Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightപ്രവാസി വിഷയങ്ങളിൽ...

പ്രവാസി വിഷയങ്ങളിൽ നടപടികളാണ്‌ വേണ്ടത് -റസാഖ് പാലേരി

text_fields
bookmark_border
non-resident issues
cancel
camera_alt

ക​ൾ​ച​റ​ല്‍ ഫോ​റം വാ​ര്‍ഷി​കാ​ഘോ​ഷ​ത്തി​ല്‍ വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് റ​സാ​ഖ്‌ പാ​ലേ​രി മു​ഖ്യ​പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ക്കു​ന്നു

ദോ​ഹ: പ്ര​വാ​സി​ക​ള്‍ നാ​ട്ടി​ലേ​ക്ക​യ​ക്കു​ന്ന വ​രു​മാ​ന​ത്തി​ന്റെ ആ​നു​പാ​തി​ക​മാ​യൊ​രു പ​രി​ഗ​ണ​ന​യും സ​ര്‍ക്കാ​ര്‍ ത​ല​ത്തി​ലോ അ​ല്ലാ​തെ​യോ അ​വ​ര്‍ക്ക് തി​രി​ച്ചു​ല​ഭി​ക്കു​ന്നി​ല്ലെ​ന്ന​ത് യാ​ഥാ​ർ​ഥ്യ​മാ​ണെ​ന്ന് വെ​ല്‍ഫെ​യ​ര്‍ പാ​ര്‍ട്ടി സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് റ​സാ​ഖ് പാ​ലേ​രി പ​റ​ഞ്ഞു. ഐ.​സി.​സി അ​ശോ​ക ഹാ​ളി​ല്‍ സം​ഘ​ടി​പ്പി​ച്ച ക​ൾ​ച​റ​ല്‍ ഫോ​റം വാ​ര്‍ഷി​കാ​ഘോ​ഷ​ത്തി​ല്‍ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പ്ര​വാ​സി​ക​ളു​ടെ ക്ഷേ​മ​ത്തി​നാ​യി എ​ന്ന പേ​രി​ല്‍ കൊ​ട്ടി​ഘോ​ഷി​ച്ച് വ​ര്‍ഷം തോ​റും കൊ​ണ്ടാ​ടു​ന്ന പ്ര​വാ​സി ഭാ​ര​തീ​യ ദി​വ​സി​ലും ലോ​ക കേ​ര​ള സ​ഭ​യി​ലും ഏ​തു പ്ര​വാ​സി പ്ര​ശ്ന​ങ്ങ​ൾ​ക്കാ​ണ് പ​രി​ഹാ​രം ക​ണ്ട​തെ​ന്ന് അ​റി​യാ​ന്‍ ആ​ഗ്ര​ഹ​മു​ണ്ട്. ലോ​ക കേ​ര​ള സ​ഭ​യെ​ക്കു​റി​ച്ച് വ്യാ​പ​ക ആ​ക്ഷേ​പ​ങ്ങ​ള്‍ ഉ​യ​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഓ​ഡി​റ്റി​ന്‌ വി​ധേ​യ​മാ​ക്കാ​ന്‍ സ​ര്‍ക്കാ​ര്‍ ത​യാ​റാ​ക​ണം. കൈ​യ​ടി​ക​ള്‍ കി​ട്ടു​ന്ന പ്ര​ഖ്യാ​പ​ന​ങ്ങ​ള​ല്ല പ്ര​വാ​സി​ക​ള്‍ക്ക് വേ​ണ്ട​ത്, ഉ​പ​കാ​ര​പ്ര​ദ​മാ​യ ന​ട​പ​ടി​ക​ളാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കോ​വി​ഡ് മ​ഹാ​മാ​രി​യു​ടെ കാ​ല​ത്ത് സൗ​ജ​ന്യ വി​മാ​ന​മു​ൾ​പ്പെ​ടെ​യു​ള്ള സേ​വ​ന​ങ്ങ​ള്‍ ന​ല്‍കി​യ ക​ൾ​ച​റ​ല്‍ ഫോ​റ​ത്തി​ന്റെ പ്ര​വ​ര്‍ത്ത​നം ശ്ലാ​ഘ​നീ​യ​മാ​ണെ​ന്നും സേ​വ​ന​ത്തി​ന്റെ​യും ക​രു​ത​ലോ​ടെ​യു​ള്ള ചേ​ര്‍ത്തു​നി​ര്‍ത്ത​ലി​ന്റെ​യും രാ​ഷ്ട്രീ​യം ഉ​യ​ര്‍ത്തി​പ്പി​ടി​ച്ച് പ്ര​വാ​സ​മ​ണ്ണി​ല്‍ ഒ​ന്നാ​മ​താ​യി നി​ല​കൊ​ള്ളാ​ന്‍ സാ​ധി​ക്ക​ട്ടെ​യെ​ന്നും അ​ദ്ദേ​ഹം ആ​ശം​സി​ച്ചു. ക​ൾ​ച​റ​ല്‍ ഫോ​റം പ്ര​സി​ഡ​ന്റ് എ.​സി. മു​നീ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഖ​ത്ത​റി​ല്‍ ആ​ദ്യ​മാ​യെ​ത്തി​യ റ​സാ​ഖ് പാ​ലേ​രി​യെ വി​വി​ധ ജി​ല്ല ക​മ്മി​റ്റി​ക​ള്‍ ഉ​പ​ഹാ​ര​ങ്ങ​ള്‍ ന​ല്‍കി സ്വീ​ക​രി​ച്ചു. വെ​ല്‍ഫെ​യ​ര്‍ പാ​ര്‍ട്ടി കേ​ര​ള​ത്തി​ല്‍ ന​ട​പ്പാ​ക്കു​ന്ന വി​വി​ധ സേ​വ​ന പ​ദ്ധ​തി​ക​ളി​ലേ​ക്ക് മൂ​ന്ന് വീ​ടു​ക​ള്‍, ആം​ബു​ല​ന്‍സ് തു​ട​ങ്ങി​യ​വ സ​മ​ര്‍പ്പി​ച്ചു.

പ്ര​വാ​സി വെ​ല്‍ഫെ​യ​ര്‍ ലോ​ഗോ ഡി​സൈ​ന്‍ ചെ​യ്ത ബാ​സി​ത് ഖാ​നെ ച​ട​ങ്ങി​ല്‍ ആ​ദ​രി​ച്ചു. ക​ൾ​ച​റ​ല്‍ ഫോ​റം സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്റ് ച​ന്ദ്ര​മോ​ഹ​ന്‍ സ്വാ​ഗ​ത​വും ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി താ​സീ​ന്‍ അ​മീ​ന്‍ ന​ന്ദി​യും പ​റ​ഞ്ഞു. ഗാ​ന​സ​ന്ധ്യ​യും അ​ര​ങ്ങേ​റി. ഒ​ഡി​ഷ ട്രെ​യി​ന്‍ ദു​ര​ന്ത​ത്തി​ല്‍ മ​രി​ച്ച​വ​ര്‍ക്ക് ആ​ദ​രാ​ഞ്ജ​ലി അ​ര്‍പ്പി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്റു​മാ​രാ​യ ഷാ​ന​വാ​സ് ഖാ​ലി​ദ്, മു​ഹ​മ്മ​ദ് റാ​ഫി, സ​ജ്ന സാ​ക്കി, ട്ര​ഷ​റ​ര്‍ അ​ബ്ദു​ല്‍ ഗ​ഫൂ​ര്‍, സെ​ക്ര​ട്ട​റി​മാ​രാ​യ സ​ഞ്ജ​യ് ചെ​റി​യാ​ന്‍, കെ.​ടി. മു​ബാ​റ​ക്, അ​ഹ​മ്മ​ദ് ഷാ​ഫി, ഉ​പ​ദേ​ശ​ക സ​മി​തി അം​ഗം സു​ഹൈ​ല്‍ ശാ​ന്ത​പു​രം, സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ സാ​ദി​ഖ് ചെ​ന്നാ​ട​ന്‍, അ​നീ​സ് മാ​ള, ഇ​ദ്‌​രീ​സ് ഷാ​ഫി തു​ട​ങ്ങി​യ​വ​ര്‍ സം​ബ​ന്ധി​ച്ചു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Razaq Palerinon-resident issues
News Summary - Actions are needed on non-resident issues - Razaq Paleri
Next Story