അടൂർ എൻജി. കോളജ് അലുംമ്നി ഖത്തർ ചാപ്റ്റർ പൊതുയോഗം
text_fieldsറിജോ റോയ്, അമർ അഷ്റഫ്, ജെന്നി ജോൺ
ദോഹ: അടൂർ എൻജിനീയറിങ് കോളജ് അലുംമ്നി ഖത്തർ ചാപ്റ്റർ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ദോഹയിലെ ബർവ കൊമേഴ്സ്യൽ അവന്യൂവിലുള്ള ചെഫ് ട്രിയോസ് റസ്റ്റാറന്റിൽ നടന്ന ജനറൽ ബോഡി യോഗത്തിലാണ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്.
ജനറൽ സെക്രട്ടറി റിജോ റോയ് പ്രവർത്തന റിപ്പോർട്ടും ട്രഷറർ അമർ അഷ്റഫ് സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. പുതിയ ഭാരവാഹികളായി റിജോ റോയ് (പ്രസിഡന്റ്), എം.വി. അബൂലൈസ്, രാജനി നായർ (വൈസ് പ്രസിമാർ), അമർ അഷ്റഫ് (ജനറൽ സെക്ര.) എന്നിവരെ തിരഞ്ഞെടുത്തു.
ജെന്നി ജോണാണ് ട്രഷറർ. ടെക്നിക്കൽ ക്ലബ് സെക്രട്ടറിമാരായി അരുണ് കെ. മോഹൻ, മുഹമ്മദ് മടപ്പള്ളി എന്നിവരെയും ആർട്സ് ക്ലബ് സെക്രട്ടറിയായി അഞ്ജന എസ്. നായരെയും ജോയന്റ് സെക്രട്ടറിയായി വർഗീസ് ജോയിയെയും തെരഞ്ഞെടുത്തു.
സ്പോർട്സ് സെക്രട്ടറിയായി ടിബിൻ ടോവും ജോ.സെക്രട്ടറിയായി ഷിബിൻ പൂളാട്ടും ചുമതലയേറ്റു. ഇ.എഫ് കോഓഡിനേറ്ററായി ശ്രീനാഥ് പരമ്പത്ത്, ജോ.ട്രഷററായി മഹേഷ് സുരേന്ദ്രൻ, മീഡിയ സെക്രട്ടറിമാരായി ഫഹദ് ഹുസൈൻ, വിനീത് വിജയകുമാർ എന്നിവരെയും തിരഞ്ഞെടുത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

