Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightചൈനയിൽനിന്നും...

ചൈനയിൽനിന്നും മലേഷ്യയിൽനിന്നും ഇറക്കുമതി ചെയ്യുന്ന ബാറ്ററികൾക്ക് അധിക തീരുവ ചുമത്തും

text_fields
bookmark_border
https://www.madhyamam.com/tags/import-tax
cancel

ദോഹ: ചൈനയിൽ നിന്നും മലേഷ്യയിൽ നിന്നും ഇറക്കുമതി ചെയ്യുന്ന ഇലക്ട്രിക് ബാറ്ററികൾക്ക് അന്തിമ അധിക തീരുവ ചുമത്തുമെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം (എം.ഒ.സി.ഐ) പ്രഖ്യാപിച്ചു. ചൈനയിൽ നിന്നുള്ള ഇറക്കുമതിക്ക് 25.8 ശതമാനം മുതൽ 74 ശതമാനം വരെയും മലേഷ്യയിൽ നിന്നുള്ള ഇറക്കുമതിക്ക് 43.2 ശതമാനം മുതൽ 77 ശതമാനം വരെയുമാണ് തീരുവയുണ്ട്.

രാജ്യത്തെ ഇലക്ട്രിക് ഉൽപന്നങ്ങളുടെ ഇറക്കുമതിയെ ബാധിക്കുന്ന ഡമ്പിങ് രീതികളെ ചെറുക്കുക, സ്വദേശി ഉൽപന്നങ്ങളുടെ മത്സരശേഷിയെ പിന്തുണക്കുക, അന്താരാഷ്ട്ര വ്യാപാരത്തിൽ സ്വദേശി ഉൽപന്നങ്ങളെ ബാധിക്കുന്ന ദോഷകരമായ രീതികൾ ചെറുക്കുക, ആന്റി ഡമ്പിങ് തീരുവ ചുമത്തുന്നതുമായി ബന്ധപ്പെട്ട് ഗൾഫ് സഹകരണ കൗൺസിലിന്റെ വ്യാവസായിക സഹകരണ സമിതി അംഗീകരിച്ച നടപടികൾ നടപ്പിലാക്കുക, ചൈനയിൽ നിന്നും മലേഷ്യയിൽ നിന്നും ഇലക്ട്രിക് ഉൽപന്നങ്ങളുടെ ഇറക്കുമതി നിയന്ത്രിക്കുക എന്നിവയാണ് തീരുമാനത്തിന്റെ ലക്ഷ്യമെന്ന് മന്ത്രാലയം പറഞ്ഞു.

ചൈനയിലെയും മലേഷ്യയിലെയും ഇലക്ട്രിക് ബാറ്ററിന്ന നിർമാതാക്കൾക്കോ കയറ്റുമതിക്കാരനോ ഉള്ള ഡംപിങ് മാർജിൻ അനുസരിച്ചാണ് തീരുവ നിരക്കുകൾ നിശ്ചയിച്ചിരിക്കുന്നതെന്ന് മന്ത്രാലയം കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malaysiaQatar NewsChinaAdditional Duty
News Summary - Additional duties will be imposed on batteries imported from China and Malaysia
Next Story