഞു.
പുതിയ കമ്മിറ്റിയുടെ പ്രസിഡന്റായി പ്രശാന്ത് മാത്യുവിനെ തെരഞ്ഞെടുത്തു. മറ്റു ഭാരവാഹികൾ: വൈസ് പ്രസിഡന്റ് റ്റിബിൻ ടോം, പാർവതി രാജ്. ജനറൽ സെക്രട്ടറി: അരുൺ കെ. മോഹൻ, ആർട്സ് സെക്രട്ടറി: രജനി നായർ, സ്പോർട്സ് സെക്രട്ടറി: അമ്മാർ അഷ്റഫ്. മീഡിയ സെക്രട്ടറി: ഫഹദ് പി.എച്ച്, എൻജിനീയറിങ് ഫോറം പ്രതിനിധി: റിജോ റോയ്, എക്സ് ഓഫിഷ്യോ: ജെന്നി ജോൺ, ട്രഷറർ- അബുലൈസ് എം.വി. എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങൾ: ശ്രീനാഥ് പറമ്പത്, വിനീത് വിജയകുമാർ, മഹേഷ് സുരേന്ദ്രൻ, ഷമീർ കെ, ഷിബിൻ പൂലാട്ടു, വർഗീസ് ജോയി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

