ഖത്തർ: തൊഴിൽ നിയമലംഘനം നടത്തിയ കോൺട്രാക്ടിംഗ് കമ്പനിക്കെതിരെ നടപടി
text_fieldsദോഹ: കോവിഡ്–19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഭരണവികസന തൊഴിൽ സാമൂഹിക മന്ത്രാലയം ഏർപ്പെടുത്തിയ നിയന്ത ്രണം ലംഘിച്ചതിന് അൽ വഅ്ബിൽ കോൺട്രാക്ടിംഗ് കമ്പനിക്കെതിരെയും കമ്പനി ഉദ്യോഗസ്ഥർക്കെതിരെയും നിയമ നടപടി സ്വ ീകരിച്ചു.
തൊഴിലിടങ്ങളിലേക്കുള്ള ബസ്സിൽ അനുവദിച്ചതിലും കൂടുതൽ തൊഴിലാളികളെ കയറ്റിയതിനാണ് നടപടി. കോവിഡ്–19 പ്രതിരോധ പ്രവർത്തനങ്ങളുടെയും രോഗ വ്യാപനം തടയുന്നതിെൻറയും ഭാഗമായി തൊഴിൽ മന്ത്രാലയം കർശന മുൻകരുതൽ നടപടികളാണ് സ്വീകരിച്ചുവരുന്നത്. തൊഴിലാളികൾക്കുള്ള ബസിൽ പകുതിയിൽ കുറവ് ആളുകളെ മാത്രം കയറ്റുകയെന്ന നിർദേശമാണ് കമ്പനി ലംഘിച്ചിരിക്കുന്നത്.
കമ്പനി മാനേജർക്കും സൈറ്റിെൻറ മേൽനോട്ട ചുമതലയുള്ള എഞ്ചിനീയർക്കുമെതിരെയാണ് നിയമനടപടി സ്വീകരിച്ചിരിക്കുന്നത്. ബന്ധപ്പെട്ട സുരക്ഷാ അതോറിറ്റിയുമായി ചേർന്ന് തുടർനടപടി കൈക്കൊള്ളുമെന്നും തൊഴിൽ മന്ത്രാലയം അറിയിച്ചു.
കോവിഡ്–19 പശ്ചാത്തലത്തിൽ തൊഴിലാളികളുടെ ആരോഗ്യസുരക്ഷ ഉറപ്പുവരുത്തുന്നതിന് തൊഴിലിടങ്ങളിലും താമസ കേന്ദ്രങ്ങളിലും ശക്തമായ മുൻകരുതൽ, പ്രതിരോധ നടപടികളാണ് മന്ത്രാലയം എടുക്കുന്നത്. നിയമലംഘനം കണ്ടെത്തുന്നതിന് പരിശോധനയും കർശനമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
