അഡ്രസ്സ് മെൻസ് അപ്പാരൽസ് ഇനി ഖത്തറിലും
text_fieldsഅഡ്രസ്സ് മെൻസ് അപ്പാരൽസിന്റെ ഇന്നർവെയറുകളുടെ ഖത്തറിലെ വിതണ ലോഞ്ചിങ് അഡ്രസ്സ് ഗ്രൂപ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ശംസുദ്ദീൻ നെല്ലറ നിർവഹിക്കുന്നു.
ദോഹ: പുരുഷ വസ്ത്ര വിപണന രംഗത്തെ രാജ്യാന്തര ബ്രാൻഡായ അഡ്രസ് മെൻസ് അപ്പാരൽസിന്റെ ഇന്നർവെയർ ഇനി ഖത്തറിലെ വിപണിയിലും. അഡ്രസ് ഗ്രൂപ് , ബ്ലൂമൂൺ ഇന്റർനാഷനലുമായി കൈകോർത്താണ് ഖത്തറിലെ എല്ലാ റീട്ടെയിൽ ഔട്ട്ലെറ്റുകളിലും തങ്ങളുടെ ഉൽപന്നങ്ങൾ ലഭ്യമാകുന്നത്.
കഴിഞ്ഞ ദിവസം ദോഹ ക്രൗസ് പ്ലാസ ഹോട്ടലിൽ നടന്ന ചടങ്ങിൽ അഡ്രസ് ഗ്രൂപ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ശംസുദ്ദീൻ നെല്ലറ ഉദ്ഘാടനം നിർവഹിച്ചു. എൻ.കെ. മുസ്തഫ (സൗദിയ ഗ്രൂപ്), പി. കെ. അബ്ദുൽ റഹീം (ഫുഡ് വേൾഡ് ഗ്രൂപ്), അടിയോട്ടിൽ അഹ്മദ്, മുഹമ്മദ് ഹനീഫ (സ്റ്റോപ് ആൻഡ് ഷോപ് ഗ്രൂപ്), തമീം (സഫാരി ഗ്രൂപ്), നൗഷാദ് (അൽ റവാബി), പി.എം. മുഹമ്മദ് ജംഷീർ (അവൻസാ ഇന്റർനാഷനൽ), പ്രവീൺ എന്നിവർ പങ്കെടുത്തു.
2008ൽ പ്രവർത്തനം ആരംഭിച്ച അഡ്രസ്സ് ബ്രാൻഡിന്റെ ഉൽപന്നങ്ങൾ ഇപ്പോൾ 15 രാജ്യങ്ങളിൽ ലഭ്യമാണ്. 2030 ഓടെ 1000 റീട്ടെയിൽ ഔട്ട്ലെറ്റുകളും, മുപ്പതോളം രാജ്യങ്ങളിൽ അഡ്രസ്സ് ഉൽപന്നങ്ങൾ ലഭ്യമാകുക എന്ന വലിയ ലക്ഷ്യമാണ് തങ്ങൾക്ക് മുന്നക്ലുള്ളതെന്ന് ചെയർമാൻ ശംസുദ്ദീൻ നെല്ലറ അറിയിച്ചു.
ഖത്തറിലെ ഹോംലിനൻ ഉൽപന്നങ്ങളുടെയും, ട്രാവൽ ആക്സസറീസിന്റെയും മുൻനിര വിതരണക്കാരാണ് ബ്ലൂമൂൺ ഇന്റർനാഷനൽ. 2018 ൽ ഖത്തറിൽ പ്രവർത്തനം ആരംഭിച്ച ബ്ലൂമൂൺ ഇന്റർനാഷനൽ, പരിമിത സമയത്തിനുള്ളിൽ, ഗുണനിലവാരമുള്ള ഉൽപന്നങ്ങൾ വിതരണം ചെയ്യുന്നതിലൂടെയും, മികച്ച ഉപഭോക്തൃ സേവനത്തിലൂടെയും ഈ മേഖലയിലെ മുൻനിര വിതരണക്കാരായി മാറാൻ കഴിഞ്ഞെന്ന് ബ്ലൂമൂൺ ഇന്റർനാഷനൽ മാനേജിങ് ഡയറക്ടർ റഷീദ് പുത്തൻപുരയിൽ പറഞ്ഞു.
ഉയർന്ന നിലവാരമുള്ള ഉൽപന്നങ്ങൾ നൽകുന്നതിനൊപ്പം, ഉപഭോക്താക്കളുടെ പ്രത്യേക ആവശ്യങ്ങളെല്ലാം ശ്രദ്ധിക്കുന്ന പ്രഫഷനൽ വൈദഗ്ധ്യവും, ഊർജസ്വലവുമായ സെയിൽസ് ടീമാണ് തങ്ങൾക്കുള്ളതെന്നും ബ്ലൂമൂൺ ഇന്റർനാഷനൽ എക്സിക്യൂട്ടിവ് ഡയറക്ടർ ഫഹദ് പുത്തൻ പീടികയിൽ പറഞ്ഞു. വസ്ത്രവിപണന രംഗത്തെ പ്രമുഖ ബ്രാൻഡായ അഡ്രസ്സ് ഗ്രൂപ്പുമായി പങ്കാളിത്തം അഭിമാനകരമാണെന്നും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

