നാഷനൽ ലൈബ്രറിയിൽ ബുക്കിങ് ഇല്ലാതെ പ്രവേശനം
text_fieldsഖത്തർ നാഷനൽ ലൈബ്രറി
ദോഹ: മുന്‍കൂര്‍ അപ്പോയന്റ്മെന്റില്ലാതെ കുട്ടികൾക്കും മറ്റും ഖത്തർ നാഷനൽ ലൈബ്രറി സന്ദർശിക്കാമെന്ന് അധികൃതർ. ക്യൂ.എൻ.എൽ വെബ്സൈറ്റിലാണ് അറിയിപ്പ് പ്രസിദ്ധീകിരച്ചത്. കോവിഡ് രോഗ വ്യാപനം കുറയുകയും നിയന്ത്രണങ്ങളിൽ ഇളവു നൽകുകയും ചെയ്തതിന്‍റെ ചുവടുപിടിച്ചാണ് നടപടി. അപ്പോയന്റ്മെന്റ് ഇല്ലാതെതന്നെ കുട്ടികൾ അടക്കം എല്ലാവർക്കും സന്ദർശനാനുമതി നൽകും. 2022 ജനുവരി 29 മുതല്‍ തീരുമാനം പ്രാബല്യത്തില്‍ വന്നിട്ടുണ്ട്. വാരാന്ത്യങ്ങളിൽ തിരക്ക് നിയന്ത്രണിക്കുന്നതിനും ആരോഗ്യ സുരക്ഷക്ക് മുൻഗണ നൽകുന്നതിനുമായി ഇൻ ലൈബ്രറി ടിക്കറ്റിങ് സംവിധാനത്തിലൂടെ സന്ദർശനം നടത്താവുന്നതുമാണ്. ഓരോ മണിക്കൂറിലും ആദ്യം വരുന്നവര്‍ക്ക് ആദ്യം എന്ന അടിസ്ഥാനത്തിലാണ് ടിക്കറ്റുകള്‍ നല്‍കുന്നത്. വൈകീട്ട് 6.30 വരെ സന്ദർശനം അനുവദിക്കും. ഖത്തര്‍ നാഷനല്‍ ലൈബ്രറിയുടെ ഓണ്‍ലൈന്‍ റിസോഴ്സുകള്‍, ഖത്തര്‍ ഡിജിറ്റല്‍ ലൈബ്രറി, ഡിജിറ്റല്‍ റിപ്പോസിറ്ററി എന്നിവ ആഴ്ചയില്‍ മുഴുവൻ ദിവസവും എപ്പോഴും എന്ന നിലയിൽ ഉപയോഗപ്പെടുത്താം. ദേശീയ കായിക ദിനാഘോഷങ്ങളുടെ ഭാഗമായി വിവിധ പരിപാടികളും ക്യൂ.എൻ.എൽ നേതൃത്വത്തിൽ ആസൂത്രണം ചെയ്തിട്ടുണ്ട്