അനധികൃത ക്രഷറുകൾക്കെതിരെ നടപടി
text_fieldsഖത്തർ പരിസ്ഥിതി മന്ത്രാലയം നടപടി സ്വീകരിച്ച അനധികൃത ക്രഷറുകളിൽ ഒന്ന്
ദോഹ: അനധികൃതമായി പ്രവർത്തിച്ച മണൽ ഖനന കേന്ദ്രങ്ങൾക്കെതിരെ ശക്തമായ നടപടിയുമായി ഖത്തർ പരിസ്ഥിതി കാലാവസ്ഥ വ്യതിയാന മന്ത്രാലയം. പെർമിറ്റില്ലാതെ പ്രവർത്തിച്ച അഞ്ചു ക്രഷറുകളും, കല്ലും മണലും ഉൾപ്പെടെ സൂക്ഷിക്കുന്ന സ്ക്രീനിങ് പ്ലാന്റുകളും അധികൃതർ പിടിച്ചെടുത്തു. പ്രകൃതി വിഭവങ്ങൾ ചൂഷണം ചെയ്തവർക്കെതിരെ നിയമ നടപടി സ്വീകരിച്ചതായി പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം സമൂഹ മാധ്യമ പേജ് വഴി അറിയിച്ചു.
മന്ത്രാലയത്തിനു കീഴിലെ വന്യജീവി സംരക്ഷണ വിഭാഗം നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് അനധികൃത സംവിധാനങ്ങൾ കണ്ടെത്തി നടപടി സ്വീകരിച്ചത്. ക്രഷർ ഉടമകളും കമ്പനികളും ഏതെങ്കിലും പ്രവർത്തനത്തിൽ ഏർപ്പെടുന്നതിന് മുമ്പ് നിയമങ്ങൾ പാലിക്കുകയും ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കുകയും ചെയ്യണമെന്ന് മന്ത്രാലയം വ്യക്താമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

