ഖത്തറിലെ ആദ്യ ഇന്ത്യൻ സർവകലാശാല കാമ്പസിലേക്ക് പ്രവേശനം തുടങ്ങി
text_fieldsദോഹ: ഇന്ത്യൻ സർവകലാശാലയുടെ ഖത്തറിലെ ആദ്യ കാമ്പസിലേക്കുള്ള പ്രവേശനം തുടങ്ങി. പുണെ സാവിത്രി ഭായ് ഫുലെ യൂനിവേഴ്സിറ്റിയുടെ (എസ്.പി.യു) ഖത്തറിെല കാമ്പസിലേക്കാണ് രജിസ്ട്രേഷൻ ആരംഭിച്ചത്. ബർവ അബൂഹമൂറിലാണ് പുതിയ കാമ്പസ് പ്രവർത്തിക്കുന്നത്. വിലാസം: ARKAN BUILDING 29, BARWA COMMERCIAL AVNEUE. ബാച്ച്ലർ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷൻ, ബാച്ച്ലർ ഓഫ് കോമേഴ്സ്, ബാച്ച്ലർ ഓഫ് ആർട്സ്, ബാച്ച്ലർ ഓഫ് സയൻസ് ബയോടെക്നോളജി എന്നീ ബിരുദകോഴ്സുകളാണ് ആദ്യഘട്ടത്തിൽ ഉണ്ടാവുക. www.miesppu.edu.qa എന്ന വെബ്സൈറ്റിൽ വിശദവിവരങ്ങൾ ലഭ്യമാണ്. ഫോൺ: +974 5500 8444. ഇ-മെയിൽ: info@miesppu.edu.qa.
1949ൽ മഹാരാഷ്ട്രയിൽ സ്ഥാപിതമായ പുണെ സാവിത്രി ഭായ് ഫുലെ യൂനിവേഴ്സിറ്റി ഇന്ത്യയിലെ മികച്ച ഏഴാമത്തെ സർവകലാശാലയാണ്.ഖത്തറിലെ കാമ്പസിൽ പ്രതിവർഷം 300 വിദ്യാർഥികൾക്കാണ് പ്രവേശനം. നാലാംവർഷത്തോടെ ആകെ വിദ്യാർഥികൾ ആയിരത്തിൽ അധികമാകും. കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് ഖത്തർ കാമ്പസ് തുറക്കാൻ ലക്ഷ്യമിട്ടിരുന്നത്. എന്നാൽ, കോവിഡ് സാഹചര്യത്തിൽ നീണ്ടുപോകുകയായിരുന്നു. ഖത്തർ വിദ്യാഭ്യാസമന്ത്രാലയം ഇന്ത്യയിലെ യൂനിവേഴ്സിറ്റി അധികൃതരുമായി അക്കാദമിക കാര്യങ്ങൾ ചർച്ച നടത്തിയിരുന്നു. പുതിയ കാമ്പസിെൻറ ഖത്തറിലെ െകട്ടിടം ഖത്തർ വിദ്യാഭ്യാസമന്ത്രാലയം അധികൃതരും നേരത്തേ സന്ദർശിച്ചിരുന്നു.
ഡി.പി.എസ്.എം.ഐ.എസ് ഗ്രൂപ്പാണ് പുതിയ കാമ്പസിെൻറ മാനേജ്മെൻറ്.സാവിത്രി ഫുലെ പുെണ യൂനിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ. നിതിന്‍ കര്‍മാല്‍കറും മൈല്‍സ്റ്റോണ്‍ ഇൻറര്‍നാഷനല്‍ എജുക്കേഷന്‍ ചെയര്‍മാന്‍ അലി എ. ലത്തീഫ് അല്‍ മിസ്നദും ഇതുസംബന്ധിച്ച ധാരണപത്രത്തിൽ ഒപ്പുവെച്ചിരുന്നു.
മുഹമ്മദ് ബിന്‍ ഹമ്മാമും അലി എ ലത്തീഫ് അല്‍ മിസ്നദുമായി ചേര്‍ന്ന് കെ.ജി മുതല്‍ കോളജ് ഡിഗ്രി വരെയുള്ള വിദ്യാഭ്യാസം നൽകാനുള്ള സൗകര്യങ്ങളുണ്ടെന്ന് ഡി.പി.എസ്.എം.ഐ.എസ് അധികൃതർ അറിയിച്ചിരുന്നു.
ഇന്ത്യൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വൻ ഡിമാൻഡ്
ഖത്തറിലെ ആദ്യ ഇന്ത്യന്‍ സര്‍വകലാശാല കാമ്പസാണ് അബൂഹമൂറിലെ ബര്‍വയിലേത്. ഇതുകൂടാതെ മറ്റ് മൂന്നു സ്വകാര്യ യൂനിവേഴ്സിറ്റി കാമ്പസുകള്‍ കൂടി ഉടന്‍ ഖത്തറിൽ പ്രവര്‍ത്തനം തുടങ്ങുമെന്ന് വിദ്യാഭ്യാസമന്ത്രാലയം അധികൃതർ പറയുന്നു.
ഖത്തറിൽ വിവിധ സ്വകാര്യസ്കൂളുകൾ പ്രവർത്തിക്കുന്നുണ്ട്. ഇതിൽ നല്ലൊരു പങ്കും ഇന്ത്യൻ സിലബസ് അനുസരിച്ച് പ്രവർത്തിക്കുന്ന ഇന്ത്യൻ സ്കൂളുകളാണ്. മികച്ച ഗുണനിലവാരം കാരണം ഇന്ത്യൻ സ്കൂളുകളിലേക്ക് മറ്റു രാജ്യക്കാരെയും ഏറെ ആകർഷിക്കുന്നുണ്ട്. രാജ്യത്ത് വരുംവർഷങ്ങൾ കൂടുതൽ സ്വകാര്യ സ്കൂളുകൾ തുറക്കുമെന്ന് വിദ്യാഭ്യാസമന്ത്രാലയം അധികൃതർ പറയുന്നു. വിദ്യാഭ്യാസ-ഉന്നതവിദ്യാഭ്യാസ മന്ത്രാലയത്തിെൻറ അഞ്ചുവർഷ പദ്ധതി അവസാനിക്കുന്നതോടെ ഖത്തറിലെ സ്വകാര്യസ്കൂളുകളുടെ എണ്ണം അഞ്ഞൂറിലധികമാകും. പദ്ധ തി പ്രകാരം 200ലധികം സ്വകാര്യ സ്കൂളുകൾ നിർമിച്ചുകഴിഞ്ഞു. നിലവിൽ സ്വകാര്യമേഖലയിൽ സ്കൂളുകളും കിൻറർഗാർട്ടനുകളുമായി ആകെ 337 സ്ഥാപനങ്ങളാണ് പ്രവർത്തിക്കുന്നത്. ആകെ 2,00,782 വിദ്യാർഥികളാണ് പഠിക്കുന്നത്. ഇതിൽ 40,650 ഖത്തരി വിദ്യാർഥികളാണ്.
സ്കൂളുകളിൽ സീറ്റുകൾ വർധിപ്പിച്ച് നിലവിലെയും ഭാവിയിലെയും വിദ്യാഭ്യാസ ആവശ്യങ്ങൾ നിറവേറ്റാനാണ് അഞ്ചുവർഷ പദ്ധതി. പുതിയ സ്കൂളുകൾ തുടങ്ങാനായി നിക്ഷേപകർക്കും സംരംഭകർക്കും അവസരമൊരുക്കാൻ എല്ലാ വർഷവും നവംബർ ഡിസംബർ മാസങ്ങളിൽ മന്ത്രാലയം രജിസ്ട്രേഷൻ നടപടികൾ തുടങ്ങാറുണ്ട്.
പുെണ സാവിത്രി ഭായ് ഫുലെ യൂനിവേഴ്സിറ്റിയുടെ ഖത്തറിെല കാമ്പസ്
രാജ്യത്തിൻെറ വിദ്യാഭ്യാസമേഖല നിക്ഷേപസൗഹൃദമാണ്. 2018ൽ പുതിയ സ്കൂളുകൾ നിർമിക്കാൻ 11 ഇടത്താണ് സ്ഥലം നൽകിയിരിക്കുന്നത്. ആവശ്യമായ പാഠ്യപദ്ധതികളുടെ അടിസ്ഥാനത്തിലാണ് ഇതിനുള്ള ടെൻഡർ നടപടികൾ പൂർത്തിയാക്കിയത്.
അൽവക്റയിലും അൽഖോറിലുമായി ഇന്ത്യൻ, ഈജിപ്ഷ്യൻ, ബ്രിട്ടീഷ്, ദേശീയ പാഠ്യപദ്ധതി പ്രകാരമുള്ള സ്കൂളുകൾക്കായാണ് നാലു സ്ഥലങ്ങൾ അടുത്തിടെ അനുവദിച്ചത്. ഓരോ പ്രദേശത്തിെൻറയും ആവശ്യകത മുൻനിർത്തിയാണ് ഭൂമി അനുവദിക്കുന്നത്. ചില പ്രവാസിസമൂഹങ്ങൾക്കായി കൂടുതൽ സീറ്റുകൾ ആവശ്യമായിവരുന്നുണ്ട്.
ഇൗ സാഹചര്യം മൂലമാണ് മന്ത്രാലയം അഞ്ചുവർഷ പദ്ധതി ആരംഭിച്ചതും നിക്ഷേപകരുടെ സഹായത്തിൽ പുതിയ സ്കൂളുകൾ തുടങ്ങുന്നതും.2022 ഫിഫ ലോകകപ്പ്, 2030 ഏഷ്യൻ ഗെയിംസ് പോലുള്ള വമ്പൻ കായികമേളകളുമായി ബന്ധപ്പെട്ട് രാജ്യത്ത് കൂടുതൽ വിദ്യാഭ്യാസ സീറ്റുകൾ ആവശ്യമായി വരും. ഇത് മുൻകൂട്ടി കണ്ടുകൊണ്ടുള്ള നടപടികളും മന്ത്രാലയം സ്വീകരിക്കുന്നുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.