അടൂർ അസോസിയേഷൻ ചിങ്ങനിലാവ്
text_fieldsഅടൂർ അസോസിയേഷൻ ചിങ്ങനിലാവ് ഓണാഘോഷ പരിപാടിയിൽ ഒത്തുചേർന്നവർ
ദോഹ: അടൂർ അസോസിയേഷൻ ഖത്തർ ചാപ്റ്റർ ആഭിമുഖ്യത്തിൽ ‘ചിങ്ങനിലാവ്’ ഓണാഘോഷപരിപാടികൾ സംഘടിപ്പിച്ചു. ഗാർഡൻ വില്ലേജ് റസ്റ്റാറന്റ് ഹാളിൽ നടന്ന ആഘോഷ പരിപാടിയിൽ അംഗങ്ങൾ കുടുംബസമേതം പങ്കെടുത്തു.
ഉദ്ഘാടന സമ്മേളനത്തിൽ അസോസിയേഷൻ പ്രസിഡന്റ് റിജോ റോയ് അധ്യക്ഷത വഹിച്ചു. ഇന്ത്യൻ കൾച്ചറൽ സെന്റർ സെക്രട്ടറി എബ്രഹാം മാത്യു, ലോക കേരളസഭ അംഗം എ. സുനിൽ, കൈരളി ന്യൂസ് റിപ്പോർട്ടർ ഒ.കെ പരുമല, അസോസിയേഷൻ രക്ഷാധികാരി സാം കുരുവിള എന്നിവർ ആശംസകൾ നേർന്നു. സെക്രട്ടറി ജ്യോതിഷ് ജേക്കബ് സ്വാഗതവും ജോസഫ് ജോസ് നന്ദി രേഖപ്പെടുത്തി സംസാരിച്ചു.
ആഘോഷ പരിപാടികൾക്ക് രാജ പുന്നൻ, അജിത് പിള്ള, രാജൻ ഫിലിപ്പ്, സുബൈർ പാറക്കൽ, റജി പുതുമല, രാജീവ്, ബിജുകുമാർ എന്നിവർ നേതൃത്വം നൽകി.

